ഫുട്ബോൾ വിപണിയിൽ ലോകത്തെ ഒന്നാംനമ്പർ താരം ഇനിമുതൽ ബ്രസീലിയൻ സൂപ്പർ താരം

ഫുട്ബോൾ ലോകത്തെ ഏറ്റവും മൂല്യമേറിയ ട്രാൻസ്ഫർ നെയ്മറുടെ പേരിലാണ്. 198 മില്യൺ പൗണ്ടിനാണ് ബാഴ്‌സലോണയിൽ നിന്നും നെയ്‌മർ പിഎസ്ജി യിലെത്തിയത്. എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് നെയ്മർ ഇപ്പോൾ ഒരു വൻ കരാർ ഒപ്പുവച്ചിരിക്കുകയാണ്. നൈക്കിയുമായി ദീർഘകാലത്തെ കരാറുണ്ടായിരുന്ന നെയ്മർ ജർമ്മനിയിലെ വമ്പൻമാരായ പ്യുമയുമായാണ് നെയ്മറുടെ പുതിയ കരാർ.

ഡെയ്‌ലി മെയിലിന്റെ റെപ്പോർട്ട് പ്രകാരം വർഷത്തിൽ 23 മില്യൺ പൗണ്ടിന്റെ കരാറാണ് നെയ്മർ നേടിയിരിക്കുന്നത്. പ്യുമ ബൂട്ടുകളും ലൈഫ് സ്റ്റൈൽ വെയറും ട്രെയിനിങ് ഗിയറുമാണ് നെയ്‌മർ കരാറുമായി ബന്ധപ്പെട്ട് ധരിക്കാൻ പോകുന്നത്. കരാർ എത്രകാലത്തേക്കെന്ന് അറിവില്ലെങ്കിലും പുതിയ കരാർ മെസ്സിയെയും റൊണാൾഡോയെയും ബഹുദൂരം പിന്നിലാക്കിയിരിക്കുകയാണ് നെയ്‌മർ. മെസ്സിയ്ക്ക് അഡിഡാസ് കരാറിൽ നിന്നും ലഭിക്കുന്നത് വർഷത്തിൽ 18 മില്യൺ പൗണ്ടാണ്.

റൊണാൾഡോയ്‌ക്ക് നൈക്കിയിൽ നിന്നും ലഭിക്കുന്നത് വർഷത്തിൽ 15 മില്യൺ പൗണ്ടാണ്.പി‌എസ്‌ജി ഫോർ‌വേഡിന് നൈക്കുമായുള്ള 11 വർഷത്തെ കരാറിൽ രണ്ട് വർഷം ബാക്കിയുണ്ടായിരുന്നു എന്നാൽ പ്യൂമയിൽ ചേരുന്നതിനുള്ള കരാർ അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.