12 വർഷത്തെ കാത്തിരിപ്പിന് അവസാനംക്കുറിച്ച് ബ്രസീലിയൻ യുവ നിര |Brazil

സൗത്ത് അമേരിക്കൻ U-20 സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പിൽ ബ്രസീൽ U20 ടീം വിജയിച്ചു. എസ്റ്റാഡിയോ എൽ കാംപിനിൽ നടന്ന മത്സരത്തിൽ ഉറുഗ്വേയെ 2-0ന് പരാജയപ്പെടുത്തിയാണ് ബ്രസീൽ കിരീടം ഉറപ്പിച്ചത്. അവസാന റൗണ്ടിൽ 5 കളികളിൽ നിന്ന് 4 ജയവും ഒരു സമനിലയുമായി 13 പോയിന്റ് നേടി ബ്രസീൽ അവസാന റൗണ്ട് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി.

ഉറുഗ്വായ്ക്കെതിരായ അവസാന മത്സരത്തിൽ ക്യാപ്റ്റൻ ആന്ദ്രെ സാന്റോസിന്റെയും പെഡ്രോയുടെയും ഗോളുകളാണ് ബ്രസീലിന് വിജയം സമ്മാനിച്ചത്. ടൂർണമെന്റിൽ ഒരു തോൽവി പോലുമില്ലാതെയാണ് ബ്രസീൽ കിരീടം നേടിയത്. അവസാന റൗണ്ടിൽ ആകെ 5 മത്സരങ്ങളാണ് ബ്രസീൽ കളിച്ചത്. ഇതിൽ 4 മത്സരങ്ങളും ബ്രസീൽ ജയിച്ചു. കൊളംബിയക്കെതിരെ മാത്രമായിരുന്നു സമനില.

ഈ ടൂർണമെന്റിലുടനീളം ബ്രസീലിനായി മിഡ്ഫീൽഡർ ആന്ദ്രേ സാന്റോസും ഫോർവേഡ് വിറ്റോർ റോക്കും തിളങ്ങി. ഇത് പന്ത്രണ്ടാം തവണയാണ് അണ്ടർ 20 സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പിൽ ബ്രസീൽ ജേതാക്കളാകുന്നത്. ഉറുഗ്വായ് ഇത്തവണ രണ്ടാം സ്ഥാനത്തെത്തി. ബ്രസീലിന് പിന്നിൽ ഒരു പോയിന്റുമായി ഉറുഗ്വായ് രണ്ടാം സ്ഥാനത്താണ്.

“12 വർഷത്തെ നികാത്തിരിപ്പിന് ശേഷം, ബ്രസീൽ ദേശീയ ടീം CONMEBOL Sudamericana Sub-20 ചാമ്പ്യന്മാരായി!!! ആന്ദ്രേയുടെയും പെഡ്രിഞ്ഞോയുടെയും ഗോളിൽ ബ്രസീൽ ഉറുഗ്വേയെ 2-0ന് തോൽപിച്ചു,12-ാം തവണയും കപ്പ് ഉയർത്തി, ”ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ ട്വീറ്റ് ചെയ്തു.മാത്രമല്ല, അണ്ടർ 20 ഫിഫ ലോകകപ്പിന് ബ്രസീൽ ഇപ്പോൾ യോഗ്യത നേടിയിട്ടുണ്ട്. കഴിഞ്ഞ എട്ട് വർഷമായി അണ്ടർ 20 ലോകകപ്പിന് യോഗ്യത നേടുന്നതിൽ ബ്രസീലിന് കഴിഞ്ഞിട്ടില്ല. എന്തായാലും കിരീടം നേടാനുള്ള തകർപ്പൻ പ്രകടനം ബ്രസീൽ ആരാധകർക്ക് പ്രതീക്ഷ നൽകുന്ന ഒന്നാണ്.

Rate this post