❝ വിസ്മയമായ 🇧🇷⚽ ബ്രസീലിയൻ
വണ്ടർക്കിഡിനെ ✍️💰 സ്വന്തമാക്കി 💙 സിറ്റി ❞

ബ്രസീലിയൻ വണ്ടർക്കിഡിനെ ടീമിലെത്തിച്ച ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റി. ബ്രസീലിയൻ ക്ലബ്ബായ ഫ്ലൂമിനൻസിൽ നിന്നാണ് 17 കാരനായ വിംഗർ കെയ്‌കിയെ സിറ്റി സ്വന്തമാക്കിയത്. ആഡ്-ഓണുകൾ ഉൾപ്പെടെ ഏകദേശം 9 മില്യൺ ഡോളർ (12 മില്യൺ ഡോളർ) വിലയിട്ടാണ് കൗമാര താരത്തെ സിറ്റി സ്വന്തമാക്കിയത്.2021 സീസണിന്റെ അവസാനം വരെ കെയ്‌കി ബ്രസീലിൽ തന്നെ തുടരും.ഉക്രേനിയൻ ചാമ്പ്യൻമാരായ ഷക്തർ ഡൊനെറ്റ്സ്കും കെയ്‌കിയെ സ്വന്തമാക്കാൻ സിറ്റിക്കൊപ്പമുണ്ടായിരുന്നു .

കെയ്‌കി ഡാ സിൽവ ചഗാസ് പൂർണ നാമമുള്ള താരത്തെ ബ്രസീലിയൻ സൂപ്പർ താരം നെയ്മറുമായാണ് വിദഗ്ധർ താരതമ്യപ്പെടുത്തുന്നത്.2022 ജൂണിൽ 18 വയസ്സ് തികയുമാണ് കെയ്‌കിയെ തെക്കേ അമേരിക്കയിലെ ഏറ്റവും മികച്ച യുവ പ്രതിഭകളിൽ ഒരാളായി കണക്കാക്കപ്പെടുന്നത്.ഈ സീസണിലാണ് താരം ഫ്ലൂമിനൻസിനായി സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചത്. കുറച്ചു നാളുകളായി മാഞ്ചസ്റ്റർ സിറ്റിയുടെ റഡാറിലുള്ള താരമാണ് കെയ്‌കി.


ഇതുവരെ ക്ലബ്ബിനായി ഒൻപത് മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകൾ നേടിയിട്ടുണ്ട്.ഈ മാസം ആദ്യം നോവ ഇഗ്വാക്കുവിനെതിരെ നേടിയ അതിശയകരമായ ഗോൾ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.കഴിഞ്ഞ വർഷത്തെ ബ്രസീലിയൻ അണ്ടർ 17 ചാമ്പ്യൻഷിപ്പിൽ 12 ഗോളുകളുമായി ടോപ് സ്കോറർ ആയിരുന്ന കെയ്കി അണ്ടർ 16 ലെവലിൽ ബ്രസീലിനായി കളിച്ചിട്ടുണ്ട്.

മുൻ പാൽമീറാസ് സ്‌ട്രൈക്കർ ഗബ്രിയേൽ ജീസസ് സിറ്റിയിലെത്തി മികച്ച പ്രകടനം പുറത്തെടുക്കുന്നത് അടുത്ത കാലത്തായി നിരവധി ബ്രസീലിയൻ യുവാക്കളെ സിറ്റിയിലേക്ക് ആകർഷിക്കുന്നുണ്ട്.ഇതുവരെ ഒരു കരാർ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കെയ്‌കിയുടെ ഫ്ലൂമിനൻസ് ടീം അംഗമായ മെറ്റിൻ‌ഹോയോടും സ്വന്തക്കാനുളള ഒരുക്കത്തിലാണ് സിറ്റി. വരും ദിവസങ്ങളിൽ ഔദ്യോഗിമായി താരത്തിന്റെ കൈമാറ്റം സ്ഥിതീകരിക്കും.