ഖത്തറിലെ ലോകകപ്പ് അതിവേഗം അടുക്കുക്കുകയാണ്.കായിക മാമാങ്കത്തിനായി ഫുട്ബോൾ കാത്തിരിക്കുകയാണ്.നവംബർ അൽ ബൈത്ത് സ്റ്റേഡിയത്തിൽ ആതിഥേയരും ഇക്വഡോറും തമ്മിലുള്ള ഉദ്ഘാടന മത്സരത്തോടെ 2022 ഖത്തർ ലോകകപ്പിന് തുടക്കമാകും.ബ്രസീൽ ഉൾപ്പെടെ എല്ലാ ടീമുകളും 2022 ലെ വലിയ ഇവന്റിനായി ഒരുങ്ങുകയാണ്.
2002ന് ശേഷം ഇരുപത് വർഷങ്ങൾക്കപ്പുറമാണ് ലോകകപ്പ് ഏഷ്യൻ മണ്ണിൽ തിരിച്ചെത്തുന്നത്. 2002ൽ കൊറിയയിൽ നടത്തിയ ജൈത്രയാത്ര, 2022ൽ ഖത്തറിലും തുടരും എന്ന വിശ്വാസവും ബ്രസീലുകാർക്കിടയിലുണ്ട്. അഞ്ച് തവണ കിരീടം നേടിയ ബ്രസീലിനു വളരെ വലിയ സാധ്യതയാണ് ഇത്തവണ കൽപ്പിക്കുന്നത്.വളരെ ആക്രമണാത്മകമായ ഒരു നിരയെ ഇറക്കാനുള്ള ശ്രമത്തിലാണ് ബ്രസീൽ പരിശീലകൻ ടിറ്റെ. മുന്നേറ്റ നിരയിൽ ഒരു പിടി മികച്ച താരങ്ങൾ ബ്രസീലിനോപ്പമുണ്ട്., ടീമിന് പന്ത് കൈവശം വയ്ക്കുമ്പോൾ കൂടുതൽ ആക്രമണാത്മക കളിയുടെ മുന്നേറാനുള്ള ശൈലിയാണ് ബ്രസീൽ ഖത്തറിൽ പരീക്ഷിക്കുക, മികച്ച പ്രതിരോധ താരനാണ് ഉളളത് കൊണ്ട് മുന്നേറ്റ നിര താരങ്ങൾക്ക് കൂടുതൽ സ്വാതന്ത്ര്യത്തോടെ കളിക്കാൻ സാധിക്കും.

4-2-3-1 ഫോർമേഷനിലാവും ബ്രസീൽ ടീം ഖത്തറിൽ അണിനിരക്കുക.സിറ്റിയുടെ എഡേഴ്സണണെയും പാൽമിറസിന്റെ വെവർട്ടണെയും പിന്നിലാക്കി ലിവർപൂളിന്റെ അലിസ്സൻ ബെക്കർ ആയിരിക്കും പ്രധാന കീപ്പർ.എഡർ മിലിറ്റാവോ, തിയാഗോ സിൽവ, മാർക്വിനോസ് എന്നിവർ പ്രതിരോധത്തിൽ അണിനിരക്കും.യുവന്റസിന്റെ ബ്രെമർ, റോമയുടെ ഇബാനെസ്, ആർസനലിന്റെ ഗബ്രിയേൽ എന്നിവരിൽ നിന്ന് ഒന്നോ, രണ്ടോ പേർക്ക് കൂടെ ലോകകപ്പ് കളിക്കാൻ അവസരം ലഭിച്ചേക്കാം. വിങ് ബാക്കുകളായി ഡാനിലോ ,അലക്സ് ടെല്ലെസ് എന്നിവരും ഉണ്ടാവും. ഫോമിലല്ലാത്ത ഡാനിലോയെ മാറ്റി മിലിറ്റാവോയെ വലത് വിങ്ങിൽ പരീക്ഷിക്കാനുള്ള സാധ്യതയുണ്ട് .ന്യൂ കാസിൽ മിഡ്ഫീൽഡർ ബ്രൂണോ നിലവിലെ ഫോമിൽ ആദ്യ ടീമിൽ ഒരു സ്ഥാനം അർഹിക്കുന്നുണ്ട്.
കാസെമിറോക്കൊപ്പം മാഞ്ചസ്റ്റർ യുണൈറ്റഡ് സഹ താരമായ ഫ്രെഡും ലിവർപൂളിന്റെ ഫാബിഞ്ഞോയും സ്ഥാനത്തിനായി മത്സരിക്കും. കാസെമിറോ, ലൂക്കാസ് പാക്വെറ്റ എന്നിവരവും മിഡ്‌ഫീൽഡിൽ ഇടം നേടുക. പരിശീലകൻ ടിറ്റെയുടെ ഇഷ്ട താരം ഫ്ലമെങ്ങോയുടെ 33കാരൻ എവർട്ടൻ റിബേറോ ടീമിൽ സ്ഥാനം നേടാൻ സാധ്യതയുള്ള താരമാണ്. റാഫിൻഹ, നെയ്മർ, വിനീഷ്യസ്; റിച്ചാർലിസൺ എന്നിവർ മുന്നേറ്റനിരയിലും അണിനിരക്കും.ഫിർമിനോ, ആർസനലിന്റെ ഗബ്രിയേൽ മർട്ടിനെല്ലി, ഫ്ലമെങ്ങോയുടെ ഗോളടി യന്ത്രം പെഡ്രോ, അത്ലറ്റികോ മാഡ്രിഡിന്റെ മാത്യുസ് കൂന ,റോഡ്രിഗോ എന്നിവരിൽ നിന്നും ഒന്നോ രണ്ടോ പേർകൂടി ടീമിലെത്തും.

ബ്രസീൽ സാധ്യത ഇലവൻ :അലിസൺ; എഡർ മിലിറ്റാവോ, തിയാഗോ സിൽവ, മാർക്വിനോസ്, അലക്സ് ടെല്ലെസ്; കാസെമിറോ, ലൂക്കാസ് പാക്വെറ്റ; റാഫിൻഹ, നെയ്മർ, വിനീഷ്യസ്; റിച്ചാർലിസൺ.