ലോകകപ്പിൽ ബ്രസീലിന് ശ്രദ്ധേയമായ ഒരു റെക്കോർഡുണ്ട്- 1930-ൽ ആരംഭിച്ചതിന് ശേഷം ഓരോ ടൂർണമെന്റിനും യോഗ്യത നേടിയ ഒരേയൊരു രാജ്യം അവരാണ്. ഏറ്റവും കൂടുതൽ ട്രോഫികൾ നേടിയ രാജ്യവും അവരാണ് ബ്രസീലാണ്. അഞ്ചു തവണയാണ് ബ്രസീൽ ലോകകപ്പ് നേടിയിട്ടുള്ളത്.
ഫിഫ റാങ്കിങ്ങിൽ ഒന്നാം റാങ്കോടെയാണ് ബ്രസീൽ ഖത്തറിലേക്കെത്തിയത്.2002-ന് ശേഷം ടീം ലോകകപ്പ് നേടിയിട്ടില്ലാത്തതിനാൽ 20 വർഷത്തെ വരൾച്ച അവസാനിപ്പിക്കാനാണ് അവർ ശ്രമിക്കുന്നത്. നാല് വർഷം മുമ്പ് ക്വാർട്ടർ ഫൈനലിൽ ബെൽജിയത്തോട് പരാജയപ്പെട്ട ടീമിൽ നിന്നും വലിയ പുരോഗതി കൈവരിക്കാന് ബ്രസീൽ ഖത്തറിലെത്തിയത്.ട്രോഫികൾ കൊണ്ട് മാത്രമല്ല ഫിഫ ലോകകപ്പിലെ ഏറ്റവും വിജയകരമായ ടീമായി ബ്രസീലിനെ കണക്കാക്കുന്നത്.

അവർ കളിച്ച 109 മത്സരങ്ങളിൽ നിന്ന് 73 വിജയങ്ങളുമായി മൊത്തത്തിലുള്ള മികച്ച പ്രകടനവും അവർ നടത്തി.ഗ്രൂപ്പ് ജിയിൽ സെർബിയയ്‌ക്കെതിരെ ബ്രസീൽ ഇന്ന് ആദ്യ മത്സരത്തിനിറങ്ങും. മികച്ച താരനഗ അടങ്ങിയ സെർബിയ ബ്രസീലിനു കടുത്ത എതിരാളികൾ തന്നെയാവും എന്ന കാര്യത്തിൽ സംശയമില്ല.ആന്റണിയും ബ്രൂണോ ഗുയിമാരേസും അലക്‌സ് ടെല്ലസും ചെറിയ പരിക്കുകളിൽ നിന്ന് കരകയറിയതോടെ ബ്രസീൽ ഇപ്പോൾ പൂർണ ഫിറ്റ്നസുള്ള ടീമാണ്.
Brazil’s results in 2022:
— Brasil Football 🇧🇷 (@BrasilEdition) November 22, 2022
5-1 win vs Tunisia
3-0 win vs Ghana
1-0 win vs Japan
5-1 win vs South Korea
4-0 win vs Bolivia
4-0 win vs Chile
4-0 win vs Paraguay
1-1 draw vs Ecuador
Brazil is in good form, but Serbia has a talented group, a great test for us. pic.twitter.com/1Ajs6XAdWh
ഗോൾ കീപ്പറായി ലിവർപൂൾ താരം അലിസൺ ടീമിൽ ഇടം നേടും.ക്യാപ്റ്റൻ തിയാഗോ സിൽവ ഡാനിലോ ,മാർക്വിനോസ്, അലക്‌സ് സാൻഡ്രോ എന്നിവർക്കൊപ്പം ബാക്ക് ഫോറിൽ തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.സെൻറർ-മിഡ്ഫീൽഡിൽ കാസെമിറോയും ലൂക്കാസ് പാക്വെറ്റയും കളിക്കും. വി=വിങ്ങർമാരായി റാഫിഞ്ഞയും വിനീഷ്യസ് ജൂനിയറും കളിക്കും .ക്രിയേറ്റീവ് റോളിൽ നിയമർ ജൂനിയറും സ്‌ട്രൈക്കറുടെ പൊസിഷനിൽ റിചാലിസണും ഇടം നേടും.