അർജന്റീനയെയും കീഴടക്കി ബ്രസീൽ യുവ നിര കുതിപ്പ് തുടരുന്നു |Brazil vs Argentina

ഏത് ഏജ് ഗ്രൂപ്പിലാണെങ്കിലും അര്ജന്റീന ബ്രസീൽ പോരാട്ടം എന്നും ഫുട്ബോൾ പ്രേമികളുടെ മനസ്സിൽ ആവേശം നിറക്കുന്നതായിരിക്കും.2023-ലെ സൗത്ത് അമേരിക്കൻ അണ്ടർ 20 ചാമ്പ്യൻഷിപ്പിൽ ഇരു ടീമുകളും നേർക്ക് നേർ ഏറ്റുമുട്ടിയപ്പോൾ വിജയം ബ്രസീലിന്റെ കൂടെ നിന്നു.

ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ബ്രസീൽ വിജയം നേടിയത്. ആദ്യ മത്സരത്തിൽ പരാഗ്വേയോടും അര്ജന്റീന പരാജയപ്പെട്ടിരുന്നു. ആദ്യ മത്സരത്തിൽ ബ്രസീൽ പെറുവിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തിയിരുന്നു. എട്ടാം മിനുട്ടിൽ ഗിൽഹെർം ബിറോയുടെ ഗോളിൽ ബ്രസീൽ ടീം ലീഡ് നേടി. 36 ആം മിനുട്ടിൽ ആന്ദ്രേ സാന്റോസ് നേടിയ ഗോളിൽ ബ്രസീൽ സ്കോർ 2 0 ആക്കി ഉയർത്തി.

ആദ്യ മത്സരത്തിൽ പരാഗ്വേയ്‌ക്കെതിരെ സംഭവിച്ചതുപോലെ നിരവധി പിഴവുകൾ അർജന്റീനയുടെ ഭാഗത്ത് നിന്നും കാണാൻ സാധിച്ച. മത്സരത്തിന്റെ 87 ആം മിനുട്ടിൽ വിറ്റോർ റോക്കി പെനാൽറ്റിയിൽ നിന്നും ബ്രസീലിന്റെ മൂന്നാമത്തെ ഗോൾ നേടി. 90 ആം മിനുട്ടിൽ മാക്സി ഗോൺസാലസ്‌ അർജന്റീനയുടെ ആശ്വാസ ഗോൾ നേടി.

ഈ ഫലത്തിന് ശേഷം കൊളംബിയയ്‌ക്കെതിരെയോ പരാഗ്വേയ്‌ക്കെതിരെയോ സമനില നേടിയാൽ ബ്രസീൽ രണ്ടാം ഘട്ടത്തിലേക്ക് യോഗ്യത നേടും, അതേസമയം അർജന്റീനയ്ക്ക് പെറുവിനെയും കൊളംബിയയെയും തോൽപ്പിക്കേണ്ടതുണ്ട്.

1/5 - (1 vote)