❝ സീസണിലെ ഏറ്റവും ⚽🔥 മികച്ച തങ്ങളുടെ
താരങ്ങളെ ❤️👑തിരഞ്ഞെടുത്തു ക്ലബുകൾ ❞

തുടർച്ചയായ രണ്ടാം സീസണിലും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സർ മാറ്റ് ബസ്‌ബി പ്ലെയർ ഓഫ് ദ ഇയർ ആയി ബ്രൂണോ ഫെർണാണ്ടസ് തിരഞ്ഞെടുക്കപ്പെട്ടു.200-ലധികം വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആരാധകരുടെ വോട്ടെടുപ്പിലൂടെ ആയിരുന്നു മികച്ച താരത്തെ തിരഞ്ഞെടുത്തത്. ലെഫ്റ്റ് ബാക്കായ ലൂക് ഷോയെയും സ്ട്രൈക്കറായ കവാനിയെയും മറികടന്നാണ് ബ്രൂണോ ഒന്നാമത് എത്തിയത്.മേസൺ ഗ്രീൻവുഡ്, മാർക്കസ് റാഷ്‌ഫോർഡ് എന്നിവർ യഥാക്രമം നാലും അഞ്ചും സ്ഥാനത്തെത്തി. ഈ സീസണിൽ 28 ഗോളുകൾ മാഞ്ചസ്റ്റർ യുണൈറ്റഡിനായി നേടാൻ ബ്രൂണോക്ക് ആയിരുന്നു. പ്രീമിയർ ലീഗിൽ മാത്രം താരം 18 ഗോളുകൾ നേടി. 11 അസിസ്റ്റും യൂറോപ്പിൽ അഞ്ചെണ്ണവും താരം പ്രീമിയർ ലീഗിൽ നേടി. സീസണിൽ ഉടനീളമായി 16 അസിസ്റ്റുകൾ താരത്തിനുണ്ട്.

കഴിഞ്ഞ സീസണിൽ ജനുവരിയിൽ മാത്രം ടീമിൽ എത്തിയിട്ടും മികച്ച താരത്തിനുള്ള പുരസ്കാരം ബ്രൂണോക്ക് ലഭിച്ചിരുന്നു. ഇത്തവണ 63% വോട്ട് നേടിയാണ് ബ്രൂണോ ഒന്നാമത്‌ എത്തിയത്. കഴിഞ്ഞയാഴ്ച ലിവർപൂളുമായുള്ള മത്സരത്തിൽ ഹാരി മാഗ്വെയറിന്റെ അഭാവത്തിൽ 26 കാരനാണു യുണൈറ്റഡിനെ നയിച്ചത്.ക്ലാസ്സി പ്ലേമേക്കർ നവംബർ, ഡിസംബർ മാസങ്ങളിൽ പ്ലെയർ ഓഫ് ദ മന്ത് ആയിരുന്നു.കൂടാതെ 12 തവണ മാൻ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു.അഞ്ച്‌ മാൻ ഓഫ് ദ മാച്ച് അവാര്ഡുമായി എഡിൻസൺ കവാനി രണ്ടാമതായി.


ചെൽസിയിലെ ഈ വർഷത്തെ ഏറ്റവും മികച്ച താരത്തിനുള്ള മെൻസ് പ്ലയർ ഓഫ് ദി ഇയർ പുരസ്കാരം അറ്റാൽകിംഗ് മിഡ്ഫീൽഡറായ മേസൺ മൗണ്ട് സ്വന്തമാക്കി. ആരാധകരുടെ വോട്ടെടുപ്പിലൂടെയാണ് മൗണ്ടിനെ പുരസ്കാര ജേതാവായി തീരുമാനിച്ചത്. ചെൽസി അക്കാദമിയിലൂടെ ഉയർന്നു വന്ന താരമാണ് മൗണ്ട്. ജോൺ ടെറിക്ക് ശേഷം ആദ്യമായാണ് ഒരു ചെൽസി അക്കാദമി താരം സീസണിലെ മികച്ച താരമായി മാറിയത്.

കഴിഞ്ഞ സീസണിൽ ലമ്പാർഡിന്റെ കീഴിൽ ആയിരുന്നു മൗണ്ട് ചെൽസിയുടെ ആദ്യ ഇലവനിൽ എത്തുന്നത്. ഇപ്പോൾ ചെൽസിയുടെ ഏറ്റവും പ്രധാനപ്പെട്ട താരമായി മൗണ്ട് മാറി. ഈ സീസണ ഗോളും അസിസ്റ്റുമായി 17 കോണ്ട്രിബ്യൂഷൻ മൗണ്ടിൽ നിന്ന് ഉണ്ടായി. ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ അടക്കം മൗണ്ടിന്റെ പ്രകടനം ഏവരെയും ഞെട്ടിച്ചു. ചെൽസിക്ക് ഒപ്പം ആറാം വയസ്സും മുതൽ മൗണ്ട് കളിക്കുന്നുണ്ട്. ഈ സീസണിൽ ചില മത്സരങ്ങളിൽ ചെൽസിയുടെ ക്യാപ്റ്റൻ ആം ബാൻഡ് അണിയാനും മൗണ്ടിന് സാധിച്ചു. കഴിഞ്ഞ സീസണിൽ കൊവാചിച് ആയിരുന്നു ഈ പുരസ്കാരം സ്വന്തമാക്കിയിരുന്നത്.