❝എനിക്ക് ഈ 🔴🚩ക്ലബിന്റെ
തന്നെ ⚽👔 പരിശീലകനാവണം ❞

തന്റെ ഭാവി പദ്ധതികൾ പങ്കുവെച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്റ്റാർ മിഡ്ഫീൽഡർ ബ്രൂണോ ഫെർണാണ്ടസ് .മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇപ്പോഴത്തെ ഏറ്റവും മികച്ച താരമായ ബ്രൂണൊ ഫെർണാണ്ടസ് താൻ ഭാവിയിൽ ഫുട്ബോൾ പരിശീലകനാകും എന്ന് പറഞ്ഞു‌. ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടി പറയുക ആയിരുന്നു ബ്രൂണൊ ഫെർണാണ്ടസ്‌. ഭാവിയിൽ പരിശീലകനായി ഫുട്ബോളിനൊപ്പം തുടരാൻ ആണ് താൻ ആഗ്രഹിക്കുന്നത്. അത് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിന്റെ തന്നെ പരിശീലകനാവുക ആണെങ്കിൽ ഏറെ സന്തോഷം എന്നും ബ്രൂണൊ ഫെർണാണ്ടസ് പറഞ്ഞു.

ഭാവിയിൽ താൻ പരിശീലകനാണെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ തന്നെ ഈ ക്ലബിന്റെ പരിശീലകനാക്കാൻ വേണ്ടി ക്ലബിനോട് അഭ്യർത്ഥിക്കണം എന്നും ബ്രൂണൊ ഫെർണാണ്ടസ് പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡ് ആണ് ലോകത്തെ ഏറ്റവും വലിയ ക്ലബാണെന്നും ആ ക്ലബിന്റെ പരിശീലകനാകുന്നതിലും വലിയ കാര്യമില്ല എന്നും ബ്രൂണൊ ഫെർണാണ്ടസ് പറഞ്ഞു.


കുറച്ചു വർഷങ്ങൾക്കിടയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നടത്തിയ ഏറ്റവും മികച്ച സൈനിംഗാണ് പോർച്ചുഗീസ് ഇന്റർനാഷനലിന്റെ.2020 ജനുവരിയിൽ റെഡ് ഡെവിൾസിൽ ചേർന്നതിനുശേഷം, പോർച്ചുഗീസ് മിഡ്ഫീൽഡർ മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ തലങ്ങളിലേക്ക് എത്തിച്ചു.കഴിഞ്ഞ 18 മാസത്തിനിടെ ടീമിൽ ശക്തമായ സ്വാധീനം ചെലുത്തിയ ബ്രൂണോ യുണൈറ്റഡിനെ ലീഗിൽ രണ്ടാമതെത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ചു. യൂണൈറ്റഡിനായി നിരന്തരം ഗോളുകൾ കണ്ടെത്തിയ ബ്രൂണോ മാച്ച് വിന്നിംഗ് അസിസ്റ്റുകൾ നൽകുകയും ചെയ്തു.

2021 ൽ ബ്രൂണോയുടെ സ്ഥിതിവിവരക്കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർ കാണാൻ സാധിക്കും.ഈ സീസണിൽ 50 കളികളിൽ നിന്നും 24 ഗോളുകൾ 14 അസിസ്റ്റുകൾ 26 കാരൻ നേടി. ഇന്ന് നടക്കുന്ന യൂറോപ്പ സെമി ഫൈനലിൽ റോമയെ നേരിടുമ്പോൾ യുണൈറ്റഡിനെ പഴയ പ്രതാപത്തിലേക്ക് തിരിച്ചു കൊണ്ട് വരാനുള്ള ശ്രമത്തിലാണ് ബ്രൂണോ. പ്രീമിയർ ലീഗിൽ കിരീട പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും സിറ്റിയുടെ സ്വപ്ന കുതിപ്പിന് മുന്നിൽ ഉനിറെദ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.