❝ റൊണാൾഡോയുടെ ⚽🔴 പ്രീമിയർ ലീഗ്
റെക്കോർഡ് ✍️🔥 തകർക്കാൻ ബ്രൂണോക്ക്
വേണ്ടി വന്നത് 💪⚽ 48 മത്സരങ്ങൾ ❞

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വില്ല പാർക്കിൽ ഇന്നലെ നടന്ന മത്സരത്തിൽ ആസ്റ്റൺ വില്ലയെ 3-1 ന് പരാജയപ്പെടുത്തി മാഞ്ചസ്റ്റർ യുണൈറ്റഡ് മറ്റൊരു തിരിച്ചുവരവ് വിജയം നേടി. ആദ്യ പകുതിയിൽ ബെർട്രാൻഡ് ട്രയോറി നേടിയ ഗോളിനി മുന്നിട്ട് നിന്ന വില്ലയെ രണ്ടാം പകുതിയിൽ ബ്രൂണോ ഫെർണാണ്ടസും, മേസൺ ഗ്രീൻവുഡും ,എഡിൻസൺ കവാനിയും നേടിയ ഗോളുകൾക്ക് തിരിച്ചടിച്ച് യുണൈറ്റഡ് വിജയം കൈപ്പിടിയിൽ ഒതുക്കി. വിജയത്തോടെ പ്രീമിയർ ലീഗ് കിരീട ധാരണം വൈകിപ്പിക്കാൻ യൂണൈറ്റഡിനായി .പ്രീമിയർ ലീഗിൽ മൂന്നു മത്സരങ്ങൾ അവശേഷിക്കെ മാൻ സിറ്റിയെക്കാൾ 10 പോയിന്റ് പിന്നിലാണ് യുണൈറ്റഡ്.

കഴിഞ്ഞ ജനുവരിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ ശേഷം ഫോമിന്റെ ഉന്നതിയിലാണ് പോർച്ചുഗീസ് മിഡ്ഫീൽഡർ ജനറൽ ബ്രൂണോ ഫെർണാണ്ടസ്. യുണൈറ്റഡിനെ സംബന്ധിച്ച് ഫലപ്രദവും സ്ഥിരതയുള്ളതുമായ പ്രകടനം നടത്തുന്ന ബ്രൂണോ സീസണിൽ അവരുടെ ടോപ് സ്കോററാണ്. താരത്തിന്റെ പ്ലേമേക്കിംഗ് കഴിവുകൾ ഉപയോഗിച്ച് മാർക്കസ് റാഷ്‌ഫോർഡ്, എഡിൻസൺ കവാനി എന്നിവർക്ക് നിരവധി ഗോളവസരങ്ങൾ ഒരുക്കി കൊടുക്കുയും ചെയ്തിട്ടുണ്ട്.ആസ്റ്റൺ വില്ലയ്‌ക്കെതിരായ രണ്ടാം പകുതിയിലെ പെനാൽറ്റി അദ്ദേഹത്തിന്റെ 25-ാമത്തെ പ്രീമിയർ ലീഗ് ഗോളായിരുന്നു. ഈ നേട്ടം കൈവരിക്കുനന് നാലാമത്തെ മാത്രം പോർച്ചുഗീസ് താരമാണ് ബ്രൂണോ.


പ്രീമിയർ ലീഗിൽ 25 ഗോളുകൾ നേടാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ 112 ഗെയിമുകൾ എടുത്തപ്പോൾ അത്രയും ഗോൾ തികക്കാൻ 48 മത്സരങ്ങൾ മാത്രമാണ് ബ്രൂണൊക്ക് വേണ്ടി വന്നത്. പ്രീമിയർ ലീഗിൽ 196 മത്സരങ്ങളിൽ നിന്നും 84 ഗോളുകളാണ് റോണോയുടെ സമ്പാദ്യം. ക്രിസ്റ്റ്യാനോ തന്റെ കൗമാര കാലത്താണ് യുണൈറ്റഡിൽ എത്തിയതെന്നും വിങ്ങറായിട്ടാണ് കരിയർ തുടങ്ങിയതെന്നും താരത്തിന് ഗോൾ സ്കോറിന് കുറക്കാൻ കാരണമായി.2020/21 സീസണിലെ ബ്രൂണോ ഫെർണാണ്ടസിന്റെ 27-ാമത്തെ ഗോളായിരുന്നു ഇന്നലെ നേത്യത്. 2009/10 സീസണിൽ ചെൽസിക്കായി ഫ്രാങ്ക് ലാം‌പാർഡ് 27 തവണ വല കണ്ടെത്തിയതിന് ശേഷം ഒരു പ്രീമിയർ ലീഗ് മിഡ്ഫീൽഡറും ഇത്രയും ഗോളുകൾ നേടിയിട്ടില്ല. 149 ഗെയിമുകൾ എടുത്താണ് റൊണാൾഡോ 27 ഗോളുകൾ യൂണൈറ്റഡിനായി നേടിയത് .

പോർച്ചുഗീസ് ഇന്റർനാഷണലിന് ഈ സീസണിൽ 44 ഗോൾ സംഭാവനകൽ നൽകിയിട്ടുണ്ട്. സീസൺ അവസാനത്തോടെ 50 G + A കടക്കാൻ സാധ്യതയുണ്ട്.ഈ സീസണിൽ 30+ ഗോളുകൾ കടന്നാൽ, റോബിൻ വാൻ പെർസിക്ക് ശേഷം 2012/13 ലെ കിരീടം നേടിയ കാമ്പെയ്‌നിൽ 30 ഗോളുകൾ നേടുന്ന ആദ്യ മാൻ യുണൈറ്റഡ് കളിക്കാരനായി ഫെർണാണ്ടസ് മാറും. ഈ ദശകത്തിൽ മാൻ യുണൈറ്റഡിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ നാലാമത്തെ യുണൈറ്റഡ് താരമാണ് ബ്രൂണോ.ഇബ്രാഹിമോവിച്ച് (2016/17 ൽ 28), റോബിൻ വാൻ പെർസി (2012/13 ൽ 30), വെയ്ൻ റൂണി (2011/12 ൽ 34) എന്നിവരാണ് ബ്രൂണൊക്ക് മുന്നിൽ.ഈ മാസം അവസാനം യൂറോപ്പ ലീഗ് ഫൈനലിൽ വിയ്യാറയലിനെ കീഴടക്കി യുണൈറ്റഡിന്റെ കിരീട വരൾച്ചയ്ക്ക് വിരാമമിടാനാണ് ബ്രൂണോയുടെ ശ്രമം.