❝ പോർച്ചുഗീസ് 💪🇵🇹 ടീമിന്റെ കരുത്തും ⚽✊
പ്രചോദനവുമാണ് ഞങ്ങളുടെ 👑⚽ ക്യാപ്റ്റൻ ❞

യൂറോ കപ്പിനിറങ്ങുന്ന നിലവിലെ ചാമ്പ്യന്മാരായ പോർച്ചുഗീസ് ടീമിന്റെ ഏറ്റവും വലിയ ശക്തി സൂപ്പർ താരവും ക്യാപ്റ്റനുമായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സാനിധ്യം തന്നെയാണ്. എന്നാൽ റൊണാൾഡോയുടെ അതെ പാതയിലൂടെ സഞ്ചരിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ്‌ മിഡ്ഫീൽഡ് ജനറൽ ബ്രൂണോ ഫെർണാണ്ടസിന്റെ മികച്ച ഫോം പോർച്ചുഗലിന്റെ മുന്നോട്ട് യാത്രയിൽ വലിയ ഗുണം ചെയ്യുമെന്നുറപ്പാണ്. ഈ രണ്ടു സൂപ്പർ താരങ്ങളും ചേരുന്ന പോർച്ചുഗീസ് മുന്നേറ്റ നിരയെ തടയാൻ എതിർ ഡിഫെൻഡർമാർ വിയർക്കുമെന്നുറപ്പാണ് .പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു കളിക്കാരൻ എന്ന നിലയിലും ഒരു യുവാവെന്ന നിലയിലും തന്നിൽ ചെലുത്തിയ വലിയ സ്വാധീനത്തെക്കുറിച്ച് ബ്രൂണോ ഫെർണാണ്ടസ് വെളിപ്പെടുത്തുന്നു.

യൂറോ 2004 നടത്തിയ പ്രകടനത്തോടെയാണ് റൊണാൾഡോ ലോക ശ്രദ്ധയാകർഷിക്കുന്നത്. അതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഫെർണാണ്ടസ് ഫുട്ബോൾ ലോകത്തേക്ക് കാലെടുത്തു വെക്കുന്നതും. തന്റെ ആരാധന പാത്രത്തെ പിന്നീട നല്ല സുഹൃത്തായും ടീമംഗമായും ലഭിച്ചു. അവസരം ലഭിക്കുമ്പോൾ യുണൈറ്റഡിൽ ചേരാൻ റൊണാൾഡോ ബ്രൂണോയെ ഉപദേശിക്കുകയും ചെയ്തു.ഈ സീസണിൽ യൂണൈറ്റഡിനൊപ്പം മികച്ച ഫോമിലുള്ള ബ്രൂണോ മികച്ച താരത്തിനുള്ള സർ മാറ്റ് ബസ്‌ബി പ്ലെയർ ഓഫ് ദ ഇയർ അവാർഡും സ്വന്തമാക്കി. തന്റെ ആദ്യ യൂറോ ചാംപ്യൻഷിപ്പിനിറങ്ങുന്ന 26 കാരന് കിരീടം നിലനിർത്താൻ പ്രധാന പങ്ക് വഹിക്കാൻ സാധിക്കും.യുണൈറ്റഡ് ആരാധകരുമായി അടുത്തിടെ നടത്തിയ ചോദ്യോത്തര വേളയിൽ 2016 ലെ ഫൈനലിനെക്കുറിച്ചും റൊണാൾഡോ തന്നിൽ ചെലുത്തിയ സ്വാധീനം വിശദീകരിക്കുകയും ചെയ്തു.

“വളർന്നു വന്നപ്പോൾ ഏറ്റവും പ്രിയപ്പെട്ട പ്രിയപ്പെട്ട കളിക്കാരൻ റൊണാൾഡോയായിരുന്നു, യൂറോ 2004 ൽ ക്രിസ്റ്റ്യാനോ ദേശീയ ടീമിൽ ആദ്യ ചുവടുകൾ എടുക്കാൻ തുടങ്ങിയപ്പോൾ എനിക്ക് ഒൻപത് വയസ്സായിരുന്നു എന്നാൽ പോർച്ചുഗൽ ഫൈനലിൽ പരാജയപെട്ടു, ഫൈനലിനുശേഷം അദ്ദേഹം കരയുന്നത് ഞാൻ കണ്ടു , അന്ന് മുതൽ ഞാൻ അദ്ദേഹത്തെ പിന്തുടരാൻ തുടങ്ങി “

” കളിയോടുള്ള ആത്മാർത്ഥത ,മാനസികാവസ്ഥ, എല്ലാ കളികളിലും 100 ശതമാനം ഉയർന്ന തലത്തിൽ നൽകാനുള്ള ശേഷി എന്നിവയെല്ലാം എന്നെ സംബന്ധിച്ചിടത്തോളം ഒരു പ്രചോദനം പോലെയായിരുന്നു.എല്ലാ ഗെയിമുകളിലും അദ്ദേഹം ഗോളുകൾ നേടുന്നുണ്ടായിരുന്നു, എന്നാൽ ഗെയിമിനുശേഷം ഗെയിം മെച്ചപ്പെടുത്താനും മികച്ചതാക്കാനും അദ്ദേഹം ശ്രമിച്ചുകൊണ്ടിരുന്നു”.


” എല്ലായ്‌പോഴും ഒരു നല്ല സീസൺ ഉള്ള കളിക്കാരനാകാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ, ഒരുപക്ഷേ മുകളിലേക്കും താഴേക്കും, താഴേക്കും മുകളിലേക്കും പോകുന്നു,അല്ലെങ്കിൽ എല്ലായ്പ്പോഴും മുകളിൽ നിൽക്കാൻ ആഗ്രഹിക്കുന്ന കളിക്കാരനാകാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?ശരി, നിങ്ങൾക്ക് മോശം ഗെയിമുകൾ ഉണ്ടാകും, എല്ലാവർക്കുമുണ്ട് – ക്രിസ്റ്റ്യാനോയ്ക്ക് മോശം ഗെയിമുകളുണ്ട്, 100 ശതമാനം – എന്നാൽ ഒരു മോശം ഗെയിമിൽ നിന്ന് മടങ്ങിവരുന്നു എന്നതാണ് കാര്യം”

“അവസാന ഗെയിമിൽ ഞാൻ നന്നായി കളിച്ചിട്ടില്ല, ഇതിൽ ഞാൻ നന്നായി കളിക്കേണ്ടതുണ്ട്’ എന്ന മാനസികാവസ്ഥയുമായി ഞാൻ മടങ്ങിവരുന്നു. ദിവസം തോറും മികച്ചരീതിയിൽ ചെയ്യാനുള്ള മാനസികാവസ്ഥ എനിക്ക് വളരെ പ്രധാനമാണ്, ഇതുമൂലം ഞാൻ വളരെയധികം മെച്ചപ്പെടുന്നു , ഇതാണ് എനിക്ക് ലഭിച്ച ഏറ്റവും വലിയ പ്രചോദനം ‘ ബ്രൂണോ അഭിപ്രായപ്പെട്ടു.

“റൊണാൾഡോ എന്നെ പ്രചോദിപ്പിച്ച ഒരുപാട് മത്സരങ്ങൾ ഉണ്ട് ഫുട്ബോൾ ലോകത്ത്, ചാമ്പ്യൻസ് ലീഗിന്റെ ഫൈനൽ, യൂറോ അല്ലെങ്കിൽ ലോകകപ്പ് എന്നിവയിൽ നിന്നും ഒരെണ്ണം തിരഞ്ഞെടുക്കാൻ പ്രയാസമാണ്. പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം, ഒരു പോർച്ചുഗീസുകാരൻ എന്ന നിലയിൽ, 2016 യൂറോയുടെ ഫൈനൽ പ്രചോദനമാണ്. ഓരോ പോർച്ചുഗീസ് കളിക്കാരന്റെയും പ്രചോദനമാണ്, പോർച്ചുഗീസുകാരൻ എന്നനിലയിൽ, ഞാൻ അതിൽ അഭിമാനിക്കുന്നു, മാത്രമല്ല ഞാൻ കൂടുതൽ ഓർമ്മിക്കുന്ന ഗെയിമുകളിൽ ഒന്നാണിത്. ബ്രൂണോ കൂട്ടിച്ചേർത്തു.

യൂറോ കപ്പിൽ ഫ്രാൻസിനും ജർമ്മനിക്കുമൊപ്പം ‘ഗ്രൂപ്പ് ഓഫ് ഡെത്ത്’ എന്ന പേരിൽ അറിയപെടുത്താണ് എഫ് ലാണ് പോർച്ചുഗലിന്റെ സ്ഥാനം. കടുത്ത ഗ്രൂപ്പിലാണെങ്കിലും മുന്നേറാം എന്ന വിശ്വാസത്തിലാണ് ബ്രൂണോ. “ഗ്രൂപ്പ് കഠിനമാണെന്ന് ഞങ്ങൾക്കറിയാം. ഞങ്ങളുടെ പരമാവധി ചെയ്യും, ഞങ്ങൾക്ക് നല്ല കളിക്കാരും നല്ലൊരു ടീമും ഉണ്ട്, കൂടാതെ ഞങ്ങൾക്ക് എന്തുചെയ്യാൻ കഴിയുമെന്നും ഞങ്ങൾക്ക് നേടാൻ കഴിയുമെന്നും അറിയാം. ഞങ്ങൾ കളിക്കുന്ന എല്ലാ ഗെയിമുകളും വിജയിക്കാൻ എല്ലായ്പ്പോഴും ശ്രമിക്കും. ” ബ്രൂണോ പറഞ്ഞു നിർത്തി.