‘ബ്രൂണോ മാജിക്’ : ലോകകപ്പിൽ പോർച്ചുഗലിന്റെ വിജയങ്ങളിലെ ഡ്രൈവിംഗ് ഫോഴ്സ് |Qatar 2022 | Bruno Fernandes

ഒന്നര വർഷം എന്നത് ഫുട്ബോളിൽ ഒരു നീണ്ട സമയമാണ്, പ്രത്യേകിച്ച് ബ്രൂണോ ഫെർണാണ്ടസിനും അദ്ദേഹത്തിന്റെ പോർച്ചുഗൽ കരിയറിനും.2021 ജൂണിൽ ഗ്രൂപ്പ് ഘട്ടത്തിൽ മോശമായി കളിച്ചതിനാൽ, ബെൽജിയത്തിനെതിരായ യൂറോപ്യൻ ചാമ്പ്യൻഷിപ്പ് റൗണ്ട്-16 ടൈയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡറെ പരിശീലകൻ ഫെർണാണ്ടോ സാന്റോസ് ഒഴിവാക്കിയിരുന്നു.

മത്സരത്തിൽ പോർച്ചുഗൽ ഒരു ഗോളിന് പരാജയപ്പെടുകയും ചെയ്തു. എന്നാൽ 2022 ലെ വേൾഡ് കപ്പിലെത്തി നിൽക്കുമ്പോൾ പോർച്ചുഗലിന്റെ ഏറ്റവും മികച്ച താരമായി ബ്രൂണോ ഫെർണാണ്ടസ് വളർന്നിരിക്കുകയാണ്.ഗ്രൂപ്പ് ഘട്ടത്തിൽ രണ്ട് ഗോളുകൾ നേടുകയും രണ്ട് അസിസ്റ്റുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്ത താരം ഇന്നലെ സ്വിറ്റ്സർലാന്റിന് എതിരെ ഒരു അസിസ്റ്റ് കൂടെ സംഭാവന ചെയ്തതോടെ ഈ ലോകകപ്പിൽ പോർച്ചുഗലിനായി മൂന്ന് മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോൾ കോണ്ട്രിബ്യൂഷൻ ബ്രൂണോക്ക് ആയി. ആകെ എംബപ്പെക്ക് മാത്രമേ ഈ ലോകകല്പിൽ അഞ്ചിൽ അധികം ഗോൾ കോണ്ട്രിബ്യൂഷൻ ഉള്ളൂ.

ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഘാനക്കെതിരെ രണ്ടു അസിസ്റ്റുകൾ രേഖപ്പെടുത്തിയ ബ്രൂണോ കളിയിലുടനീളം മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്. രണ്ടാം മത്സരത്തിൽ ബ്രൂണോ നേടിയ രണ്ടു ഗോളുകൾക്കാണ് പോർച്ചുഗൽ ഉറുഗ്വേയെ തോൽപ്പിച്ച് നോക്കൗട്ടിൽ തങ്ങളുടെ സ്ഥാനം ഉറപ്പാക്കിയത്. മൂന്നാം മത്സരത്തിൽ സൗത്ത് കൊറിയക്കെതിരെ പരിശീലകൻ ബ്രൂണൊക്ക് വിശ്രമം അനുവദിച്ചു. വിശ്രമത്തിന് ശേഷം ഇന്നലെ സ്വിസ്സിനെതിരെ പ്രീ ക്വാർട്ടറിൽ മടങ്ങിയെത്തിയ താരം പോർച്ചുഗലിന്റെ വിജയത്തിൽ നിർണായക പങ്കാണ് വഹിച്ചത്.

റൊണാൾഡോ തന്റെ അഞ്ചാമത്തെയും അവസാനത്തെയും ടൂർണമെന്റിൽ കളിക്കുകയും എട്ട് വർഷത്തിന് ശേഷം സാന്റോസിന്റെ പരിശീലകനായി തുടരുകയും ചെയ്യുന്നതോടെ പോർച്ചുഗലിലെ ഒരു യുഗത്തിന്റെ അവസാനമായാണ് ഈ ലോകകപ്പ് കണക്കാക്കപ്പെടുന്നത്.ക്വാർട്ടർ ഫൈനലിൽ മൊറോക്കയെ നേരിടുമ്പോൾ ഫെർണാണ്ടസിന്റെ ഫോമിലാണ് പോർച്ചുഗൽ പ്രതീക്ഷയർപ്പിക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മോശം ഫോമിന്റെ അഭാവത്തിൽ പോർച്ചുഗലിന്റെ തോളിലേറ്റേണ്ട ചുമതല യുണൈറ്റഡ് മിഡ്ഫീൽഡർക്കാണ്.

ഈ വേൾഡ് കപ്പിൽ നടത്തിയ പ്രകടനം കാണുമ്പോൾ ബ്രൂണോ റൊണാൾഡോയുടെ നിഴലിൽ നിന്നും പുറത്ത് കിടക്കുന്നതായി കാണാൻ സാധിക്കും.അദ്ദേഹത്തിന്റെ കരിയർ റൊണാൾഡോയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ഇരു താരങ്ങളും സ്പോർട്ടിങ്ങിലൂടെയാണ് കളിച്ചു വളർന്നത്.അവരുടെ ഏറ്റവും മികച്ച നിലയിലേക്ക് എത്തിയത് മാഞ്ചസ്റ്റർ യൂണൈറ്റഡിലൂടെയുമാണ്.അവരുടെ കളി ശൈലികൾ വളരെ വ്യത്യസ്തമാണ്. റൊണാൾഡോയ്ക്ക് വേഗതയും കരുത്തും അസാമാന്യമായ ഗോൾ സ്കോറിങ് മികവും ഉണ്ട്.

ഫെർണാണ്ടസ് മിഡ്ഫീൽഡിനെ നിയന്ത്രിക്കുന്നു, അവിശ്വസനീയമായ ക്രോസുകളിൽ നിന്നും ഗോളവസരങ്ങൾ ഉണ്ടാക്കിയെടുക്കുകയും ടീമിന് ആവശ്യമുള്ളപ്പോൾ ഗോൾ നേടുകയും ചെയ്യും.റൊണാൾഡോയുടെ അഞ്ചാമത്തെ ലോകകപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ അദ്ദേഹം തന്റെ രണ്ടാം ലോകകപ്പിൽ കളിക്കുന്നുണ്ടാകാം, പക്ഷേ അത് പോർച്ചുഗലിന്റെ ഏറ്റവും വിജയകരമായ ഒന്നായിരിക്കുമെന്ന് ഫെർണാണ്ടസ് പ്രതീക്ഷിക്കുന്നു.

Rate this post