❝അടിച്ചാൽ അടങ്ങി⚽🔥നിൽക്കില്ല ഗോൾ ദാഹിയാണവൻ 🇵🇹ബ്രൂണോ ഫെർണാണ്ടസ് 💪⚡യുണൈറ്റഡിന്റെ നട്ടെല്ലാണ്❞ പ്രശംസയുമായി പരിശീലകൻ രംഗത്ത്…

കഴിഞ്ഞ വർഷം ജനുവരിയിൽ സ്പോർട്ടിങ്ങിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ ശേഷം തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ഫോമിലാണ് ബ്രൂണോ ഫെർണാണ്ടസ് പന്ത് തട്ടുന്നത്. 47 മില്യൺ ഡോളറിനാണ് പോർച്ചുഗീസ് ഇന്റര്നാഷനലിനെ ഒലെ ഗുന്നാർ സോൾസ്കിയർ ഓൾഡ് ട്രഫാർഡിൽ എത്തിച്ചത്. യുണൈറ്റഡിൽ സോൾസ്കിയറിന്റെ പദ്ധതികളെ മുന്നോട്ട് കൊണ്ട് പോകുന്നതിൽ പ്രധാനിയായ ഫെർണാണ്ടസിനെകുറിച്ച് മികച്ച മതിപ്പാണ് പരിശീലകനുള്ളത്.

” അയാൾ രണ്ടു ഗോൾ നേടിയാൽ മൂന്നാമത്തെ ഗോളും നേടാൻ നോക്കും ,ഒരു അസ്സിസ്റ് ചെയ്താൽ ഒരു അസിസ്റ്റ് കൂടി വേണം. കളിക്കളം നിയന്ത്രിക്കുന്ന അദ്ദേഹം എല്ലാവര്ക്കും യദേഷ്ടം പന്ത് നൽകുകയും എല്ലാവരെയും കൂടുതൽ ഓടിപ്പിക്കുകയും ചെയ്യുന്നു , ചിലപ്പോൾ അവൻ അമിതമായി ഓടുകയും ടീമിനായി വളരെയധികം ചെയ്യാനും ആഗ്രഹിക്കുന്നു ” സോൾസ്കിയർ പറഞ്ഞു.

കുറച്ചു നാളുകൾ കൊണ്ട് തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ക്രിയേറ്റീവ് സ്രോതസ്സായി മാറിയ ഫെർണാണ്ടസ് റെഡ് ഡെവിൾസിനായുള്ള 58 മത്സരങ്ങളിൽ 52 ഗോൾ പങ്കാളിത്തം നേടിയിട്ടുണ്ട് – 33 ഗോളുകൾ, 19 അസിസ്റ്റുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.യുണൈറ്റഡിലെത്തിയതിനുശേഷം, ലയണൽ മെസ്സിയും റോബർട്ട് ലെവാൻഡോവ്സ്കിയും മാത്രമാണ് ബ്രൂണോയെക്കാൾ മികച്ചു നിൽക്കുന്നത്.

ആറ് തവണ ബാലൺ ഡി ഓർ ജേതാവായ മെസ്സിക്ക് 53 ഗോളുകളും അസിസ്റ്റുകളുമുണ്ട്. ബയേൺ മ്യൂണിക്കിനെ പോളിഷ് സ്‌ട്രൈക്കർ ലെവാൻഡോവ്സ്കിക്ക് 67 ഗോളുകലും അസിസ്റ്റും നേടിയിട്ടുണ്ട്.2002/03 ൽ പോൾ ഷോൾസിനുശേഷം ഒരൊറ്റ സീസണിൽ 20 ഗോൾ നേടിയ ആദ്യ യുണൈറ്റഡ് മിഡ്ഫീൽഡറാണ് മുൻ സ്പോർട്ടിംഗ് ലിസ്ബൺ താരം.

ഈ അടുത്ത് വന്ന റിപോർട്ടുകൾ പ്രകാരം യുണൈറ്റഡിനായി ഫെർണാണ്ടസിന്റെ പ്രകടനം ഇല്ലായിരുന്നെങ്കിൽ ടീം പ്രീമിയർ ലീഗിൽ പതിനഞ്ചാം സ്ഥാനത്തായിരുന്നേനെ. കഴിഞ്ഞ ദിവസം റയൽ സോസിഡാഡിനെതിരെ ട്യൂറിനിൽ നടന്ന യൂറോപ്പ ലീഗ് മത്സരത്തിൽ ഇരട്ട ഗോൾ നേടി തന്റെ മാസ്റ്റർ ക്ലാസ് ബ്രൂണോ ഒരിക്കൽ കൂടി തെളിയിച്ചു. യുണൈറ്റഡ് അമിതമായി ഫെര്ണാണ്ടസിനെ ആശ്രയിക്കുന്നു എന്ന വിമർശനവും ,ഫെർണാണ്ടസ് ഒരു ‘പെനാൽറ്റി വ്യാപാരി’ ആയെന്നും പലരും ആക്ഷേപിക്കുന്നുണ്ട്. എന്നാൽ യൂറോപ്പ ലീഗിലെ സോസിഡാഡിനെതിരെയുള്ള രണ്ടു ഗോളുകൾ വിമർശകർക്കുള്ള 26 കാരന്റെ മറുപടിയാണ്.

ഗോളടിക്കുന്നതിനൊപ്പം ഗോളവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന ബ്രൂണോ യുണൈറ്റഡിൽ എത്തിയപ്പോൾ ഒരു സമ്പൂർണ മിഡ്ഫീൽഡറായി മാറി. പ്രീമിയർ ലീഗിൽ തന്നെയല്ല ഈ സീസണിൽ യൂറോപ്പിലെ ബിഗ് ലീഗുകളിലെ ഏറ്റവും മികച്ച മിഡ്ഫീൽഡറുമാണ് ഈ പോർച്ചുഗീസ് താരം .