❝ 👑മെസ്സിക്കും👑റൊണാൾഡോക്കും ഇതുവരെ നേടാനാവാത്ത✍️🔥റെക്കോർഡുമായി ബ്രൂണോ⚡✌️ഫെർണാണ്ടസ്… ❞

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ന്യൂകാസിൽ യുണൈറ്റഡിനെതിരായ ആവേശകരമായ വിജയം നേടിയത്തിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് എല്ലാ മത്സരങ്ങളിലും തോൽവി വഴങ്ങാതെ ഏഴ് കളികൾ പൂർത്തിയാക്കി.യൂറോപ്പ ലീഗിൽ റയൽ സോസിഡാഡിനെതിരായ വിജയത്തിന് ശേഷം റെഡ് ഡെവിൾസ് മികച്ച ഫോമിലാണ് .ന്യൂകാസിൽ യുണൈറ്റഡിനെതിരെ മത്സരത്തിൽ പോർച്ചുഗീസ് മിഡ്ഫീൽഡർ ബ്രൂണോ ഫെർണാണ്ടസ് തന്റെ പേരിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ചു.

ഈ സീസണിൽ ലീഗ് മത്സരത്തിൽ തുടർച്ചയായ ഏഴു മത്സരത്തിൽ ഗോൾ നേടുകയും അസിസ്റ്റ് നൽകുകയും ചെയ്യുന്ന ആദ്യ താരമായി മാറി.ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോക്കും നേടാൻ സാധിക്കാത്ത നേട്ടമാണ് ബ്രൂണോ കൈവരിച്ചത്. മത്സരത്തിൽ 30 ആം മിനുട്ടിൽ മാർക്കസ് റാഷ്‌ഫോർഡ് യുണൈറ്റഡിന് ലീഡ് നേടി.എന്നാൽ മാഗ്‌പൈസ് സ്‌ട്രൈക്കർ അലൻ സെന്റ്-മാക്സിം ആറു മിനിറ്റിനുശേഷം സമനില പിടിച്ചു.57-ാം മിനിറ്റിൽ ബ്രൂണോയുടെ മികച്ച ഒരു അസ്സിസ്റ്റിൽ നിന്നും ഡാനിയൽ ജെയിംസ് യുണൈറ്റഡിന് ലീഡ് നേടി കൊടുത്തു.75 ആം മിനുട്ടിൽ പെനാൽട്ടി ലക്ഷ്യത്തിലെത്തിച്ചു ബ്രൂണോ യുണൈറ്റഡിനെ വിജയത്തിലെത്തിച്ചു.

തന്റെ പേരിൽ ഒരു ഗോളും അസിസ്റ്റും നൽകി ഫെർണാണ്ടസ് കളി അവസാനിപ്പിച്ചത്.ഈ പ്രീമിയർ ലീഗ് സീസണിൽ ഏഴാമത്തെ കളിയിലാണ് ഗോൾ നേടുന്നതും അസ്സിസ്റ് നൽകുന്നതും.ഈ സീസണിൽ 37 മത്സരങ്ങളിൽ നിന്ന് 22 ഗോൾ നേടിയിട്ടുള്ള പോർച്ചുഗീസ് മിഡ്ഫീൽഡർ കൂടാതെ 13 അസിസ്റ്റുകളും നൽകിയിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിനെ ലീഗിൽ രണ്ടാമതെത്തിക്കുന്നതിൽ പ്രധാന പങ്കു വഹിച്ച താരമാണ് ബ്രൂണോ ഫെർണാണ്ടസ്.

ന്യൂ കാസിലിനെതിരെയുള്ള മത്സരത്തിൽ മറ്റൊരു നേട്ടവും ബ്രൂണോ ഫെർണാണ്ടസ് കുറിച്ചു. 2020 ഫെബ്രുവരിയിൽ മാൻ യുണൈറ്റഡ് അരങ്ങേറ്റം കുറിച്ചതിനുശേഷം എല്ലാ മത്സരങ്ങളിലും പോർച്ചുഗീസ് താരം 54 ഗോൾ പങ്കാളിത്തങ്ങൾ (അസിസ്റ്റുകൾ / ഗോളുകൾ) നേടിയിട്ടുണ്ട്. ബാഴ്സലോണ സൂപ്പർ താരം ലയണൽ മെസ്സിക്കൊപ്പമെത്തി.ബയേൺ ഹിറ്റ്മാൻ റോബർട്ട് ലെവാൻഡോവ്സ്കി മാത്രമാണ് ഇവർക്ക് മുന്നിലുള്ളത്.