❝ ചെകുത്താൻ🔴🚩കോട്ടയിലേക്ക് 🇵🇹 പറങ്കി
മണ്ണിൽ നിന്നെത്തിയ🏟🔥⚽ പടക്കുതിര ❞

2020 ജനുവരിയിൽ റെഡ് ഡെവിൾസിൽ ചേർന്നതിനുശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ബ്രൂണോ ഫെർണാണ്ടസ് കരിയറിലെ ഏറ്റവും തിളക്കമാർന്ന ഫോമിലാണ്. ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നേറ്റത്തിൽ സുപ്രധാന പങ്കു വഹിക്കാൻ 26 കാരനായ പോർച്ചുഗീസ് മിഡ്ഫീൽഡർക്കായി. പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളായ ബ്രൂണോ ഗോളടിക്കുന്നതോടൊപ്പം ഗോളവസരങ്ങൾ ഒരുക്കുന്നതിലും മുന്നിട്ട് നിന്നു.

മാൻ യുണൈറ്റഡിന്റെ ആക്രമണത്തിന്റെ നിർണായക ഭാഗമായ ബ്രൂണോ യൂറോപ്പ ലീഗ് സെമി ഫൈനലിന്റെ ആദ്യ ഘട്ടത്തിൽ എ എസ് റോമയ്‌ക്കെതിരെ 6-2 ന് വൻ വിജയം നേടിയപ്പോൾ രണ്ടു ഗോളുകൾ നേടുകയും വിന്നിംഗ് അസിസ്റ്റുകൾ നൽകുകയും ചെയ്തു. രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളുമായാണ് 26 കാരൻ രോമക്കെതിരെയുളള മത്സരം അവസാനിപ്പിച്ചത്. ഒന്പതാം മിനുട്ടിലും 71-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെയുമാണ്‌ബ്രൂണോ ഗോളുകൾ നേടിയത്.


ഫെർണാണ്ടസിനു പുറമേ ഉറുഗ്വേ സ്‌ട്രൈക്കർ എഡിൻസൺ കവാനിയും 48 ‘& 64’മിനിറ്റുകളിൽ രണ്ടു ഗോൾ നേടി.തുടർന്ന് ഫ്രഞ്ച് താരം പോൾ പോഗ്ബയും ഇംഗ്ലീഷുകാരനായ മേസൺ ഗ്രീൻവുഡും യഥാക്രമം 75, 86 മിനുട്ടുകളിൽ ഗോൾ നേടി ഗോൾ പട്ടിക തികച്ചു.റോമയ്‌ക്കായി ഇറ്റാലിയൻ മിഡ്‌ഫീൽഡർ ലോറെൻസോ പെല്ലെഗ്രിനി, ബോസ്നിയൻ സ്‌ട്രൈക്കർ എഡിൻ ഡീകോ എന്നിവർ ഓരോ ഗോൾ വീതം നേടി.

ഈ സീസണിലെ 50 കളികളിൽ 16 അസിസ്റ്റുകൾ ഉൾപ്പെടെ 26 ഗോളുകൾ മിഡ്ഫീൽഡർ നേടിയിട്ടുണ്ട്.ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി ബ്രൂണോ ഫെർണാണ്ടസ് 42 ഗോൾ പങ്കാളിത്തം നൽകിയിട്ടുണ്ട്. പ്രീമിയർ ലീഗ് കിരീട പ്രതീക്ഷ മഷ്ടപെട്ട യുണൈറ്റഡിനെ പഴയ യൂറോപ്യൻ പ്രതാപത്തിലേക്ക് തിരിച്ചു കൊണ്ട് വരൻ ശ്രമം നടത്തുകയാണ് ബ്രൂണോ.അടുത്ത വ്യാഴാഴ്ച ഇറ്റലിയിൽ നടക്കുന്ന യൂറോപ്പ ലീഗ് സെമി ഫൈനലിന്റെ രണ്ടാം പാദത്തിൽ റോമക്കെതിരെയുളള മത്സരത്തിലാണ് ശ്രദ്ധ മുഴുവൻ.