❝നെയ്‍മറുടെ 🇧🇷😍പിൻഗാമിക്ക്💰🏃‍♂പിന്നാലെ സ്വന്തമാക്കാൻ💪⚽മത്സരിച്ചു യൂറോപ്യൻ വമ്പന്മാർ❞

പ്രതിഭകൾക്ക് ഒരിക്കലും പഞ്ഞമില്ലാത്ത സ്പാനിഷ് ഫുട്ബോളിൽ നിന്നും ഉയർന്നു വന്ന യുവ താരമാണ് ബ്രയാൻ ഗിൽ.ഈ സീസണിൽ ലാ ലിഗയിൽ ഏറ്റവും മികച്ചു നിന്ന യുവ താരങ്ങളിൽ ഒരാളാണ് ഗിൽ. കളിക്കളത്തിലെ വേതയും ,ചടുലതയും,വിങ്ങുകളിൽ കളിക്കാനുള്ള കഴിവുമെല്ലാം ഉള്ള താരത്തെ ബ്രസീലിയൻ സൂപ്പർ താരം നെയ്മറുമായാണ് താരതമ്യപ്പെടുത്തുന്നത്.

നെയ്മറിന്റെ പിന്‍ഗാമിയെന്ന് വിശേഷിപ്പിക്കുന്ന സ്പാനിഷ് താരത്തിന് പിന്നാലെയാണ് യൂറോപ്യൻ വമ്പന്മാർ. ബാഴ്‌സലോണ, റയല്‍ മാഡ്രിഡ്, എ സി മിലാന്‍, ആഴ്‌സണല്‍ എന്നിവരാണ് 20കാരനായ ബ്രയാനായി രംഗത്തുള്ളത്. സ്പാനിഷ് ലീഗില്‍ ഐബറിനായി കളിക്കുന്ന ബ്രയാന്‍ സെവിയ്യുടെ താരമാണ്. ലോണിലാണ് താരം ഐബറിനായി കളിക്കുന്നത്. നിലവില്‍ ബ്രയാന്റെ സെവിയ്യയുമായുള്ള കരാര്‍ 2023 വരെയാണ്. ഭാവിയില്‍ ഫുട്‌ബോള്‍ ലോകത്തെ പ്രമുഖ താരമായി ബ്രയാന്‍ മാറുമെന്നാണ് ഇതിനോടകം വിലയിരുത്തപ്പെടുന്നത്.

താരത്തിന്റെ കരാര്‍ നീട്ടാനുള്ള ശ്രമത്തിലാണ് സെവിയ്യ. നിലവില്‍ 35 മില്ല്യണ്‍ യൂറോയാണ് ബ്രയാന്റെ വില. കരാര്‍ നീട്ടുന്ന പക്ഷം ബ്രയാനായി 150മില്ല്യണ്‍ ആവശ്യപ്പെടാമെന്ന ഉദ്ദേശത്തിലാണ് സെവിയ്യ.ഫോര്‍വേഡായി കളിക്കുന്ന ബ്രയാന്‍ ഏത് പൊസിഷനിലും കളിക്കാന്‍ കഴിയുന്ന താരമാണ്. താരത്തെ ഏത് പൊസിഷനില്‍ നിര്‍ത്തിയാലും തിളങ്ങുമെന്ന് സ്പാനിഷ് ഫുട്‌ബോള്‍ വിദ്ഗദ്ധര്‍ പറയുന്നു. ഫുള്‍ ബാക്ക്, മിഡ് ഫീല്‍ഡ്,വിങര്‍ എന്നീ പൊസിഷനുകളില്‍ തകര്‍പ്പന്‍ പ്രകടമാണ് ബ്രയാന്‍ നടത്തുന്നത് ബാഴ്‌സലോണാ സ്‌കൗട്ടായ ബല്ലാബ്രിഗ പറയുന്നു.

ഇതിഹാസതാരമായ ആന്ദ്രേ ഇനിയേസ്റ്റ, അന്‍സു ഫാത്തി, സാന്റോറോസ് എന്നീ താരങ്ങളെ ബാഴ്‌സയിലെത്തിച്ച സ്‌കൗട്ടാണ് ബല്ലാബ്രിഗാ. ബ്രയാനെ ഉടന്‍ ബാഴ്‌സ ടീമിലെത്തിക്കണമെന്നാണ് ബല്ലാബ്രിഗയുടെ അഭിപ്രായം. ഈ സീസണില്‍ മൂന്ന് ഗോളും അഞ്ച് അസിസ്റ്റും താരം നേടിയിട്ടുണ്ട്. കൂടാതെ ഐബറിനായി എല്ലാ പൊസിഷനിലും കളിച്ചിട്ടുണ്ട്. സ്‌പെയിന്‍ അണ്ടര്‍ 19നായി കളിച്ച താരം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

സെവിയ്യയുടെ അക്കാദമിയുടെ വളർന്ന ഗിൽ 21 നൂറ്റാണ്ടിൽ ജനിച്ചു ലാ ലീഗയിൽ ഗോൾ നേടുന്ന ആദ്യ താരമാണ്. സെവിയ്യക്കൊപ്പമുള്ള ആദ്യ സീസണിൽ തന്നെ ശ്രദ്ദിക്കപ്പെട്ട ഗിൽ തന്റെ കഴിവുകൾ ഉയർന്ന തലത്തിൽ പ്രദർശിപ്പിക്കുന്നതിൽ മികവ് പുലർത്തിയിരുന്നു.എന്നാൽ ലോണിൽ ഐബറിൽ എത്തിയതോടെയാണ് യുവ താരത്തെ സ്പെയിനിനു പുറത്തുള്ള ക്ലബ്ബുകൾ ശ്രദ്ദിക്കാൻ തുടങ്ങിയത്.ആധുനിക യുഗത്തിൽ ഒരു ക്ലാസിക് വിംഗറായി കളിക്കുന്ന അപൂർവ കളിക്കാരിൽ ഒരാളാണ് ഗിൽ.

കളിക്കളത്തിൽ ക്രിയേറ്റിവിറ്റിയുടെ കാര്യത്തിൽ ഗിൽ എപ്പൊഴും മികവ് പുലർത്തുന്നു. ഡ്രിബ്ബിൽ ചെയ്ത പന്ത് കൊണ്ട് പോകാനും ബോക്സിലേക്ക് മികച്ച ക്രോസ്സുകൾ കൊടുക്കാനും ഗോളുകൾ നേടുന്നതിലും മികവ് തെളിയിച്ച താരമാണ് ഈ 20 കാരൻ. ഐബറിൽ വിങ്ങറായും ഫോർവേഡായും കളിക്കുന്ന ഗിൽ ഇറങ്ങി ചെന്ന് മിഡ്ഫീൽഡിൽ പന്തെടുക്കാനും ,പ്രതിരോധത്തിൽ തന്റെ സാനിധ്യം അറിയിക്കാറുമുണ്ട്.