❝ ഇനി ഒരാളും 💪⚽ നേടില്ലന്നുറപ്പുള്ള ✍️🔥
അപൂർവ നേട്ടം 🇮🇹✌️ സ്വന്തം പേരിലാക്കി
ഇതിഹാസം 👑🧤 ബഫൺ ❞

ഇന്നലെ നടന്ന കോപ്പ ഇറ്റാലിയ ഫൈനലിൽ അറ്റ്ലാന്റായെ പരാജയപ്പെടുത്തി യുവന്റസ് ചാമ്പ്യന്മാരായപ്പോൾ ഏവരുടെയും ശ്രദ്ധാകേന്ദ്രമായത് 43 കാരനായ ഇറ്റാലിയൻ ഗോൾ കീപ്പർ ബഫൺ ആയിരുന്നു. ഇന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു യുവന്റസിന്റെ വിജയം. കൂടെ കളിച്ചവരെല്ലാം കളി നിർത്തിയെങ്കിലും യുവന്റസ് വല കാക്കാൻ ബഫൺ ഇപ്പോഴുമുണ്ട്. പക്ഷെ ഇന്നലെ നടന്നത് യുവന്റസ് ജേഴ്സിയിലെ അവസാന മത്സരമായിരിക്കാം എന്ന സൂചന നൽകിയിട്ടുണ്ട്.

ഇന്നലത്തെ കോപ്പ ഇറ്റാലിയ കിരീട നേട്ടത്തോടെ അപൂർവ നേട്ടം കൂടി കൈവരിച്ചിരിക്കുകയാണ് ബഫൺ. പിതാവിനും മകനുമൊപ്പം കോപ്പ ഇറ്റാലിയ കിരീടം നേടാനുള്ള അവസരം ബഫണെ തേടിയെത്തിരിക്കുകയാണ്. 1999 ൽ ബഫൺ പാർമയിൽ കളിക്കുമ്പോൾ ഫിയോറെന്റീനയെ പരാജയപ്പെടുത്തി കോപ്പ ഇറ്റാലിയ കിരീടം നേടിയിരുന്നു .അന്ന് ബഫണിനൊപ്പം ടീമിലുണ്ടായിരുന്ന താരമായിരുന്നു എൻറിക്കോ കിയെസ. എന്നാൽ 22 വര്ഷങ്ങക്ക് ശേഷം യുവന്റസിനൊപ്പം കോപ്പ കിരീട നേടിയപ്പോൾ അദ്ദേഹത്തിന്റെ മകനായ ഫെഡറികോ കിയെസയാണ് ബഫണിനൊപ്പം കളിക്കുന്നത്. പിതാവിനും മകനോടൊപ്പം കളിക്കാനും കിരീടം നേടാനുളള അവസരം ബഫണിന് ലഭിച്ചു. 1999 ൽ ക്കിരീം നേടുമ്പോൾ ഫെഡറികോക്ക് രണ്ടു വയസ്സ് മാത്രമാണ് പ്രായം. ആര് തവണ ബഫൺ കോപ്പ ഇറ്റാലിയ കിരീടം നേടിയിട്ടുണ്ട്. 1 തവണ പാർമകോപ്പവും 2014-15, 2015-16, 2016-17, 2017-18, 2020-21 എന്നീ വർഷങ്ങളിൽ യുവന്റസിനൊപ്പവും നേടി .


ഇറ്റാലിയൻ ഫുട്ബോളിലെ വളർന്നു വരുന്ന താരങ്ങളിൽ മുന്നിരയിലുളള താരമാണ് കിയെസ. ഈ സീസണിൽ ഫിയോറെന്റീനയിൽ നിന്നും യുവന്റസിലെത്തിയ 23 കാരൻ വിങ്ങർ സീസണിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ക്രിസ്റ്റ്യാനോ റൊണാൾഡോകൊപ്പം യുവന്റസിൽ ബേദപെട്ട പ്രകടനം നടത്തിയ താരം കൂടിയായണ് കിയെസ. ഈ സീസണിൽ യുവന്റസിനായി 41 മത്സരങ്ങളിൽ 13 ഗോളുകൾ കിയെസ നേടി. വരുന്ന യൂറോ കപ്പിൽ ഇറ്റാലിയൻ ദേശീയ ടീമിന്റെ പ്രതീക്ഷ കൂടിയാണ് മിഡ്ഫീൽഡർ.

തൊണ്ണൂറുകളിൽ ഇറ്റലിയിൽ തിളങ്ങി നിന്ന താരമായിരുന്നു കിയെസയുടെ പിതാവായ എൻറികോ. സാംപ്‌ടോറിയ , പാർമ ,ലാസിയോ , ഫിയോറെന്റീന ക്ലബ്ബുകൾക്ക് വേണ്ടി ജേഴ്സിയണിഞ്ഞ എൻറികോ കിയെസ 21 മത്സരങ്ങളിൽ ഇറ്റാലിയൻ ജേഴ്സിയണിഞ്ഞിട്ടുണ്ട്. 1998 വേൾഡ് കപ്പിൽ കളിച്ച താരം കൂടിയാണ് എൻറികോ.