വീണ്ടും 8 ന്റെ പണിയുമായി ബയേൺ മ്യൂണിക്ക്

വീണ്ടും എട്ടിന്റെ പണിയുമായി വന്നിരിക്കുകയാണ് ജർമൻ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്ക്.ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സലോണയെ 8 ഗോളിന് മുക്കിയതിന്പിന്നാലെ 2020 -2021 സീസണിലെ ജർമൻ ബുണ്ടസ്‌ലീഗയുടെ ആദ്യ മത്സരത്തിൽ ഷാൽക്കയുടെ വലയിലേക്ക് എതിരില്ലാത്ത 8 ഗോളുകളാണ് ജർമൻ വമ്പന്മാർ അടിച്ചു കയറ്റിയത്. ഈ സീസണിലും യൂറോപ്പ് ഞങ്ങൾ ഭരിക്കും എന്ന മുന്നറിയിപ്പാണ് ബയേൺ ആദ്യ മത്സരത്തിൽ തന്നെ എതിരാളികൾക്ക് നൽകിയത്.

ഹാട്രിക്ക് നേടിയ യുവ താരം ഗ്നബ്രി മികച്ച പ്രകടനം പുറത്തെടുത്തു. കളിയിൽ സമ്പൂർണ ആധിപത്യം നേടിയ ബയേൺ കൃത്യമായ ഇടവേളകളിൽ ഗോളുകൾ നേടി കൊണ്ടിരുന്നു. കളി തുടങ്ങി 4 ആം മിനുട്ടിൽ തന്നെ ഗ്നാബ്രി ആദ്യ ഗോൾ നേടി . 19 ആം മിനുട്ടിൽ ഗോരേറ്സ്ക രണ്ടാം ഗോൾനേടി ,31 ആം മിനുട്ടിൽ പെനാൽറ്റിയിലൂടെ സൂപ്പർ താരം ലെവൻഡോസ്‌കി മൂന്നാമത്തെ ഗോളും നേടി. രണ്ടാം പകുതിയുടെ 47 ആം മിനുട്ടിലും ,59 ആം മിനുട്ടിലും ഷാൽകെ വലചലിപ്പിച്ച് ഗ്നാബ്രി ഹാട്രിക്ക് പൂർത്തിയാക്കി.69 ആം മിനുട്ടിൽ ലെവൻഡോസ്‌കിയുടെ മനോഹര പാസിൽ നിന്നും മുള്ളർ ജർമനിയുടെ ആറാം ഗോൾ നേടി . 71 ആം മിനുട്ടിൽ അടുത്ത അവസരം 44 .7 മില്യണ് മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും എത്തിയ ലിയോറി സനേയുടേതായിരുന്നു .

ഒരു ഗോൾ നേടുകയും രണ്ടു ഗോളുകൾ വഴിയൊരുക്കുകയുംചെയ്ത സനേ ആദ്യ മത്സരം തന്നെ അവിസ്മരണീയമാക്കി. 82 ആം മിനുട്ടിൽ 17 കാരനായ ജമാൽ മുസിയാല ഷാൽകെയുടെ പെട്ടിയിൽ എട്ടാമത്തെ ആണിയും അടിച്ചു.ഹാൻസി ഫ്ലിക്കിന്റെ കീഴിൽ ബയേൺന്റെ തുടർച്ചയായി 22 ജയമാണിത്. കാണികളെ പ്രവേശിപ്പിക്കും എന്ന് അധികൃതർ അറിയിച്ചെങ്കിലും കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ അത് അനിവധിച്ചില്ല.