ബയേൺ മ്യൂണിക്കിന് ഞെട്ടിക്കുന്ന തോൽവി

ജർമൻ ബുണ്ടസ് ലീഗ്‌ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിന് ബുണ്ടസ് ലീഗയിൽ ഞെട്ടിക്കുന്ന തോൽവി. കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗടക്കം നാലു കിരീടങ്ങൾ നേടിയ മ്യൂണിക്കിനെ ഒന്നോനെതിരെ നാലു ഗോളുകൾക്കാണ് ഹോഫൻഹെയിം പരാജയപ്പെടുത്തിയത്. തുടർച്ചയായി 23 മത്സരങ്ങളിൽ തോൽവി അറിയാതെ റെക്കോർഡ് കരസ്ഥമാക്കിയ ബയേണിന്റെ വിജയ കുതിപ്പിന് അവസാനമായി.

കളിയിൽ 72 ശതമാനം ബോൾ കയ്യിൽ വെച്ചെങ്കിലും ലെവെൻഡോസ്‌കിയുടെ അഭാവം മൂലം ബയേണിന്റെ ആക്രമണങ്ങൾക്ക് മൂർച്ച കുറവായിരുന്നു. ഹോഫൻഹെയിം 8 ഷോട്ടുകൾ ഗോൾ ലക്ഷ്യമാക്കി തൊടുത്തപ്പോൾ ബയേണിന് 2 ഷോട്ടുകൾ മാത്രമാണ് നേടാനായത്. കളി തുടങ്ങി 16 ആം മിനുട്ടിൽ ബയേണിനെ ഞെട്ടിച്ചു കൊണ്ട് ഹോഫൻഹെയിം ബിക്കസിക് ലൂടെ ഗോൾ നേടി .24 ആം മിനുട്ടിൽ ദാബുറുവിലൂടെ ഹോഫൻഹെയിം ലീഡ് രണ്ടാക്കി ഉയർത്തി.35ആം മിനുട്ടിൽ കിമ്മിചിലൂടെ ഒരു ഗോൾ മടക്കി ബയേൺ കളിയിലേക്ക് തിരികെ വരാം എന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു.

രണ്ടാം പകുതിയിൽ സൂപ്പർ സ്‌ട്രൈക്കർ ലെവൻഡോസ്‌കിയെ ഇറക്കിയെങ്കിലും ഫലമുണ്ടായില്ല.എന്നാൽ രണ്ടാം പകുതിയിൽ കാര്യങ്ങൾ കൂടുതൽ വഷളാവുകയാണ് ചെയ്തത്‌. 77ആം മിനുട്ടിലും 90ആം മിനുട്ടിലും ക്രോയേഷ്യൻ സ്‌ട്രൈക്കർ ആന്ദ്രേ ക്രമാരിച് നൂയറെ കീഴ്പ്പെടുത്തിയതോടെ ബയേൺ ഒരിക്കലും പ്രതീക്ഷിക്കാത്ത സ്കോർ ലൈനിൽ മത്സരം എത്തി.

Leave A Reply

Your email address will not be published.

We would like to show you notifications for the latest news and updates.
Dismiss
Allow Notifications