ജർമൻ ബുണ്ടസ്‌ലീഗ 2019 -2020 സീസൺ ഒരു തിരിഞ്ഞു നോട്ടം

ഈ വർഷത്തെ ജർമൻ ബുണ്ടസ്‌ലീഗ കിരീടം വമ്പന്മാരായ ബയേൺ മ്യൂണിക് സ്വന്തമാക്കി. തുടർച്ചയായ 8ആം തവണയാണ് ബയേൺ ചാമ്പ്യന്മാരാവുന്നത്. ബുണ്ടസ്‌ലീഗയുടെ 57 സീസണിൽ 30 തവണയും ചാമ്പ്യന്മാരായത് ബയേൺ ആണ്. 34 കളികളിൽ 26 വിജയവും 4 സമനിലയും 4 തോൽവിയും ഉൾപ്പെടെ 82 പോയിന്റുമായാണ് ബയേൺ കിരീടത്തിൽ മുത്തമിട്ടത്. രണ്ടാം സ്ഥാനത്തുള്ള ബൊറൂസ്സിയയേക്കാൾ 13 പോയിന്റിന്റെ വ്യത്യാസത്തിൽ ആണ് ചാമ്പ്യന്മാരായത്. ബയേൺ മ്യൂണിക്, ബൊറൂസിയ ഡോർട്മുണ്ട്, ലെയ്‌പ്‌സിഗ്, മൊൻചെൻഗ്ലാഡ്ബാക് എന്നിവർ യഥാക്രമം 1 മുതൽ 4 സ്ഥാനം നേടി അടുത്ത വർഷത്തെ ചാംപ്യൻസ്‌ലീഗിനു യോഗ്യത നേടി.വെർഡർ ബ്രെമന്, ദുസ്സൽഡോർഫ്, പടർബോൺ എന്നിവർ അവസാന മൂന്ന് സ്ഥാനക്കാർ റെലിഗെഷൻ സോണിൽ ഫിനിഷ് ചെയ്തു. ബയേർണിന്റെ പോളിഷ് താരം ലെവെൻഡോസ്‌കി 34 ഗോളുമായി ലീഗിൽ ടോപ് സ്കോററായി,തുടർച്ചയായ 3 മത് സീസണാണ് ലെവെൻഡോസ്‌കി ലീഗിൽ ടോപ്സ്കോറെർ ആവുന്നത്, ലീഗിലെ മികച്ച കളിക്കാരനായും ലെവെൻഡോസ്‌കിയെ തെരെഞ്ഞെടുത്തു. 3 ഹാട്രിക്ക് അടക്കം 28 ഗോളുമായി ലെയ്‌പ്‌സിഗ് (ചെൽസി )താരം ടിമോ വേർനെർ രണ്ടാമതും ബൊറൂസ്സിയയുടെ ഇംഗ്ലീഷ് താരം ജേഡൻ സാഞ്ചോ 17 ഗോളുമായി മൂന്നാമതായി. ബയേർണിന്റെ കനേഡിയൻ യുവ താരം അൽഫോൻസോ ഡേവീസ് മികച്ച യുവതാരമായി തെരെഞ്ഞെടുത്തു. ബൊറൂസിയ താരം എംറെ ക്യാൻ ബയേർ ലെവർകൂസനെതിരെ നേടിയ ഗോൾ മികച്ച ഗോളായി തെരെഞ്ഞെടുത്തു. ബയേൺ സൂപ്പർ താരം തോമസ് മുള്ളർ 21 അസ്സിസ്റ്റ്‌ നേടി ടോപ് അസ്സിസ്റ്റർ ആയി. ബൊറൂസിയ താരം ജേഡൻ സാഞ്ചോ 16 അസിസ്റ്റും 17 ഗോളുമായി മികച്ച പ്രകടനം പുറത്തെടുത്തു. ബയേൺ ഗോൾകീപ്പർ മാനുൽ ന്യൂയർ 15 ക്ലീൻ ഷീറ്റുകൾ നേടി ഗോൾ കീപ്പർമാരിൽ മികച്ചു നിന്നു.


ബുണ്ടസ്‌ലീഗ ടീം ഓഫ് the ഇയർ

ഗോൾ കീപ്പർ – സോമർ (ബോറുസിയ മിൻചെൻഗ്ലാഡ്ബാക്)
റൈറ്റ് ബാക്ക് – അഷ്‌റഫ്‌ ഹാകിമി (ഡോർട്മുണ്ട് )
സെന്റർ ബാക്ക് – ഡേയോട് ഉപമേകാനോ (ലെയ്‌പ്‌സിഗ് )
മാർട്ടിൻ ഹിന്ററെഗ്ഗെർ (എൺട്രാക്‌ട് ഫ്രാങ്ക്ഫുർട് )
ലെഫ്റ്റ് ബാക്ക് -അൽഫോൻസോ ഡേവീസ് ( ബയേൺ മ്യൂണിക് )
റൈറ്റ് മിഡ് – സാഞ്ചോ (ഡോർട്മുണ്ട് )
സെൻട്രൽ മിഡ് – ഡെന്നിസ് സകരിയ(ബോറുസിയ മിൻചെൻഗ്ലാഡ്ബാക്
ക്രിസ്റ്റഫർ ൻകുന്കു (ലെയ്‌പ്‌സിഗ് )
ലെഫ്റ്റ് മിഡ് -മർക്കസ് തുറാം (ബോറുസിയ മിൻചെൻഗ്ലാഡ്ബാക്)
ഫോർവേഡ് -ടിമോ വേർനെർ (ലെയ്‌പ്‌സിഗ് )
ലെവൻഡോസ്‌കി (ബയേൺ മ്യൂണിക് )

✒️ സുമീബ്