ജർമനിയിൽ ബയേൺ മ്യൂണിക്കിന് ഞെട്ടിക്കുന്ന തോൽവി

ജർമൻ ബുണ്ടസ് ലീഗയിൽ വീണ്ടും കിരീടം ലക്ഷ്യമിടുന്ന സൂപ്പർ ക്ലബ് ബയേൺ മ്യൂണിച്ചിന് അപ്രതീക്ഷിത തോൽവി. ഇന്നലെ നടന്ന ലീ​ഗ് മത്സരത്തില് ബൊറൂസിയ മോൻഷെൻ​ഗ്ലാഡ്ബാഷാണ് ബയേണിനെ തകർത്തത്. പിന്നിൽ നിന്ന് തിരിച്ചടിച്ചാണ് ​ഗ്ലാഡ്ബാഷിന്റെ ​ഗംഭീരജയം നേടിയത് .​രണ്ടു ഗോളിന് പിറകിൽ നിന്ന ശേഷം മൂന്നു ഗോൾ തിരിച്ചടിച്ചാണ് മോൻഷെൻ​ഗ്ലാഡ്ബാഷ് വിജയം പിടിച്ചെടുത്തത്.

ഗ്ലാഡ്ബാഷിന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ ആദ്യ 26 മിനിറ്റിനുള്ളിൽ തന്നെ ബയേൺ രണ്ട് ​ഗോൾ നേടിയിരുന്നു. റോബർട്ട് ലെവൻഡോവ്സ്കിയും ലിയോൺ ​ഗോരെറ്റ്സ്കയുമാണ് വലകുലുക്കിയത്. ഇതോടെ മറ്റൊരു കൂറ്റൻ ജയം കൂടി ബയേണിന്റെ അക്കൗണ്ടിൽ എത്തുമെന്നാണ് കരുതപ്പെട്ടത്. എന്നാൽ ഉശിരൻ തിരിച്ചുവരവ് നടത്തി ​ഗ്ലാഡ്ബാഷ് വിജയം പിടിച്ചുവാങ്ങുകയായിരുന്നു.


35, 45 മിനിറ്റുകളിൽ ജോനാസ് ഹോഫ്മാൻ നേടിയ ​ഗോളുകളുടെ ബലത്തിൽ ആദ്യ പകുതിക്ക് പിരിയുമ്പോൾ തന്നെ ​ഗ്ലാഡ്ബാഷ് ഒപ്പമെത്തിയിരുന്നു. രണ്ടാം പകുതി തുടങ്ങി നാല് മിനിറ്റിനകം തന്നെ ഫ്ലോറെയിൻ ന്യൂഹാസിൻ നേടിയ ​ഗോളിൽ ​ഗ്ലാഡ്ബാഷ് വിജയം ഉറപ്പാക്കുകയായിരുന്നു.2011 നു ശേഷം ആദ്യമായാണ് ബയേൺ മ്യൂണിക്ക് രണ്ടു ഗോൾ നേടിയ ശേഷം പരാജയപ്പെടുന്നത് .

മത്സരം തോറ്റെങ്കിലും ലീ​ഗിലിപ്പോഴും ബയേണാണ് ഒന്നാമത്. 15 മത്സരങ്ങളിൽ നിന്ന് 33 പോയിന്റാണ് ബയേണിനുള്ളത്. രണ്ടാമതുള്ള റെഡ്ബുൾ ലെയ്പസി​ഗിന് 14 മത്സരങ്ങളിൽ നിന്ന് 31 പോയിന്റുണ്ട്. ഇന്ന് ബൊറൂസിയ ഡോർട്ട്മുണ്ടിനെതിരെ ജയം നേടാനായാൽ ലെയ്പ്സി​ഗ് ലീ​ഗിൽ ഒന്നാമതെത്തും.

Leave A Reply

Your email address will not be published.

We would like to show you notifications for the latest news and updates.
Dismiss
Allow Notifications