❝ഇത് ഞങ്ങൾക്ക് 6 -3 നു ⚽🔥വിജയിക്കാവുന്ന
💪💥 മത്സരമായിരുന്നു പി.എസ്.ജിയോടേറ്റ 💔
പരാജയത്തിന് ബയേൺ മുന്നേറ്റ നിരയെ
വിമർശിച്ച് തോമസ് മുളളർ❞

ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ സ്വന്തം ഗ്രൗണ്ടിൽ പിഎസ്ജി യോട് അപ്രതീക്ഷിത തോൽവിയാണു ബയേൺ ഏറ്റുവാങ്ങിയത്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു പാരീസ് ടീം വിജയം നേടിയത്. തോൽവിക്ക് പിന്നാലെ സൂപ്പർ താരം തോമസ് മുള്ളർ ബയേണിനെതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ്. സൂപ്പർ സ്‌ട്രൈക്കർ ലെവെൻഡോസ്‌കിയും ,ഗ്നബ്രിയും ഇല്ലാതെ ഇറങ്ങിയിട്ടും മികച്ച ആക്രമണം ഫുട്ബോൾ കാഴ്ചവെക്കാൻ ബയേണിനായി. പിഎസ്ജിക്കെതിരെ മികച്ചു നിന്നെങ്കിലും ഫിനിഷിങ്ങിലെ പോരായ്മയാണ് ബയേണിന് തിരിച്ചടിയായത്.

രണ്ടു ഗോളുകൾക്ക് പിന്നിട്ട ശേഷം മുള്ളറും മോട്ടിങ്ങും നേടിയ ഗോളുകൾക്കാണ് ബയേൺ സമനില പിടിച്ചത്. ഗോൾ കീപ്പർ നവാസിന്റെ മികവും ബയേണിനെ തടയുന്നതിൽ നിർണായക പങ്കു വഹിച്ചു . “ഞങ്ങൾ കൂടുതൽ ഗോളുകൾ നേടേണ്ടതുണ്ട്,” മുള്ളർ സ്കൈ സ്പോർട്സിനോട് പറഞ്ഞു.“തീർച്ചയായും, നിങ്ങൾക്ക് എല്ലായ്‌പ്പോഴും വഴങ്ങുന്ന ഗോളുകൾ കുറിച്ച് ചർച്ചചെയ്യാം, പക്ഷെ ഇന്നലത്തെ മത്സരം 6-3 ന് അവസാനിച്ചാൽ പോലും ആർക്കും പരാതിപ്പെടാൻ കഴിയില്ല “. പ്രതിരോധപരമായ തെറ്റുകൾ ബയേണിന്റെ ഏറ്റവും വലിയ പ്രശ്‌നമല്ലെന്നും മുന്നേറ്റ നിരയുടെ ഫിനിഷിങ്ങിന്റെ അഭാവത്തെയാണ് മുള്ളർ വിമർശിച്ചത്.


പ്രധാന മുന്നേറ്റ നിര താരങ്ങൾ ഇല്ലാതിരുന്നിട്ടും പാരിസിനെ വെള്ളം കുടിപ്പിക്കുന്ന പ്രകടനമാണ് ബയേൺ കാഴ്ചവെച്ചത് .മത്സരത്തിൽ 60 % പന്ത് കൈവശം വെച്ച ബയേൺ നിരന്തരം പിഎസ്ജി പ്രതിരോധത്തെ പരീക്ഷിച്ചു കൊണ്ടിരുന്നു. 31 ഷോട്ടുകളാണ് ബയേൺ ഗോളിലേക്ക് അടിച്ചത്.അതിൽ 12 ഷോട്ടുകൾ ടാർഗറ്റ് ലക്ഷ്യമാക്കിയായിരുന്നു. 15 കോർണർ കിക്കുകളാണ് ബയേണിന് മത്സരത്തിൽ ലഭിച്ചത്.ഒന്ന് പോലും മുതലാക്കാൻ അവർക്കായില്ല.

ബയേണിന്റെ പ്രതിരോധത്തിലെ പാളിച്ചകളും മത്സരത്തിൽ നിഴലിച്ചു നിന്നു. ഗോൾ കീപ്പർ മാന്വൽ ന്യൂയറുടെ പിഴവിൽ നിന്നായിരുന്നു എംബപ്പേ പാരീസിന്റെ ആദ്യ ഗോൾ നേടിയത്. ബയേണിന്റെ ഓഫ്‌സൈഡ് കെണി മറികടന്നു മാർകിൻഹോസ്‌ നേടിയ രണ്ടാമത്തെ ഗോളും പ്രതിരോധത്തിന്റെ ശ്രദ്ധ കുറവിൽ നിന്നായിരുന്നു . മോട്ടിങ് ,സനേ, കോമൻ അടങ്ങിയ മുന്നേറ്റ നിര ലക്‌ഷ്യം കാണുന്നതിൽ പരാജയപെട്ടു. സൂപ്പർ താരം ലെവെൻഡോസ്‌കിയുടെ അഭാവം നികത്താനുള്ളമികവ് മൂവർക്കും ഉണ്ടായിരുന്നില്ല.

പ്ലെ മേക്കറുടെ റോളിൽ മുള്ളർ കൂടുതൽ അവസരങ്ങൾ ഒരുക്കിയെങ്കിലും ഗോളാക്കാൻ മുന്നേറ്റനിരക്കായില്ല . ബയേൺ നിരയിൽ എടുത്തുപറയേണ്ട പ്രകടനം കാഴ്ചവെച്ച താരമാണ് കിമ്മിച്ച്. മിഡ്ഫീൽഡിൽ എണ്ണയിട്ട യന്ത്രം പോലെയാണ് ജർമൻ നിറഞ്ഞു നിന്നത്. മുള്ളറുടെ ഗോളിന് അവസരം ഒരുക്കിയതും കിമ്മിച്ചായിരുന്നു.അടുത്ത പാദത്തിൽ ലെവെൻഡോസ്‌കിയുടെ വരവോടു തിരിച്ചു വരാം എന്ന പ്രതീക്ഷയിലാണ് ബയേൺ.