ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് 16-ലേക്ക് ബാഴ്‌സലോണയ്ക്ക് യോഗ്യത നേടാനാകുമോ? |FC Barcelona

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടങ്ങളിലെ നാല് മത്സരങ്ങൾക്ക് ശേഷം ലാ ലിഗ വമ്പൻമാരായ ബാഴ്‌സലോണ പുറത്താകലിന്റെ വക്കിലുള്ളത്.ഗ്രൂപ്പിൽ ശേഷിക്കുന്ന രണ്ട് കളികളിൽ സാവിയുടെ ടീം വിജയിച്ചാലും അവർ പുറത്താകാനുള്ള വലിയ സാധ്യതയുണ്ട്. വലിയൊരു അപകടകരമായ അവസ്ഥയിലൂടെയാണ് ബാഴ്സലോണ കടന്നു പോയിക്കൊണ്ടിരിക്കുന്നത്.

ഇന്നത്തെ മത്സരത്തിൽ നൗ ക്യാമ്പിൽ ബയേണിനെ നേരിടുമ്പോൾ ബാഴ്‌സലോണയ്ക്ക് വിജയം അനിവാര്യമാണ്.ഇതുവരെയുള്ള നാല് ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങളിൽ നിന്ന് ഒരു ജയം മാത്രമാണ് ബാഴ്‌സലോണ നേടിയതെങ്കിലും യുവേഫ ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് 16 ലേക്ക് യോഗ്യത നേടാനുള്ള പ്രതീക്ഷ ബാഴ്‌സലോണയ്ക്കുണ്ട്. എന്നിരുന്നാലും, അത് സംഭവിക്കണമെങ്കിൽ, സീരി എ ഹെവിവെയ്റ്റ്സ് ഇന്റർ മിലാനിൽ നിന്ന് അവർക്ക് വലിയ സഹായം ആവശ്യമാണ്.

ഗ്രൂപ്പ് സിയിൽ കാര്യങ്ങൾ ഇങ്ങനെ നിലനിൽക്കുമ്പോൾ കാറ്റാലൻ വമ്പന്മാർ ഇപ്പോൾ വെറും നാല് പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.ഇന്ററിനേക്കാൾ മൂന്ന് പോയിന്റും ലീഡർമാരായ ബയേൺ മ്യൂണിക്കിന് എട്ട് പോയിന്റും പിന്നിലാണ് അവർ.Plzen നിലവിൽ ഗ്രൂപ്പിലെ അവസാന സ്ഥാനത്താണ്, ഇതുവരെ ഒരു പോയിന്റ് രജിസ്റ്റർ ചെയ്യുന്നതിൽ അവർ പരാജയപ്പെടുകയും ചെയ്തു.മത്സരത്തിൽ സാവിയുടെ ടീം അടുത്ത ഘട്ടത്തിലേക്ക് മുന്നേറണമെങ്കിൽ, അവർക്ക് അവരുടെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ജയിക്കുക മാത്രമല്ല, ഇന്റർ മിലാൻ അവരുടെ ശേഷിക്കുന്ന രണ്ട് മത്സരങ്ങൾ സമനിലയിലാകുകയോ തോൽക്കുകയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുകയും വേണം.

വിക്ടോറിയ പ്ലിസനെതിരെയോ ബയേൺ മ്യൂണിക്കിനെതിരെയോ ഇന്റർ വിജയിച്ചാൽ ബാഴ്‌സലോണയ്ക്ക് യുവേഫ ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് 16-ലേക്ക് കടക്കാനുള്ള സാധ്യതയില്ലെന്നാണ് അർത്ഥമാക്കുന്നത്. മത്സരത്തിന് മുന്നോടിയായി എതിരാളികളായ ബയേൺ മ്യൂണിക്കിനെക്കാൾ മികച്ചത് തങ്ങളാണെന്ന് എല്ലാവരേയും കാണിക്കാൻ ബാഴ്‌സലോണ ഉത്സാഹിക്കുമെന്ന് മാനേജർ സാവി ഹെർണാണ്ടസ് പറഞ്ഞു.കഴിഞ്ഞ മാസത്തെ ഗ്രൂപ്പ് സി മത്സരത്തിൽ ബാഴ്‌സലോണയെ ബയേൺ 2-0ന് തോൽപിചിരുന്നു.ബയേൺ അടുത്ത റൗണ്ടിൽ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു.

മറ്റൊരു ഗ്രൂപ്പ് മത്സരത്തിൽ ഇതുവരെ ഒരു പോയിന്റ് നേടാനാകാത്ത വിക്ടോറിയ പ്ലെസനെതീരെ ഇന്റർ വിജയിച്ചാൽ, അവർ അവസാന 16-ലേക്ക് യോഗ്യത നേടുകയും മികച്ച ഹെഡ്-ടു-ഹെഡ് റെക്കോർഡിന് നന്ദി പറഞ്ഞ് ബാഴ്‌സയെ പുറത്താക്കുകയും ചെയ്യും. നോക്ക് ഔട്ടിലേക്ക് യോഗ്യത നേടാൻ സാധിച്ചില്ലിങ്കിലും ക്യാമ്പ് നൗവിൽ ബയേണിനെ കീഴടക്കുക എന്നത് ബാഴ്‌സയെ സംബന്ധിച്ച് അഭിമാനം പ്രശ്‍നം കൂടിയാണ്.

Rate this post