തുടർച്ചയായ 3 തോൽവികൾക്കിടയിലും പാക്കിസ്ഥാന് വേൾഡ് കപ്പിന്റെ സെമിയിലെത്താൻ കഴിയുമോ? |World Cup 2023

ലോകകപ്പ് 2023 ൽ അഫ്ഗാനിസ്ഥാനെതിരായ ഉൾപ്പെടെ മൂന്നു തോൽവികളാണ് പാകിസ്താന് നേരിടേണ്ടി വന്നത്.മുൻ ചാമ്പ്യന്മാർ ഇപ്പോൾ സെമി ബർത്ത് നഷ്ടപ്പെടുത്തുന്ന അവസ്ഥയിലാണുള്ളത്.തിങ്കളാഴ്ച ചെന്നൈയിൽ വെച്ച് പാകിസ്ഥാൻ അഫ്ഗാനിസ്ഥാനെ തോൽപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ബാബർ അസമിന്റെ ടീം 8 വിക്കറ്റിന് അയൽക്കാരോട് പരാജയപെട്ടു.

കളിക്കളത്തിലെ പാകിസ്ഥാൻ ടീമിന്റെ മനോഭാവത്തെക്കുറിച്ചും ബാബർ അസമിന്റെ ക്യാപ്റ്റൻസിയെക്കുറിച്ചുമുള്ള ചോദ്യങ്ങൾ ഉയർന്നുവരുന്നു.ടീമിൽ ഭിന്നതയുണ്ടെന്ന അഭ്യൂഹങ്ങൾക്കിടയിലും അഫ്ഗാനിസ്ഥാനോടുള്ള തോൽവി എരിതീയിൽ എണ്ണ ഒഴിക്കുന്നത് പോലെയായിരുന്നു.ചെന്നൈയിൽ അഫ്ഗാനെതിരെയുള്ള മത്സരത്തിൽ പാകിസ്ഥാൻ കളിക്കാർ ക്ഷീണിതരായി കാണപ്പെട്ടു.ചെന്നൈയിലെ മികച്ച ബാറ്റിംഗ് പിച്ചിൽ 282 റൺസ് മാത്രമാണ് പാകിസ്താന് അഫ്ഗാനിസ്ഥാന് മുന്നിൽ വെക്കാൻ സാധിച്ചത്.

അഫ്ഗാനിസ്ഥാൻ അവരുടെ ടോപ് 4 ബാറ്റർമാരിൽ മൂന്ന് പേർ ഫിഫ്റ്റി പ്ലസ് സ്കോറുകൾ അടിച്ച് ഫിനിഷിംഗ് ലൈൻ കടന്നു. ചരിത്ര വിജയത്തിന് തിരക്കഥയൊരുക്കുമ്പോൾ അഫ്ഗാനിസ്ഥാന് ഒരു ഓവറും 8 വിക്കറ്റും കൈയിലുണ്ടായിരുന്നു.ശ്രമങ്ങളിൽ പാകിസ്ഥാനെതിരെ അഫ്ഗാന്റെ ആദ്യ ജയം കൂടിയായിരുന്നു ഇത്.ഹൈദരാബാദിൽ ശ്രീലങ്കയ്‌ക്കെതിരായ ലോകകപ്പ് റെക്കോഡ് ചേസ് ഉൾപ്പെടെ 2 വിജയങ്ങളോടെ പാകിസ്ഥാൻ അവരുടെ കാമ്പെയ്‌ൻ ആരംഭിച്ചു. എന്നാൽ അഹമ്മദാബാദിൽ ഇന്ത്യക്കെതിരെയും ഓസ്‌ട്രേലിയയോടും അഫ്ഗാനിസ്ഥാനോടും തോൽവികൾ പാക്കിസ്ഥാൻ നേരിട്ടു.പാക്കിസ്ഥാന് തിരിച്ചുവരാൻ സമയമുണ്ട്, പക്ഷേ ഇനി മുതൽ അവർക്ക് കഠിനമായ പരീക്ഷണങ്ങൾ മാത്രമുള്ളതിനാൽ അത് എളുപ്പമാകില്ല.

പാക്കിസ്ഥാന്റെ വിധി ഇനി അവരുടെ കൈകളിലല്ല.ആദ്യ 5 മത്സരങ്ങളിൽ 4 പോയിന്റുമായി നിലവിൽ അഞ്ചാം സ്ഥാനത്താണ് പാകിസ്ഥാൻ. ടേബിൾ-ടോപ്പർമാരായ ഇന്ത്യയേക്കാൾ 6 പോയിന്റ് അകലെയാണ് അവർ.2019 ലോകകപ്പിൽ, ന്യൂസിലൻഡ് 11 പോയിന്റുമായി നാലാം സ്ഥാനത്ത് സെമിഫൈനലിന് യോഗ്യത നേടി, 11 പോയിന്റുമായി ഫിനിഷ് ചെയ്ത പാകിസ്ഥാനേക്കാൾ മികച്ച നെറ്റ് റൺ റേറ്റുണ്ട്.സെമിഫൈനലിലേക്ക് കടക്കാൻ 10 പോയിന്റുകൾ മതിയാകും എന്ന് തോന്നുന്നു.4 മത്സരങ്ങളിൽ നിന്ന് ഒരു ജയവുമായി ഇംഗ്ലണ്ട് പത്താം സ്ഥാനത്താണ്.

2011ന് ശേഷം ആദ്യമായി സെമിയിൽ കടക്കണമെങ്കിൽ പാക്കിസ്ഥാന് എല്ലാ മത്സരവും വിജയിക്കേണ്ടതുണ്ട്.ശേഷിക്കുന്ന എല്ലാ മത്സരങ്ങളും ജയിച്ചാൽ പാകിസ്ഥാൻ യോഗ്യത നേടാനാണ് സാധ്യത.എന്നാൽ ഓസ്‌ട്രേലിയ ഒരു മത്സരത്തിലെങ്കിലും പരാജയപെടാൻ അവർ ആഗ്രഹിക്കുന്നുണ്ട്.അവസാന 5 മത്സരങ്ങളിൽ ന്യൂസിലാൻഡ്, ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, നെതർലൻഡ്‌സ് എന്നിവരെയാണ് ഓസ്‌ട്രേലിയ നേരിടുക.ലീഗ് ഘട്ടം കടക്കണമെങ്കിൽ പാക്കിസ്ഥാന് അവരുടെ നെറ്റ് റൺ റേറ്റ് മിക്ചഖ രീതിയിൽ നിലനിർത്തണം.ശേഷിക്കുന്ന 4 മത്സരങ്ങളിൽ ഒന്നിലെ തോൽവി അത് കൂടുതൽ സങ്കീർണ്ണമാക്കിയേക്കാം.

Rate this post