❝ അവൻ ഇന്നു രാത്രിയും 🧤💔 ഉറങ്ങാൻ
പോകുന്നില്ല. ⚽🥅 അടുത്ത ആഴ്ചയും
ഉറങ്ങാൻ 🙆‍♂️😟 പോകുന്നില്ല ❞

ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മോശം ഗോൾ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗോളാണ് കോൺകാകാഫ് ലോകകപ്പ് യോഗ്യതാ റൗണ്ടിൽ കാനഡ ഹെയ്തി മത്സരത്തിൽ പിറന്നത്. കാനഡക്കെതിരെയുള്ള മത്സരത്തില്‍ ഹെയ്തിയുടെ ഗോളി ജോഷ്വ ഡുവെര്‍ഗറാണ് സ്വന്തം വലയിലേക്ക് ഗോൾ അടിച്ചത്.മത്സരം ജയിച്ച കാനഡ ഖത്തർ ലോകകപ്പിന് യോഗ്യത നേടാനുള്ള ഫൈനല്‍ റൗണ്ടിലെത്തി. ആദ്യം മൈനസ് പാസ് ക്ലിയര്‍ ചെയ്യുന്നതില്‍ പരാജയപ്പെട്ടു, രണ്ടാമത് പന്ത് അടിച്ചൊഴിവാക്കാന്‍ ശ്രമിച്ചത് വലയിലേക്കും. ഒരു ഗോള്‍കീപ്പറും ഇതുപോലെ അബദ്ധം കാണിച്ചിട്ടുണ്ടാകില്ല.

മണ്ടത്തരത്തിന് ശേഷം ജോസു ഡുവെർജറുടെ കൈ തലയിൽ വെച്ചപ്പോൾ “അവൻ ഇന്ന് രാത്രി ഉറങ്ങാൻ പോകുന്നില്ല. അടുത്ത ആഴ്ച അദ്ദേഹം ഉറങ്ങാൻ പോകുന്നില്ല” എന്നാണ് കമന്റേറ്റർമാർ പറഞ്ഞത്.നിരവധി ടീം ആരാധകര്‍ ഡുവെര്‍ഗറെ വിമര്‍ശിച്ചു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ എഴുതി. സെല്‍ഫ് ഗോള്‍ ചരിത്രത്തിലെ ഏറ്റവും മോശം അധ്യായമാകും ഇത്, രണ്ട് തവണയാണ് ക്ലിയറിംഗില്‍ പിഴച്ചത് – ഒരു ആരാധകന്‍ ട്വീറ്റ് ചെയ്തു.

യോഗ്യതാ റൗണ്ടിലെ ആദ്യ പാദം 1-0ന് ജയിച്ച കാനഡ രണ്ടാം പാദത്തില്‍ ഹെയ്തിയെ തോല്‍പ്പിച്ചത് 3-0ന്. 24 വര്‍ഷത്തിനിടെ കാനഡ ലോകകപ്പ് യോഗ്യതാ വഴിയിലെ ഫൈനല്‍ റൗണ്ടിലെത്തിയിരിക്കുകയാണ്. ഒരിക്കല്‍ മാത്രമാണ് കാനഡ ലോകകപ്പ് കളിച്ചത് – 1986 ല്‍. ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. കാനഡയെ പിടിച്ചുകെട്ടിയ ഹെയ്തിക്ക് ഗോളിയുടെ സെല്‍ഫ് ഗോളില്‍ പിടി അയഞ്ഞു. ഹെയ്തി ഡിഫന്‍ഡര്‍ കെവിന്‍ ലഫ്രാന്‍സ് ബോക്‌സിന് പുറത്ത് വെച്ച് അപകടകരമല്ലാത്ത സാഹചര്യത്തില്‍ നല്‍കിയ ബാക്ക് പാസാണ് ഗോളില്‍ കലാശിച്ചത്.

ഡുവെര്‍ഗര്‍ പന്ത് നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും കാലുകള്‍ക്കിടയിലൂടെ ഒഴിഞ്ഞു പോയി. പക്ഷേ, പേടിക്കാനില്ലായിരുന്നു. പതിഞ്ഞ വേഗത്തിലായിരുന്നു പന്ത് ഗോള്‍ ലൈനിലേക്ക് ഉരുണ്ടത്. ഹെയ്തി ഗോളിക്ക് അനായാസം ക്ലിയര്‍ ചെയ്യാന്‍ സാധിക്കുന്ന അവസ്ഥ. പക്ഷേ, പിഴച്ചത് പന്ത് അടിച്ചകറ്റാന്‍ ശ്രമിക്കുമ്പോള്‍. വലത് കാലുകൊണ്ട് അടിക്കാനുള്ള ശ്രമത്തിനിടെ ഇടത് കാലില്‍ തട്ടി പന്ത് വലയില്‍ കയറി. ഗോളി ഡുവെര്‍ഗര്‍ ഷോക്കടിച്ചത് പോലെ നിന്നു.

കനേഡിയൻ വംശജനായ 21 വയസുകാരൻ ഗോൾകീപ്പർ മോൺ‌ട്രിയാലിൽ നിന്നുള്ളയാളാണ്.2016 ൽ കനേഡിയൻ അണ്ടർ 17 ദേശീയ ടീമിൽ കളിച്ച ജോസു ഡുവെര്‍ഗെര്‍ ഒരു വർഷത്തിന് മുൻപാണ് ഹെയ്തിയുടെ ജേഴ്സിയണിഞ്ഞത്. ഹെയ്ത്തിക്കെതിരായ വിജയത്തോടെ, യുഎസ്, മെക്സിക്കോ, ഹോണ്ടുറാസ്, എൽ സാൽവഡോർ, പനാമ, കോസ്റ്റാറിക്ക, ജമൈക്ക “ഒക്ടാകോണൽ” അവസാന യോഗ്യതാ റൗണ്ടിൽ കാനഡ യോഗ്യത നേടി.2022 ൽ ഖത്തറിൽ നടക്കുന്ന ലോകകപ്പിനുള്ള മൂന്ന് കോൺകാകാഫ് പ്രതിനിധികളെ ഒക്ടാകോണൽ റൗണ്ടിൽ നിന്നും തീരുമാനിക്കും.