❝ആൻസലോട്ടിയുടെ രണ്ടാം വരവ് റയൽ മാഡ്രിഡിനെ രക്ഷിക്കുമോ ?❞

പരിശീലക സ്ഥാനത്ത് സിനദീൻ സിദാന്റെ പകരക്കാരനെ പ്രഖ്യാപിച്ച് സ്പാനിഷ് ഫുട്ബോൾ ക്ലബ്ബായ റയൽ മാഡ്രിഡ്. മുൻ പരിശീലകൻ കൂടിയായ കാർലോ ആൻസലോട്ടിയാണ് റയൽ പരിശീലക ചുമതല ഏൽപ്പിച്ചിരിക്കുന്നത്. മൂന്ന് വർഷത്തേക്കാണ് കരാർ.2019ൽ നാലര വർഷ കരാറിൽ ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ എവർട്ടന്റെ പരിശീലക ചുമതല ഏറ്റെടുത്ത ആൻസലോട്ടി പരിശീലക സ്ഥാനത്ത് മൂന്ന് വർഷം ബാക്കിയിരിക്കെയാണ് റയലിന്റെ പരിശീലക പദവി ഏറ്റെടുക്കുന്നത്.

റയലിലേക്കുള്ള ആൻസലോട്ടിയുടെ രണ്ടാം വരവാണിത്. സിദാൻ വരുന്നതിന് മുമ്പ് 2013 മുതൽ 2015 വരെ റയൽ പരിശീലകനായിരുന്നു ആൻസലോട്ടി. 2013-2015 കാലയളവിൽ ആൻസലോട്ടിക്ക് കീഴിൽ റയൽ ചാമ്പ്യൻസ് ലീ​ഗ്, കോപ ഡെൽറേ, യുവേഫ സൂപ്പർ കപ്പ്, ക്ലബ്ബ് ലോകകപ്പ് കിരീടങ്ങൾ നേടിയിട്ടുണ്ട്.റയലിനെ 119 മത്സരങ്ങളിൽ പരിശീലിപ്പിച്ച ആൻസലോട്ടി 89 ജയങ്ങളും ടീമിന് നൽകി. ആൻസലോട്ടിക്ക് കീഴിൽ കളിച്ച 14 മത്സരങ്ങളിൽ റയൽ സമനില വഴങ്ങിയപ്പോൾ 16 എണ്ണത്തിൽ തോൽവി വഴങ്ങി.


റയലിന് തന്നില്‍ വിശ്വാസമില്ലാത്തത് കൊണ്ടാണ് ക്ലബ് വിടുന്നതെന്ന് സിദാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 2019 മാര്‍ച്ചില്‍ റയലില്‍ പരിശീലകനായി തിരിച്ചെത്തിയ സിദാന് കീഴിൽ 2019-20 സീസണില്‍ ലാ ലീഗ കിരീടവും സ്പാനിഷ് സൂപ്പര്‍ കപ്പും നേടിയെങ്കിലും ഈ സീസണില്‍ റയലിന് കിരീടങ്ങളൊന്നും നേടാനായിരുന്നില്ല.ലോക ഫോട്ട്ബോളിലെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളായ ആൻസലോട്ടി 26 വർഷത്തെ മാനേജർ കരിയറിൽ യുവന്റസ്, ചെൽസി, പാരീസ് സെന്റ് ജെർമെയ്ൻ, ബയേൺ മ്യൂണിച്ച് എന്നിവരെ പരിശീലിപ്പിച്ചിട്ടുണ്ട്.

എന്നാൽ ആൻസലോട്ടിക്ക് തന്റെ ആദ്യ സ്പെല്ലിൽ എന്ന പോലെ രണ്ടാം വരവിലും വിജയം നേടാൻ സാധിക്കുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. വിജയകരമായ ആദ്യ ഊഴത്തിനു ശേഷം രണ്ടാം വരവിൽ സിദാന് റയലിനൊപ്പം വലിയ വിജയങ്ങൾ ഒന്നും നേടാൻ സാധിച്ചിരുന്നില്ല. റയലിൽ ആൻസലോട്ടി നേരിടുന്ന പ്രധാന വെല്ലുവിളി താരങ്ങളുടെ ട്രാൻസ്ഫർ തന്നെയായിരിക്കും. ഏതെല്ലാം പുതിയ താരങ്ങളെ ടീമിലെത്തിക്കണം ഏതെല്ലാം താരങ്ങളെ ടീമിൽ നിന്നും ഒഴിവാക്കണം എന്നത് പരിശീലകനെ സംബന്ധിച്ച് വലിയ തലവേദനയവും. റയലിനെ യൂറോപ്യൻ പ്രതാപത്തിലേക്ക് മടക്കി കൊണ്ട് പോകുക എന്ന വലിയ ലക്‌ഷ്യം തന്നെയാണ് ആൻസലോട്ടിയുടെ മുൻപിലുള്ളത്. കിരീടങ്ങൾ നേടിയില്ലെങ്കിലും റയൽ മാഡ്രിഡിൽ ആൻസലോട്ടിക്ക് അതികം ആയുസ്സുണ്ടാവില്ല എന്നുറപ്പാണ് .

കരിയറിൽ 15 പ്രധാന ട്രോഫികൾ നേടിയ അൻസെലോട്ടി മൂന്ന് യൂറോപ്യൻ കപ്പ് നേടിയ മൂന്ന് മാനേജർമാരിൽ ഒരാളാണ്.ലിവർപൂൾ ഇതിഹാസം ബോബ് പെയ്‌സ്ലിയും മുൻ റിയൽ ബോസ് സിഡാനെയുമാണ് ഏറ്റു രണ്ടു മാനേജർമാർ. ഇറ്റലിയിൽ എസി മിലാൻ, ഇംഗ്ലണ്ടിലെ ചെൽസി, ഫ്രാൻസിലെ പാരീസ് സെന്റ് ജെർമെയ്ൻ, ജർമ്മനിയിൽ ബയേൺ മ്യൂണിക്കിനൊപ്പം ലീഗ് കിരീടങ്ങൾ നേടിയിട്ടുണ്ട് .ഒരു കളിക്കാരനെന്ന നിലയിൽ, റോമ, എസി മിലാൻ, ഇറ്റലി എന്നിവരോടൊപ്പം മിഡ്ഫീൽഡറായിരുന്നു അൻസെലോട്ടി, മൂന്ന് സെറി എ കിരീടങ്ങളും രണ്ട് യൂറോപ്യൻ കപ്പുകളും നേടി.