കസെമിറോയുടെ ഇരട്ട ഗോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് : പെഡ്രിയുടെ ഗോളിൽ ലീഡുയർത്തി ബാഴ്സലോണ

ഓൾഡ് ട്രാഫോർഡിൽ നടന്ന എഫ്‌എ കപ്പ് നാലാം റൗണ്ട് ടൈയിൽ ചാമ്പ്യൻഷിപ്പ് സൈഡ് റീഡിംഗിനെതിരെ ഒന്നിനെതിരെ മൂന്നു ഗോളിന്റെ വിജയം നേടിയെടുത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ്. ശക്തമായ നിരയിറങ്ങിയിട്ടും 45 മിനിറ്റിനുള്ളിൽ യുണൈറ്റഡിനെ ഗോളടിക്കാതെ പിടിച്ചുനിർത്താൻ റീഡിങ്ങിന് കഴിഞ്ഞു.ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം കസെമിറോ 54 ആം മിനുട്ടിൽ യുണൈറ്റഡിനെ മുന്നിലെത്തിച്ചു.

നാല് മിനുട്ടിനു ശേഷം ബ്രസീലിയൻ തന്നെ യുണൈറ്റഡിന്റെ ലീഡ് ഉയർത്തി.പകരക്കാരനായി ഇറങ്ങിയ ഫ്രെഡ് 66-ാം മിനിറ്റിൽ ഗോൾ നേടി യുണൈറ്റഡിന്റെ വിജയം ഉറപ്പിച്ചു. 65 ആം മിനുട്ടിൽ മുൻ ലിവർപൂൾ സ്‌ട്രൈക്കർ ആൻഡി കരോൾ രണ്ടാം മഞ്ഞക്കാർഡ് കണ്ടതോടെ റീഡിങ് പത്തു പേരായി ചുരുങ്ങിയിരുന്നു.പകരക്കാരനായ അമദൗ സാലിഫ് എംബെംഗു 72-ാം മിനിറ്റിൽ റീഡിംഗിനായി ആശ്വാസ ഗോൾ നേടി.

എഫ്‌എ കപ്പ് നാലാം റൗണ്ടിൽ രണ്ടാം ടയർ പ്രെസ്റ്റൺ നോർത്ത് എൻഡിനെതിരെ മൂന്നു ഗോളിന്റെ വിജയം നേടി ടോട്ടൻഹാം.സൺ ഹ്യൂങ്-മിൻ രണ്ട് ഗോളുകൾ നേടി ഫോമിലേക്ക് മടങ്ങിഎത്തിയ മത്സരം കൂടിയായിരുന്നു.ഈയാഴ്ച സ്പാനിഷ് ക്ലബ് വില്ലാറിയലിൽ നിന്ന് ലോണിൽ സ്പർസിനായി സൈൻ ചെയ്ത ഡച്ച് ഫോർവേഡ് ഡൻജുമയാണ് ടോട്ടൻഹാമിന്റെ മൂന്നാമത്തെ ഗോൾ നേടിയത്.

സ്പാനിഷ് ലാ ലീഗയിൽ ജിറോണക്കെതിരെ ഒരു ഗോളിന്റെ വിജയം നേടി റയൽ മാഡ്രിഡുമായുള്ള പോയിന്റ് വ്യത്യസം ആറാക്കി ഉയർത്തി ബാഴ്സലോണ.61 മിനിറ്റിൽ പെഡ്രി നേടിയ ഏക ഗോളിനായിരുന്നു ബാഴ്സയുടെ ജയം. 18 മത്സരങ്ങളിൽ 47 പോയിന്റാണ് ബാഴ്സലോണാക്കുളത് , ഒരു മത്സരം കുറവ് കളിച്ച റയൽ മാഡ്രിഡിന് 41 പോയിന്റും.

Rate this post