സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പിൽ ബ്രസീലിനെ നാണംകെടുത്തി മെസ്സിയുടെ പിൻഗാമികൾ | Brazil | Argentina
വെനിസ്വേലയിൽ നടന്ന അണ്ടർ 20 സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പിന്റെ ആദ്യ മത്സരത്തിൽ ബ്രസീലിയൻ ടീമിനെതിരെ അർജന്റീന ഒരു ദയയും കാണിച്ചില്ല.എതിരില്ലാത്ത ആറു ഗോളുകൾക്കാണ് അർജന്റീനയുടെ യുവ നിര ബ്രസീലിനെ തകർത്തത്. തുടക്കം മുതൽ തന്നെ അര്ജന്റീന ബ്രസീലിനു മേൽ ആധിപത്യം പുലർത്തി.ബ്രസീലിന്റെ പ്രതിരോധത്തിലെ പോരായ്മകൾ മുതലെടുത്ത് അർജന്റീന ടീം ആദ്യ പത്ത് മിനിറ്റിനുള്ളിൽ മൂന്ന് ഗോളുകൾ നേടി. ആറ് മിനിറ്റിനുള്ളിൽ സുബിയാബ്രെ ആദ്യം ഗോൾ കണ്ടെത്തി, തൊട്ടുപിന്നാലെ എച്ചെവേരിയും ഗോൾ നേടി. പത്ത് മിനിറ്റിനുള്ളിൽ ഇഗോറിന്റെ നിർഭാഗ്യകരമായ […]