കോപ്പ അമേരിക്ക 2024 ജേതാക്കളായ അർജൻ്റീനയും യൂറോ 2024 ചാമ്പ്യൻമാരായ സ്‌പെയിനും ഫൈനൽസിമയിൽ ഏറ്റുമുട്ടുമ്പോൾ | Argentina vs Spain
ഇംഗ്ലണ്ടിനെ കീഴടക്കി സ്പെയിൻ യൂറോകപ്പ് നേടിയിരിക്കുകയാണ് . മണിക്കൂറുകൾക്ക് ശേഷം കൊളംബിയയെ പരാജയപ്പെടുത്തി അര്ജന്റീന കോപ്പ അമേരിക്കയും സ്വന്തമാക്കി.ഇതിനർത്ഥം ലാമിൻ യമലും ലയണൽ മെസ്സിയും ഫൈനലിസിമയില്‍ ഏറ്റുമുട്ടും എന്നാണ്.യൂറോകപ്പിലെയും കോപ്പ അമേരിക്കയിലെയും ചാമ്പ്യന്മാർ തമ്മിലുള്ള മത്സരമായ ഫൈനൽസിമയുടെ രണ്ടാം പതിപ്പാണ് നടക്കാൻ പോകുന്നത്. ആദ്യ പതിപ്പിൽ അര്ജന്റീന ഇറ്റലിയെ കീഴടക്കി കിരീടം നേടിയിരുന്നു.തുടര്‍ച്ചയായ രണ്ടാം വട്ടവും മെസിയും സംഘവും ഫൈനലിസിമയ്‌ക്കെത്തുമ്പോള്‍ അവരെ കാത്തിരിക്കുന്നത് കരുത്തരായ സ്പെയിനാണ്. ഈ മത്സരത്തില്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത് സ്പെയിന്‍റെ പുത്തൻ താരോദയം […]