ഫൈനലിൽ വിജയിച്ചതിന് ശേഷം എതിരാളികളെ പരിഹസിക്കരുതെന്ന് മെസ്സി പറഞ്ഞുവെന്ന് റോഡ്രിഗോ പോൾ | Lionel Messi
2024-ലെ കോപ്പ അമേരിക്ക കിരീടം നേടിയതിന് ശേഷമുള്ള അർജൻ്റീന ടീമിന്റെ ആഘോഷം വലിയ വിവാദത്തിലായിരിക്കുമാകയാണ്.ആഘോഷത്തിൽ എംബാപ്പക്കും ഫ്രാൻസിനും എതിരെ വംശീയ വെറി ഉയർത്തികൊണ്ടുള്ള വിവേചന ഗാനങ്ങളാണ് അവർ പാടിയത്. കോപ്പ അമേരിക്കയിലെ വിജയത്തിന് ശേഷം അർജൻ്റീനയുടെ കളിക്കാരും അനുയായികളും പാടിയ ഒരു ഗാനത്തിൻ്റെ ഭാഗം ഫ്രഞ്ച് ടീമിലെ കളിക്കാർക്ക് എതിരെ നടത്തിയ അസ്വീകാര്യമായ വംശീയവും വിവേചനപരവുമായ പരാമർശങ്ങളെ ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡൻ്റ് ഫിലിപ്പ് ഡയല്ലോ ശക്തമായി അപലപിച്ചു. എൻസോ ഫെർണാണ്ടസാണ് ഫ്രഞ്ച് താരങ്ങളെ വംശീയമായി അധിക്ഷേപിക്കുന്ന […]