Browsing category

Copa America

കൊളംബിയക്കെതിരെ തോൽക്കാതെ രക്ഷപെട്ട് ബ്രസീൽ | Copa America 2024

കോപ്പ അമേരിക്കയിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ കൊളംബിയയോടെ സമനില വഴങ്ങി ബ്രസീൽ. ഇരു ടീമുകളും മത്സരത്തിൽ ഓരോ ഗോളുകളാണ് നേടിയത്. സമനില ആയതോടെ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായാണ് ബ്രസീൽ ക്വാർട്ടറിൽ എത്തിയത്,അവിടെ മികച്ച ഫോമിൽ ഉള്ള ഉറുഗ്വേയാണ് എതിരാളികൾ. കരുത്തരായ കൊളംബിയക്കെതിരെ കരുതലോടെയാണ് ബ്രസീൽ ആരംഭിച്ചത്. മത്സരത്തിലെ ആദ്യ ഗോളവസരം ലഭിച്ചത് കൊളംബിയക്കായിരുന്നു. എട്ടാം മിനുട്ടിൽ ജെയിംസ് റോഡ്രിഗസ് എടുത്ത ഫ്രീകിക്ക് ക്രോസ്സ് ബാറിൽ തട്ടി തെറിച്ചു. 12 ആം മിനുട്ടിൽ റാഫിഞ്ഞയുടെ മികച്ചൊരു ഫ്രീകിക്ക് ഗോളിൽ […]

‘എപ്പോഴും ഞങ്ങൾക്കെതിരെ നിൽക്കുന്ന റഫറിമാർക്കൊപ്പം ഈ സ്റ്റേഡിയങ്ങളിൽ കളിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്’ : വിനീഷ്യസ് ജൂനിയർ | Vinicius Jr

നെവാഡയിൽ പരാഗ്വേയ്‌ക്കെതിരെ 4-1 ന് ജയിച്ചതിന് പിന്നാലെ കോപ്പ അമേരിക്കയിൽ ബ്രസീൽ സൂപ്പർ താരം വിനീഷ്യസ് ജൂനിയർ റഫറിയിംഗിൻ്റെ നിലവാരത്തിനെതിരെ വിമർശനം ഉന്നയിച്ചു. ബ്രസീൽ ടീമിനോട് റഫറിമാർ അന്യായമായാണ് പെരുമാറിയതെന്ന് റയൽ മാഡ്രിഡ് താരം പറഞ്ഞു. ” എപ്പോഴും ഞങ്ങൾക്കെതിരെ നിൽക്കുന്ന റഫറിമാർക്കൊപ്പം ഈ സ്റ്റേഡിയങ്ങളിൽ കളിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. CONMEBOL ബ്രസീലിനോട് പെരുമാറുന്ന രീതി വളരെ സങ്കീർണ്ണമാണ്” വിനീഷ്യസ് പറഞ്ഞു.പരാഗ്വേയെ 4-1ന് തോൽപ്പിച്ച് ബ്രസീൽ കോപ്പ അമേരിക്കയുടെ നോക്കൗട്ടിലേക്ക് യോഗ്യത ഉറപ്പിച്ചപ്പോൾ വിനീഷ്യസ് തൻ്റെ മികച്ച […]

ഇരട്ട ഗോളുകളുമായി വിനീഷ്യസ് ജൂനിയർ , പരാഗ്വേക്കെതിരെ വമ്പൻ ജയം സ്വന്തമാക്കി ബ്രസീൽ | Copa America 2024

കോപ്പ അമേരിക്ക 2024 ലെ ആദ്യ വിജയം നേടി ബ്രസീൽ. ഇന്ന് നടന്ന മത്സരത്തിൽ പരാഗ്വേയെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ബ്രസീൽ പരാജയപ്പെടുത്തിയത്. കഴിഞ്ഞ മത്സരത്തിൽ കോസ്റ്റാറിക്കയോട് ഗോൾ രഹിത സമനില വഴങ്ങിയ മത്സരത്തിൽ കളിച്ച ബ്രസീലിനെയല്ല ഇന്ന് കാണാൻ സാധിച്ചത്.ബ്രസീലിനായി ഇരട്ട ഗോളുകൾ നേടിയ വിനീഷ്യസ് ജൂനിയർ മികച്ച പ്രകടനം പുറത്തെടുത്തു. സാവിയോ,ലൂക്കാസ് പാക്വെറ്റ എന്നിവരാണ് ബ്രസീലിന്റെ മറ്റു ഗോളുകൾ നേടിയത്. ബ്രസീലിന്റെ മുന്നേറ്റങ്ങളോടെയാണ് പരാഗ്വേക്കെതിരെയുള്ള മത്സരം ആരംഭിച്ചത്. തുടക്കം മുതൽ തന്നെ വിനിഷ്യസിന്റെ ഭാഗത്ത് […]

88 ആം മിനുട്ടിൽ ലൗടാരോ മാർട്ടിനെസ് നേടിയ ഗോളിൽ ചിലിയെ വീഴ്ത്തി അർജന്റീന | Copa America 2024

കോപ്പ അമേരിക്കയിലെ രണ്ടാം മത്സരത്തിൽ വിജയവുമായി നിലവിലെ ചാമ്പ്യന്മാരായ അര്ജന്റീന . ചിലിയെ 88 ആം മിനുട്ടിൽ ലൗടാരോ മാർട്ടിനെസ് നേടിയ ഏക ഗോളിനാണ് അര്ജന്റീന പരാജയപ്പെടുത്തിയത്. വിജയത്തോടെ ക്വാർട്ടർ ഫൈനലിൽ സ്ഥാനം ഉറപ്പിക്കാൻ അര്ജന്റീനക്ക് സാധിച്ചു. രണ്ടു മാറ്റവുമായാണ് ചിലിയെ നേരിടാൻ അര്ജന്റീന ടീം ഇറങ്ങിയത് . ഏഞ്ചൽ ഡി മരിയക്ക് പകരം നിക്കോളാസ് ഗോൺസാലസ് ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചപ്പോൾ ലിയാൻഡ്രോ പരേഡസിന് പകരം എൻസോ ടീമിലെത്തി . മത്സരത്തിന്റെ ആദ്യ പകുതിയിൽ ബോൾ […]

കോപ അമേരിക്കയിൽ ബ്രസീലിനെ ഗോൾരഹിത സമനിലയിൽ തളച്ച് കോസ്റ്റാറിക്ക | Copa America 2024

2021 റണ്ണേഴ്സ് അപ്പും ഒമ്പത് തവണ കോപ്പ അമേരിക്ക ചാമ്പ്യന്മാരായ ബ്രസീലിനെ 2024 കോപ്പയുടെ ആദ്യ മത്സരത്തിൽ തന്നെ ഗോൾ രഹിത സമനിലയിൽ തളച്ച് കോസ്റ്റാറിക്ക.ടൂർണമെൻ്റിൽ ഏറ്റവും താഴ്ന്ന റാങ്കിലുള്ള രണ്ടാമത്തെ ടീമാണ് കോസ്റ്റാറിക്ക.പൊസഷനിൽ ആധിപത്യം പുലർത്തുകയും ധാരാളം അവസരങ്ങൾ ഉണ്ടായിരുന്നിട്ടും, ഡോറിവൽ ജൂനിയറിൻ്റെ ടീമിന് ഗോൾ കണ്ടെത്താനും ഒരു പോയിൻ്റുമായി ടൂർണമെൻ്റ് ആരംഭിക്കാനും കഴിഞ്ഞില്ല. അവസരങ്ങൾ ഒരുപാട് സൃഷ്ടിച്ചെങ്കിലും ഗോൾ നേടാൻ മാത്രം ബ്രസീൽ മുൻനിരയിൽ ആരും ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം.ലോസ് ഏഞ്ചൽസിൽ ഏഴ് മിനിറ്റിനുള്ളിൽ […]

കാനഡക്കെതിരെ മിന്നുന്ന ജയത്തോടെ കോപ്പ അമേരിക്കക്ക് തുടക്കമിട്ട് ലയണൽ മെസ്സിയുടെ അർജന്റീന | Copa America 202

കോപ്പ അമേരിക്ക 2024 ജയത്തോടെ തുടങ്ങി നിലവിലെ ചാമ്പ്യന്മാരായ അര്ജന്റീന. കാനഡയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് അര്ജന്റീന പരാജയപ്പെടുത്തിയത്. ജൂലിയൻ അൽവാരസ്‌ , ലൗട്ടാരോ മാർട്ടിനെസ് എന്നിവർ രണ്ടാം പകുതിയിൽ നേടിയ ഗോളുകളാണ് അർജന്റീനക്ക് വിജയം നേടിക്കൊടുത്തത്. ആദ്യ പകുതിയിൽ അർജന്റീനയെ ഗോളടിക്കാതെ പിടിച്ചു നിർത്താൻ കാനഡക്ക് സാധിച്ചു. അർജന്റീനയുടെ മുന്നേറ്റങ്ങളോടെയാണ് കോപ്പ അമേരിക്ക 2024 ലെ ആദ്യ മത്സരം ആരംഭിച്ചത്. മത്സരത്തിന്റെ 9 ആം മിനുട്ടിൽ ഏഞ്ചൽ ഡി മരിയ മിക്ച്ചര് പാസ് പാസ് കൊടുത്തെങ്കിലും […]

ഫിഫ റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തി അർജന്റീന ,സ്ഥാനം മെച്ചപ്പെടുത്തി ബ്രസീൽ | FIFA Ranking

കോപ്പ അമേരിക്കക്ക് മുന്നോടിയായി പുറത്തിറങ്ങിയ ഫിഫ റാങ്കിങ്ങിലും ലോക ചാമ്പ്യന്മാരായ അര്ജന്റീന ഒന്നാം സ്ഥാനത്ത് തുടരുകയാണ്.ലയണൽ സ്‌കലോനിയുടെ ടീം ജൂണിൽ രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കുകയും രണ്ടും ജയിക്കുകയും ചെയ്തു. ആദ്യത്തേത് ഇക്വഡോറിനെതിരെ 1-0 ൻ്റെ വിജയവും രണ്ടാമത്തേത് വാഷിംഗ്ടണിൽ ഗ്വാട്ടിമാലയ്‌ക്കെതിരെ 4-1 ൻ്റെ വിജയവുമാണ്. ആദ്യ മൂന്ന് സ്ഥാനങ്ങളിൽ മാറ്റമില്ല, ഫ്രാൻസും ബെൽജിയവും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നിലനിർത്തി. ബ്രസീൽ നാലാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ ഇംഗ്ലണ്ട് അഞ്ചാം സ്ഥാനത്തേക്ക് വീണു. പോർച്ചുഗൽ ആറാം സ്ഥാനത്തും […]

ലയണൽ മെസ്സിയെയും എയ്ഞ്ചൽ ഡി മരിയയെയും ആസ്വദിക്കണമെന്ന് അര്ജന്റീന പരിശീലകൻ ലയണൽ സ്‌കലോനി | Copa America 2024

ലയണൽ മെസ്സിയും എയ്ഞ്ചൽ ഡി മരിയയും എപ്പോൾ വിരമിക്കുമെന്ന് ആരാധകർ ആശങ്കപ്പെടേണ്ടതില്ലെന്നും പകരം കോപ്പ അമേരിക്കയിൽ അവരെ കാണുന്നത് ആസ്വദിക്കണമെന്നും അർജൻ്റീന മാനേജർ ലയണൽ സ്‌കലോനി പറഞ്ഞു.ലോക ചാമ്പ്യന്മാരും നിലവിലെ കോപ്പ അമേരിക്ക കിരീട ജേതാക്കളുമായ അർജൻ്റീന കോപ്പ അമേരിക്കയിലെ ആദ്യ മത്സരത്തിലെ നാളെ കാനഡയെ നേരിടും. അടുത്തയാഴ്ച 37 വയസ്സ് തികയുന്ന എട്ട് തവണ ബാലൺ ഡി ഓർ ജേതാവായ മെസ്സിയാണ് കോപ്പയിൽ അർജന്റീനയെ നയിക്കുക.തൻ്റെ കരിയറിൻ്റെ അവസാന ഘട്ടത്തിലെത്തി നിൽക്കുന്ന 36 കാരനായ എയ്ഞ്ചൽ […]

2024 കോപ്പ അമേരിക്കയ്ക്കുള്ള അർജൻ്റീന ടീമിനെ പ്രഖ്യാപിച്ചു ,മൂന്നു താരങ്ങൾ പുറത്ത് | Argentina

2024 കോപ്പ അമേരിക്കയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് അര്ജന്റീന പരിശീലകൻ ലയണൽ സ്കെലോണി.മൂന്ന് കളിക്കാരെ താൽക്കാലിക ടീമിൽ നിന്ന് ഒഴിവാക്കി.വാലൻ്റൈൻ ബാർകോ, ലിയോ ബലേർഡി, ഏഞ്ചൽ കൊറിയ എന്നിവരാണ് കോപ്പ അമേരിക്കയ്ക്കുള്ള അർജൻ്റീന ടീമിൽ നിന്ന് പുറത്തായ മൂന്ന് താരങ്ങൾ. ഇക്വഡോറിനെതിരെ പകരക്കാരനായി ഇറങ്ങിയ ഏഞ്ചൽ കൊറിയ മാത്രമാണ് ഈ മാസം രണ്ട് സൗഹൃദ മത്സരങ്ങളിൽ ഒന്നിൽ കളിച്ചത്.അലജാൻഡ്രോ ഗാർനാച്ചോയും വാലൻ്റൈൻ കാർബോണിയും ആദ്യ ടൂർണമെൻ്റിൽ കളിക്കും.അർജൻ്റീന ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങളാണ് 19 വയസ്സ് മാത്രം […]

ഗോളടിച്ചും ഗോളടിപ്പിച്ചും ലയണൽ മെസ്സി ,ഗ്വാട്ടിമാലക്കെതിരെ മിന്നുന്ന ജയവുമായി അർജന്റീന | Argentina

കോപ്പ അമേരിക്കക്ക് മുന്നോടിയായുള്ള സൗഹൃദ മത്സരത്തിൽ തകർപ്പൻ ജയവുമായി അര്ജന്റീന .ഗ്വാട്ടിമാലക്കെതിരെ ഒന്നിനെതിരെ നാല് ഗോളിന്റെ വിജയമാണ് അര്ജന്റീന നേടിയത്. ഇരട്ട ഗോളും അസിസ്റ്റും നേടിയ ലയണൽ മെസ്സിയുടെ മിന്നുന്ന പ്രകടനമാണ് അർജന്റീനക്ക് വിജയം നേടിക്കൊടുത്തത്, ലാറ്റൂരോ മാര്ടിനെസും അർജന്റീനക്ക് വേണ്ടി ഇരട്ട ഗോളുകൾ നേടി. ലയണൽ മെസ്സിയും ലാറ്റൂരോ മാര്ടിനെസും അടക്കം പ്രമുഖ താരങ്ങൾ എല്ലാം അർജന്റീനയുടെ ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചു. മത്സരത്തിന്റെ നാലാം മിനുട്ടിൽ തന്ന് ഗ്വാട്ടിമാല മുന്നിലെത്തി.ലിസാൻഡ്രോ മാർട്ടിനെസിന്റെ സെൽഫ് ഗോളാണ് […]