Browsing category

Copa America

കരുത്തരായ ബ്രസീലിനെ സമനിലയിൽ പിടിച്ചുകെട്ടി യുഎസ്എ | Brazil

ക്യാമ്പിംഗ് വേൾഡ് സ്‌റ്റേഡിയത്തിൽ നടന്ന കോപ്പ അമേരിക്ക സന്നാഹ സൗഹൃദ മത്സരത്തിൽ ബ്രസീലിനെ സമനിലയിൽ തളച്ച് യുഎസ്എ . ഇരു ടീമുകളും മത്സരത്തിൽ ഓരോ ഗോളുകൾ വീതമാണ് നേടിയത്. ആവേശകരമായ വേഗത്തിലായിരുന്നു കളി ആരംഭിച്ചത്. 17-ാം മിനിറ്റിൽ റോഡ്രിഗോയുടെ ബ്രസീൽ മുന്നിലെത്തി.റാഫിൻഹ കൊടുത്താൽ പാസിൽ നിന്നായിരുന്നു റയൽ മാഡ്രിഡ് ഫോർവേഡ് ബ്രസീലിനായി ഗോൾ നേടിയത്.10 മിനിറ്റിൽ താഴെ മാത്രമേ ആ ലീഡ് നീണ്ടുനിന്നുള്ളൂ. 26 ആം മിനുട്ടിൽ ക്രിസ്റ്റ്യൻ പുലിസിച്ച് തകർപ്പൻ ഫ്രീകിക്ക് ഗോളിലൂടെ യുഎസ്എയെ ഒപ്പമെത്തിച്ചു.68-ാം […]

ഗോളുമായി ഡി മരിയ , ഇക്വഡോറിനെ പരാജയപ്പെടുത്തി അർജന്റീന | Argentina

കോപ്പ അമേരിക്കയ്ക്ക് മുമ്പുള്ള സൗഹൃദ മത്സരത്തിൽ വിജയവുമായി അര്ജന്റീന . ചിക്കാഗോയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ഇക്വഡോറിനെയാണ് ചാമ്പ്യന്മാർ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ വെറ്ററൻ സൂപ്പർ താരം ഡി മരിയായാണ് അര്ജന്റീനക്കായി ഗോൾ നേടിയത്. 2021 ലെ കോപ്പ അമേരിക്ക കിരീടത്തിൻ്റെ പ്രതിരോധം ആരംഭിക്കുന്നതിന് 10 ദിവസം മുമ്പ് ഇക്വഡോറിനെതിരെ ഒരു നല്ല പ്രകടനം ആവശ്യമാണെന്ന് ലയണൽ സ്‌കലോനിയുടെ അര്ജന്റീനക്ക് അറിയാമായിരുന്നു.ആദ്യ പകുതിയിൽ അർജൻ്റീനയ്ക്ക് പൊസിഷൻ ഉണ്ടായിരുന്നെങ്കിലും അവസരങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞില്ല.26 മിനിറ്റിനുശേഷം ലിസാൻഡ്രോ […]

എൻഡ്രിക്കിന്റെ 96 ആം മിനുട്ടിലെ ഗോളിൽ മെക്‌സിക്കോക്കെതിരെ വിജയവുമായി ബ്രസീൽ | Brazil

കോപ്പ അമേരിക്കക്ക് മുന്നോടിയായുള്ള സൗഹൃദ മത്സരത്തിൽ മെക്‌സിക്കോക്കെതിരെ ബ്രസീലിന് ജയം . ഇഞ്ചുറി ടൈമിൽ എൻഡ്രിക്ക് ഹെഡറിലൂടെ നേടിയ ഗോളിനായിരുന്നു ബ്രസീലിന്റെ ജയം. രണ്ടിനെതിരെ മൂന്നു ഗോളുകളുടെ ജയമാണ് മത്സരത്തിൽ ബ്രസീൽ നേടിയത്.ആൻഡ്രിയാസ് പെരേര,ഗബ്രിയേൽ മാർട്ടിനെല്ലി ,എൻഡ്രിക്ക് എന്നിവരാണ് ബ്രസീലിനായി ഗോളുകൾ നേടിയത്.ജൂലിയൻ ക്വിനോൻസ് ഗില്ലെർമോ മാർട്ടിനെസ് എന്നിവർ മെക്സിക്കോയുടെ ഗോളുകൾ നേടി. മത്സരത്തിന്റെ തുടക്കം മുതൽ ബ്രസീലിയൻ യുവ നിരയുടെ മുന്നേറ്റമാണ് കാണാൻ സാധിച്ചത്. അഞ്ചാം മിനുട്ടിൽ ഫുൾഹാം താരം ആൻഡ്രിയാസ് പെരേര നേടിയ മികച്ചൊരു […]

‘കസെമിറോയും നെയ്മറും ടീമിലില്ല’ : ബ്രസീലിന്റെ കോപ അമേരിക്ക 2024 ടീം പ്രഖ്യാപിച്ചു | Copa America 2024

അമേരിക്കയിൽ നടക്കാനിരിക്കുന്ന കോപ്പ അമേരിക്ക 2024 നുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു. പരാഗ്വേ, കൊളംബിയ, കോസ്റ്റാറിക്ക എന്നിവർക്കൊപ്പം ദക്ഷിണ അമേരിക്കയിലെ വമ്പൻമാർ ഗ്രൂപ്പ് ഡിയിലാണ് കളിക്കുന്നത്.മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ കാസെമിറോയെയും ടോട്ടൻഹാം സ്‌ട്രൈക്കർ റിച്ചാർലിസണെയും ഒഴിവാക്കിയാണ് പരിശീലകൻ ഡോറിവൽ ജൂനിയർ ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചത്. പരിക്ക് പറ്റിയിരിക്കുന്ന സൂപ്പർ താരം നെയ്മറും കോപ്പ അമേരിക്ക ടീമിൽ ഇടം നേടിയില്ല.17 കാരനായ എൻഡ്രിക്ക് തൻ്റെ ആദ്യ അന്താരാഷ്ട്ര ടൂർണമെൻ്റിൽ പങ്കെടുക്കും.അന്തിമ പട്ടിക ഔദ്യോഗികമാക്കിക്കഴിഞ്ഞാൽ, ടൂർണമെൻ്റിലെ ടീമിൻ്റെ ഉദ്ഘാടന മത്സരം വരെ […]

വിജയ കുതിപ്പ് തുടർന്ന് ലോക ചാമ്പ്യന്മാർ ! കോസ്റ്റാറിക്കക്കെതിരെ മിന്നുന്ന ജയവുമായി അർജന്റീന | Argentina

അന്തരാഷ്ട്ര സൗഹൃദ മത്സരത്തിൽ തകർപ്പൻ ജയം സ്വന്തമാക്കി അര്ജന്റീന. കോസ്റ്റാറിക്കക്കെതിരെ ഒന്നിനെതിരെ മൂന്നു ഗോളിന്റെ വിജയമാണ് അര്ജന്റീന നേടിയത്. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിട്ട നിന്ന അര്ജന്റീന രണ്ടാം പകുതിയിൽ മൂന്നു ഗോളുകൾ തിരിച്ചടിച്ചാണ് വിജയം നേടിയത്.ഡി മരിയ ,മാക് അലിസ്റ്റർ ,മാർട്ടിനെസ് എന്നിവരാണ് അർജന്റീനയുടെ ഗോളുകൾ നേടിയത്. അർജന്റീനയുടെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. മത്സരത്തിന്റെ മൂന്നാം മിനുട്ടിൽ തന്നെ ജൂലിയൻ അൽവാരസ് എൻസോ ഫെർണാണ്ടസ് ജോഡിയുടെ മികച്ചൊരു മുന്നേറ്റം കാണാൻ സാധിച്ചു. പ്രതീക്ഷിച്ചതുപോലെ മത്സരത്തിൽ […]

അടി തിരിച്ചടി !! പിന്നിൽ നിന്നും തിരിച്ചുവന്ന് സ്പെയിനിനെ സമനിലയിൽ തളച്ച് ബ്രസീൽ | Brazil vs Spain

സാൻ്റിയാഗോ ബെർണാബ്യൂ സ്‌റ്റേഡിയത്തിൽ നടന്ന അടിയും തിരിച്ചടിയുമായി നടന്ന ആവേശകരായ സൗഹൃദ മത്സരത്തിൽ ബ്രസീൽ സ്പെയിനിനെ സമനിലയിൽ പിടിച്ചുകെട്ടി. ഇരു ടീമുകളും മത്സരത്തിൽ മൂന്നു ഗോളുകളാണ് നേടിയത്. ഇഞ്ചുറി ടൈമിൽ മിഡ്ഫീൽഡർ ലൂക്കാസ് പാക്വെറ്റ പെനാൽറ്റിയിൽ നിന്നും നേടിയ ഗോളാണ് ബ്രസീലിന് സമനില നേടിക്കൊടുത്തത്. യുവ താരം എൻഡ്രിക്ക് ,റോഡ്രിഗോ എന്നിവരാണ് ബ്രീലിന്റെ നേടിയത്. റോഡ്രിയും (2 പെനാൽറ്റി ) , ഡാനി ഓൾമോയുമാണ് സ്പെയിനിനായി ഗോളുകൾ നേടിയത്. മത്സരത്തിന്റെ തുടകക്ക് മുതൽ സ്‌പെയിനിന്റെ ആധിപത്യമാണ് മത്സരത്തിൽ […]

17 കാരനായ എൻഡ്രിക്കിന്റെ ഗോളിൽ വെംബ്ലിയിൽ വെച്ച് ഇംഗ്ലണ്ടിനെ കീഴടക്കി ബ്രസീൽ | Brazil | Endrick

വെംബ്ലിയിൽ നടന്ന സൗഹൃദ മത്സരത്തിൽ ഇംഗ്ലണ്ടിനെ ഒരു ഗോളിന് പരാജയപ്പെടുത്തി ബ്രസീൽ. 80-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ 17-കാരനായ എൻഡ്രിക്കിന്റെ ഗോളാണ് ബ്രസീലിനു വിജയം നേടിക്കൊടുത്തത്.ബ്രസീലിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തതിനു ശേഷമുള്ള ഡോറിവൽ ജൂനിയറിന്റെ ആദ്യ മത്സരമായിരുന്നു ഇന്നലെ വെംബ്ലിയിൽ നടന്നത്. പുതിയ പരിശീലകനായ ഡോറിവൽ ജൂനിയറിന് കീഴിൽ ബ്രസീൽ പുതിയ യുഗത്തിലേക്ക് നീങ്ങുകയാണ്.വിനീഷ്യസ് ജൂനിയറിൻ്റെ ഒരു ഷോട്ട് ഇംഗ്ലണ്ട് ഗോൾകീപ്പർ ജോർദാൻ പിക്‌ഫോർഡ് തടഞ്ഞെങ്കിലും ജൂലൈയിൽ പാൽമേറാസിൽ നിന്ന് റയൽ മാഡ്രിഡിൽ ചേരാനിരിക്കുന്ന എൻഡ്രിക്ക് അവസാനം […]

നോ മെസ്സി നോ പ്രോബ്ലം !! സൗഹൃദ മത്സരത്തിൽ എൽ സാൽവഡോറിനെതീരെ മിന്നുന്ന ജയം സ്വന്തമാക്കി അർജന്റീന | Argentina

ഫിലാഡൽഫിയയിലെ ലിങ്കൺ ഫിനാൻഷ്യൽ ഫീൽഡിൽ നടന്ന സൗഹൃദ മത്സരത്തിൽ എൽ സാൽവഡോറിനെതീരെ മിന്നുന്ന ജയം സ്വന്തമാക്കി അര്ജന്റീന . സൂപ്പർ താരം ലയണൽ മെസ്സിയില്ലാതെ ഇറങ്ങിയ വേൾഡ് ചാമ്പ്യന്മാർ എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയമാണ് നേടിയത്. ക്രിസ്റ്റ്യൻ റൊമേറോ, എൻസോ ഫെർണാണ്ടസ്, ജിയോവാനി ലോ സെൽസോ എന്നിവരാണ് അർജന്റീനയുടെ ഗോളുകൾ നേടിയത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിക്കുന്ന താരങ്ങളാണ് അർജന്റീനയുടെ മൂന്നു ഗോളുകൾ നേടിയത് എന്ന പ്രത്യേകതയും മത്സരത്തിണ്ടായിരുന്നു. തകർപ്പൻ ജയത്തോടെ കോപ്പ അമേരിക്ക കിരീടം നിലനിർത്താനുള്ള […]

ബ്രസീലിനെ പരാജയപ്പെടുത്തി പാരീസ് ഒളിമ്പിക്‌സിൽ സ്ഥാനം ഉറപ്പിച്ച് അർജന്റീന | Paris Olympics 2024

ബ്രസീലിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി പാരീസ് ഒളിമ്പിക്സിന് യോഗ്യത ഉറപ്പാക്കിയിരിക്കുകയാണ് അര്ജന്റീന.നിർണായകമായ സൗത്ത് അമേരിക്കൻ ഒളിമ്പിക് യോഗ്യതാ മത്സരത്തിൽ ഹാവിയർ മഷറാനോ പരിശീലിപ്പിച്ച അർജൻ്റീന അണ്ടർ 23 ടീമിന് വേണ്ടി ലൂസിയാനോ ഗോണ്ടൗ ഗോൾ നേടിയത്. കാരക്കാസിലെ ബ്രിജിഡോ ഇരിയാർട്ടെ സ്റ്റേഡിയത്തിൽ 78-ാം മിനിറ്റിൽ വാലൻ്റൈൻ ബാർകോ നൽകിയ ക്രോസ് ഗോൾകീപ്പർ മൈക്കൽ മറികടന്ന് ഹെഡറിലൂടെ താരം വലയിലാക്കി.ടോക്കിയോയിൽ നടന്ന ഒളിമ്പിക് ഫുട്ബോൾ സ്വർണം നേടിയ ബ്രസീലിന് 2024 ൽ പാരിസിൽ നടക്കുന്ന ഒളിമ്പിക്സിൽ പങ്കെടുക്കാൻ […]

അർജന്റീനയും മെസ്സിയും 2025 ഒക്ടോബറിൽ കേരളത്തിൽ 2 സൗഹൃദമത്സരങ്ങൾ കളിക്കുമെന്ന് കായികമന്ത്രി |Argentina

അര്‍ജന്റീനയുടെ ദേശീയ ടീം സൗഹൃദ മത്സരങ്ങൾക്കായി കേരളത്തിലെത്തുമെന്ന് ഉറപ്പിച്ച് കായികമന്ത്രി വി.അബ്ദുറഹ്മാന്‍. 2025 ൽ അർജന്റീന ടീം കേരളത്തിൽ എത്തുമെന്നും രണ്ടു സൗഹൃദ മത്സരങ്ങൾ കളിക്കുമെന്നും കായികമന്ത്രി ഫേസ്ബുക്കിലൂടെ കുറിച്ചിട്ടുണ്ട്. അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികളുമായി ഓണ്‍ലൈനായി ചർച്ച നടത്തിയ ശേഷമാണ് ഈ സന്തോഷ വാർത്ത മന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. നേരത്തേ 2024 ജൂണിൽ കളിക്കാൻ എത്തുമെന്നാണ് അറിയിച്ചിരുന്നതെന്നും എന്നാൽ, ആ സമയം മൺസൂൺ സീസണായതിനാൽ പ്രയാസം അറിയിച്ചതിനെ തുടർന്ന് ഒക്ടോബറിലേയ്ക്ക് മത്സരം മാറ്റുകയായിരുന്നുവെന്നുമാണ് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.ഏറെ […]