17 കാരനായ എൻഡ്രിക്കിന്റെ ഗോളിൽ വെംബ്ലിയിൽ വെച്ച് ഇംഗ്ലണ്ടിനെ കീഴടക്കി ബ്രസീൽ | Brazil | Endrick
വെംബ്ലിയിൽ നടന്ന സൗഹൃദ മത്സരത്തിൽ ഇംഗ്ലണ്ടിനെ ഒരു ഗോളിന് പരാജയപ്പെടുത്തി ബ്രസീൽ. 80-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ 17-കാരനായ എൻഡ്രിക്കിന്റെ ഗോളാണ് ബ്രസീലിനു വിജയം നേടിക്കൊടുത്തത്.ബ്രസീലിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തതിനു ശേഷമുള്ള ഡോറിവൽ ജൂനിയറിന്റെ ആദ്യ മത്സരമായിരുന്നു ഇന്നലെ വെംബ്ലിയിൽ നടന്നത്. പുതിയ പരിശീലകനായ ഡോറിവൽ ജൂനിയറിന് കീഴിൽ ബ്രസീൽ പുതിയ യുഗത്തിലേക്ക് നീങ്ങുകയാണ്.വിനീഷ്യസ് ജൂനിയറിൻ്റെ ഒരു ഷോട്ട് ഇംഗ്ലണ്ട് ഗോൾകീപ്പർ ജോർദാൻ പിക്‌ഫോർഡ് തടഞ്ഞെങ്കിലും ജൂലൈയിൽ പാൽമേറാസിൽ നിന്ന് റയൽ മാഡ്രിഡിൽ ചേരാനിരിക്കുന്ന എൻഡ്രിക്ക് അവസാനം […]