ലോക ചമ്പ്യന്മാരായ അര്‍ജന്‍റീനയെ വീഴ്ത്തി കരുത്ത് തെളിയിച്ച് കൊളംബിയ | Argentina
സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അര്ജന്റീനക്കെതിരെ സ്വന്തമാക്കി കൊളംബിയ. കൊളംബിയയിലെ ബാരൻക്വില്ലയിലെ മെട്രോപൊളിറ്റാനോ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ആതിഥേയർ പരാജയപ്പെടുത്തിയത്. കോപ്പ അമേരിക്ക ഫൈനലിലെ തോല്‍വിക്ക് അര്‍ജന്‍റീനയോട് പകരം ചോദിക്കാനും കൊളംബിയക്ക് സാധിച്ചു.25-ാം മിനിറ്റിൽ യെർസൺ മോസ്‌ക്വെറയാണ് സ്‌കോറിംഗ് തുറന്നതെങ്കിലും 48-ാം മിനിറ്റിൽ നിക്കോ ഗോൺസാലസ് കൊളംബിയക്കാരുടെ പ്രതിരോധ പിഴവ് മുതലാക്കിയതോടെ അർജൻ്റീന സമനില പിടിച്ചു. ജെയിംസിൻ്റെ 60-ാം മിനിറ്റിലെ പെനാൽറ്റിയാണ് മെട്രോപൊളിറ്റാനോ സ്റ്റേഡിയത്തിൽ വിജയം ഉറപ്പിച്ചത്.ജൂലൈയിൽ കൊളംബിയയെ […]