Browsing category

Argentina

അർജന്റീനയെ ഫുട്ബോൾ ലോകത്തിന്റെ നെറുകയിലെത്തിച്ച സ്കെലോണി മാജിക് | Argentina | Lionel Scaloni

ലയണൽ സ്കലോനി അർജൻ്റീനയുടെ പരിശീലകനായി ചുമതലയേൽക്കുമ്പോൾ 1993 മുതൽ കോപ്പ അമേരിക്ക കിരീടം നേടിയിട്ടില്ല, ടൂർണമെൻ്റിൻ്റെ 1986 പതിപ്പിന് ശേഷം ഫിഫ ലോകകപ്പ് നേടിയിട്ടില്ല എന്ന നിലയിലായിരുന്നു.2018-ൽ ടീമിൻ്റെ മുഖ്യ പരിശീലകനായി സ്‌കലോനിയെ നിയമിക്കുകയും തുടർച്ചയായി മൂന്ന് പ്രധാന ടൂർണമെൻ്റുകൾ വിജയിക്കുന്ന ആദ്യത്തെ ദക്ഷിണ അമേരിക്കൻ ടീമായി അർജൻ്റീനയെ നയിക്കുകയും ചെയ്തു. 2021 ൽ കോപ്പ അമേരിക്ക നേടിയതിനു പിന്നാലെ 2022 ലെ ഖത്തർ വേൾഡ് കപ്പും 2024 ലെ കോപ്പ അമേരിക്കയും അർജന്റീനക്ക് നേടിക്കൊടുക്കാൻ സ്കെലോണിക്ക് […]

കോപ്പ അമേരിക്ക 2024 ജേതാക്കളായ അർജൻ്റീനയും യൂറോ 2024 ചാമ്പ്യൻമാരായ സ്‌പെയിനും ഫൈനൽസിമയിൽ ഏറ്റുമുട്ടുമ്പോൾ | Argentina vs Spain

ഇംഗ്ലണ്ടിനെ കീഴടക്കി സ്പെയിൻ യൂറോകപ്പ് നേടിയിരിക്കുകയാണ് . മണിക്കൂറുകൾക്ക് ശേഷം കൊളംബിയയെ പരാജയപ്പെടുത്തി അര്ജന്റീന കോപ്പ അമേരിക്കയും സ്വന്തമാക്കി.ഇതിനർത്ഥം ലാമിൻ യമലും ലയണൽ മെസ്സിയും ഫൈനലിസിമയില്‍ ഏറ്റുമുട്ടും എന്നാണ്.യൂറോകപ്പിലെയും കോപ്പ അമേരിക്കയിലെയും ചാമ്പ്യന്മാർ തമ്മിലുള്ള മത്സരമായ ഫൈനൽസിമയുടെ രണ്ടാം പതിപ്പാണ് നടക്കാൻ പോകുന്നത്. ആദ്യ പതിപ്പിൽ അര്ജന്റീന ഇറ്റലിയെ കീഴടക്കി കിരീടം നേടിയിരുന്നു.തുടര്‍ച്ചയായ രണ്ടാം വട്ടവും മെസിയും സംഘവും ഫൈനലിസിമയ്‌ക്കെത്തുമ്പോള്‍ അവരെ കാത്തിരിക്കുന്നത് കരുത്തരായ സ്പെയിനാണ്. ഈ മത്സരത്തില്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത് സ്പെയിന്‍റെ പുത്തൻ താരോദയം […]

തുടർച്ചയായ മൂന്നു ടൂർണമെന്റുകളിൽ മികച്ച ഗോൾ കീപ്പർക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയ എമിലിയാനൊ മാർട്ടിനെസ് | Emiliano Martínez

അർജന്റീനയുടെ കോപ്പ അമേരിക്ക വിജയത്തിൽ നിർണായക പങ്കുവഹിച്ച താരങ്ങളിൽ ഒരാളാണ് ഗോൾകീപ്പർ എമിലിയാനൊ മാർട്ടിനെസ്. ബാറിന് കീഴിൽ മിന്നുന്നപ്രകടനമാണ് ആസ്റ്റൺ വില്ല കീപ്പർ പുറത്തെടുത്തത്.കോപ്പ അമേരിക്ക 2024ലെ മികച്ച ഗോൾകീപ്പറായി എമിലിയാനോ മാർട്ടിനെസിനി തെരെഞ്ഞെടുക്കയും ചെയ്തു. കോപ്പ അമേരിക്ക 2024 ഇക്വഡോറിനെതിരായ ക്വാർട്ടർ ഫൈനലിൽ രണ്ടു പെനാൽറ്റികൾ തടഞ്ഞിട്ട മാർട്ടിനെസ് അർജന്റീനയെ സെമിയിൽ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.2022 ഖത്തർ ലോകകപ്പ് നേടിയ അർജന്റീന ടീമിലെ ഏറ്റവും മികച്ച പ്രകടനം നടത്തിയവരിൽ മുൻപന്തിയിലായിരുന്നു മാർട്ടിനെസിന്റെ സ്ഥാനം.ടൂർണമെന്റിൽ ഫൈനൽ ഉൾപ്പെടെ […]

പതിനാറാം കിരീടത്തോടെ കോപ്പ അമേരിക്ക ചരിത്രത്തിൽ ഏറ്റവും വിജയമകരമായ ടീമായി അർജന്റീന മാറി | Argentina

മിയാമിയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ നടന്ന കോപ്പ അമേരിക്ക 2024 ഫൈനലിൽ അർജൻ്റീന കൊളംബിയയെ തോൽപ്പിച്ച് 16 ആം കോപ്പ കിരീടം സ്വന്തമാക്കിയിരിക്കുകയാണ്.16-ാം കിരീടം ഉയർത്തിയതോടെ കോപ്പ അമേരിക്ക ചരിത്രത്തിലെ ഏറ്റവും വിജയകരമായ ടീമായി അര്ജന്റീന മാറി. 15 തവണ കിരീടം നേടിയ യുറുഗ്വായുമായി കിരീട നേട്ടത്തിൽ തുല്യതയിലായിരുന്നു. 2024 എഡിഷനിൽ ഉറുഗ്വേക്ക് മൂന്നാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ.സുരക്ഷാ പ്രശ്‌നങ്ങളാലും കാണികളുടെ പ്രശ്‌നങ്ങളാലും 82 മിനിറ്റ് വൈകിയാണ് മത്സരം ആരംഭിച്ചത്.നിശ്ചിത സമയം അവസാനിക്കാൻ 25 മിനിറ്റോളം ശേഷിക്കെ നായകൻ […]

‘ഇതുപോലെ ദേശീയ ടീമിൽ നിന്ന് വിരമിക്കുക എന്നത് എൻ്റെ സ്വപ്നമായിരുന്നു, അർജൻ്റീന എൻ്റെ സ്നേഹവും എൻ്റെ രാജ്യവുമാണ്’ : എയ്ഞ്ചൽ ഡി മരിയ | Ángel Di Maria

അർജൻ്റീനിയൻ ഇതിഹാസ താരം എയ്ഞ്ചൽ ഡി മരിയ ദേശീയ ടീമിന്റെ ജേഴ്സിയിൽ അവസാന മത്സരം കളിച്ചിരിക്കുകയാണ്.കോപ്പ അമേരിക്ക ഫൈനലിൽ കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചതോടെ അർജൻ്റീന ജേഴ്സിയിലെ വിടവാങ്ങൽ കിരീടത്തോടെ ആക്കിയിരിക്കുകയാണ് ഡി മരിയ. കലാശപ്പോരിൽ നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോൾരഹിതമായി പിരിഞ്ഞതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങി. മത്സരത്തിന്റെ 112 ആം മിനുട്ടിൽ പകരക്കാരനായി ഇറങ്ങിയ ലൗട്ടാരോ മാർട്ടിനെസ് അർജന്റീനയുടെ വിജയ ഗോൾ നേടി. ഇന്നത്തെ മത്സരത്തിന് ശേഷം വിരമിക്കൽ പ്രഖ്യാപിച്ച ഡി […]

ലൗടാരോ മാർട്ടിനെസിന്റെ 112 ആം മിനുട്ടിൽ ഗോളിൽ കോപ്പ അമേരിക്ക സ്വന്തമാക്കി അർജന്റീന | Copa America 2024

തുടർച്ചയായ രണ്ടാം തവണയും കോപ്പ അമേരിക്ക കിരീടത്തിൽ മുത്തമിട്ട് അര്ജന്റീന .എക്സ്ട്രാ ടൈം വരെ നീണ്ടു പോയ ആവേശകരമായ ഫൈനലിൽ കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപെടുത്തിയാണ് അര്ജന്റീന കിരീടം സ്വന്തമാക്കിയത്. 112 ആം മിനുട്ടിൽ ലൗടാരോ മാർട്ടിനെസ് ആണ് അർജന്റീനയുടെ വിജയ ഗോൾ നേടിയത്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ ലയണൽ മെസ്സി പരിക്കേറ്റ് പുറത്ത് പോയിരുന്നു. ഒന്നര മണിക്കൂറിലേറെ വൈകിയാണ് ഫൈനൽ പോരാട്ടത്തിനു തുടക്കമായത്. അർജന്റീനയുടെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്.ഗോൺസാലോ മോണ്ടിയൽ നൽകിയ പാസിൽ നിന്നുള്ള […]

ഏഞ്ചൽ ഡി മരിയ കോപ്പ അമേരിക്ക ഫൈനലിൽ ഗോളടിച്ച് കൊണ്ട് വിരമിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നുവെന്ന് ലയണൽ മെസ്സി | Lionel Messi

കോപ്പ അമേരിക്ക ഫൈനലിൽ കൊളംബിയയെ നേരിടാൻ അർജൻ്റീന ഒരുങ്ങുമ്പോൾ ഏഞ്ചൽ ഡി മരിയയുടെ അന്താരാഷ്ട്ര കരിയർ കിരീടത്തോടെ അവസാനിക്കുമെന്ന് അർജൻ്റീന ക്യാപ്റ്റൻ ലയണൽ മെസ്സി പ്രതീക്ഷിക്കുന്നു.അർജൻ്റീനയെ പ്രതിനിധീകരിച്ച് 15 വർഷത്തെ മികച്ച കരിയറിന് ശേഷം 36 കാരനായ ഡി മരിയ കഴിഞ്ഞ നവംബറിൽ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ശനിയാഴ്ച ഡയറക്‌ട് ടിവി സ്‌പോർട്‌സിന് നൽകിയ അഭിമുഖത്തിൽ മെസ്സി, 2021-ൽ ബ്രസീലിനെതിരെയും 2022 ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെതിരെയും കോപ്പ അമേരിക്ക കിരീടം നേടിയത് പോലെ ഡി […]

‘എപ്പോഴും ഈ ജേഴ്സിക്ക് വേണ്ടി എൻ്റെ ജീവൻ നൽകി, ദേശീയ ടീമുമായുള്ള അവസാന മത്സരത്തിന് ഞാൻ തയ്യാറല്ല, പക്ഷേ സമയമായി ‘ : ഏഞ്ചൽ ഡി മരിയ | Ángel Di María

2024 കോപ്പ അമേരിക്ക ഫൈനലിന് ശേഷം അർജൻ്റീന ദേശീയ ടീമിൽ നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് ഏഞ്ചൽ ഡി മരിയ സംസാരിച്ചു.കോപ്പ അമേരിക്ക ഫൈനലിൽ എന്ത് തന്നെ സംഭവിച്ചാലും തനിക്ക് പടിയിറങ്ങാൻ സമയമായി എന്നാണ് ഡി മരിയ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.കോപ്പ അമേരിക്കയുടെ ഫൈനലിൽ ഞായറാഴ്ച അർജൻ്റീനക്കൊപ്പമുള്ള തൻ്റെ അവസാന മത്സരം കളിക്കും. അർജൻ്റീനയ്‌ക്കൊപ്പം ജയിക്കാനുള്ളതെല്ലാം നേടിയ 36 കാരൻ ഞായറാഴ്ച തൻ്റെ അവസാന മത്സരമാണെന്ന് ഒരിക്കൽ കൂടി സ്ഥിരീകരിച്ചു.കാനഡയ്‌ക്കെതിരായ അർജൻ്റീനയുടെ 2-0 വിജയത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഡിമരിയ. ‘ഞാൻ […]

‘ഇക്വഡോറിനെതിരായ വിജയം ഞാൻ ഒന്നും ആസ്വദിച്ചില്ല’ : അർജന്റീനയുടെ വിജയത്തെക്കുറിച്ച് ലയണൽ സ്കെലോണി | Copa America 2024

കോപ്പ അമേരിക്കയുടെ ക്വാർട്ടർ ഫൈനലിൽ ഇക്വഡോറിനെതിരായ ടീമിൻ്റെ പെനാൽറ്റി ഷൂട്ടൗട്ട് വിജയത്തെക്കുറിച്ച് അർജൻ്റീന ദേശീയ ടീം കോച്ച് ലയണൽ സ്‌കലോനി സംസാരിച്ചു.2024 കോപ്പ അമേരിക്കയുടെ സെമിഫൈനലിൽ അര്ജന്റീന കാനഡയോ വെനസ്വേലയോ ആയി കളിക്കും. മത്സരശേഷം നടന്ന വാർത്താ സമ്മേളനത്തിൽ ഇക്വഡോറിനെതിരായ ടീമിൻ്റെ വിജയത്തെക്കുറിച്ച് സ്‌കലോനി സംസാരിച്ചു. “എനിക്ക് മത്സരം ശ്രദ്ധാപൂർവം കാണേണ്ടതുണ്ട്, മെച്ചപ്പെടുത്തേണ്ട കാര്യങ്ങളുണ്ട്. ഞാൻ അത് പിന്നീട് നന്നായി വിശകലനം ചെയ്യും.ഇത്തവണ ഞാൻ ഒന്നും ആസ്വദിച്ചില്ല. തീർച്ചയായും ഞങ്ങൾ സന്തുഷ്ടരാണ്, പക്ഷേ ഇത്തവണ എനിക്ക് നല്ല […]

പ്രതിസന്ധി ഘട്ടങ്ങളിൽ അർജൻ്റീനയുടെ രക്ഷക്കായെത്തുന്ന എമി മാർട്ടിനസിൻ്റെ ഗോൾഡൻ ഗ്ലൗസുകൾ | Emiliano Martínez

2022 ഖത്തർ ലോകകപ്പ് നേടിയ അർജന്റീന ടീമിലെ ഏറ്റവും മികച്ച പ്രകടനം നടത്തുയവരിൽ മുന്നിലാണ് ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിന്റെ സ്ഥാനം. ടൂർണമെന്റിൽ ഫൈനൽ ഉൾപ്പെടെ രണ്ട് തവണ പെനാൽറ്റി ഷൂട്ടൗട്ടാണ് അർജന്റീന നേരിട്ടത്. രണ്ട് തവണയും എമിലിയാനോ മാർട്ടിനെസ് അർജന്റീനയുടെ രക്ഷകനായിരുന്നു. മികച്ച പ്രകടത്തിനെത്തുടർന്ന് ലോകകപ്പിലെ എമിലിയാനോ ‘ഡിബു’ മാർട്ടിനെസ് ഗോൾഡൻ ഗ്ലൗവ് സ്വന്തമാക്കുകയും ചെയ്തു. അർജന്റീനയുടെ കോപ്പി അമേരിക്ക വിജയത്തിലും മാർട്ടിനെസ് നിർണായക പങ്കു വഹിച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും പെനാൽറ്റി ഷൂട്ട് ഔട്ടിൽ അർജന്റീനയുടെ ഹീറോ […]