ഗോളുമായി ഡി മരിയ , ഇക്വഡോറിനെ പരാജയപ്പെടുത്തി അർജന്റീന | Argentina
കോപ്പ അമേരിക്കയ്ക്ക് മുമ്പുള്ള സൗഹൃദ മത്സരത്തിൽ വിജയവുമായി അര്ജന്റീന . ചിക്കാഗോയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ഇക്വഡോറിനെയാണ് ചാമ്പ്യന്മാർ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ വെറ്ററൻ സൂപ്പർ താരം ഡി മരിയായാണ് അര്ജന്റീനക്കായി ഗോൾ നേടിയത്. 2021 ലെ കോപ്പ അമേരിക്ക കിരീടത്തിൻ്റെ പ്രതിരോധം ആരംഭിക്കുന്നതിന് 10 ദിവസം മുമ്പ് ഇക്വഡോറിനെതിരെ ഒരു നല്ല പ്രകടനം ആവശ്യമാണെന്ന് ലയണൽ സ്‌കലോനിയുടെ അര്ജന്റീനക്ക് അറിയാമായിരുന്നു.ആദ്യ പകുതിയിൽ അർജൻ്റീനയ്ക്ക് പൊസിഷൻ ഉണ്ടായിരുന്നെങ്കിലും അവസരങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞില്ല.26 മിനിറ്റിനുശേഷം ലിസാൻഡ്രോ […]