Browsing category

Brazil

“ഞങ്ങൾക്ക് ഫലങ്ങൾ ആവശ്യമാണ്, രണ്ടു മത്സരങ്ങളിലും പ്രകടനം നടത്തുകയും ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു” : ബ്രസീലിയൻ പരിശീലകൻ ഡോറിവൽ ജൂനിയർ | Brazil

അഞ്ച് തവണ ലോക ചാമ്പ്യൻമാരായ ബ്രസീൽ വലിയൊരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നു പോയി കൊണ്ടിരിക്കുന്നത്.ലോകകപ്പ് യോഗ്യത റൗണ്ടിൽ എട്ട് മത്സരങ്ങളിൽ നിന്ന് പത്ത് പോയിൻ്റ് മാത്രമാണ് നേടിയിട്ടുള്ളത്.അവരുടെ അവസാന അഞ്ച് യോഗ്യതാ മത്സരങ്ങളിൽ നാല് തോൽവികൾ രേഖപ്പെടുത്തുകയും ചെയ്തു. 2026 ലോകകപ്പിനുള്ള ദക്ഷിണ അമേരിക്കൻ യോഗ്യതാ മത്സരങ്ങളിൽ ബ്രസീലിന് ഒരു “വേഗത്തിലുള്ള പുരോഗതി” ആവശ്യമാണെന്ന് ചിലിക്കും പെറുവിനുമെതിരായ വരാനിരിക്കുന്ന മത്സരങ്ങൾക്ക് മുന്നോടിയായുള്ള പരിശീലന ക്യാമ്പിൻ്റെ തുടക്കത്തിൽ ബ്രസീലിയൻ കോച്ച് ഡോറിവൽ ജൂനിയർ പറഞ്ഞു.“ഇവ രണ്ട് അടിസ്ഥാനപരവും വളരെ […]

ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ബ്രസീൽ പരിശീലകൻ ഡോറിവൽ ജൂനിയർ | Brazil

ഒക്ടോബറിൽ വരാനിരിക്കുന്ന രണ്ട് ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ് ബ്രസീൽ പരിശീലകൻ ഡോറിവൽ ജൂനിയർ. പരിശീലകൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച തൻ്റെ സ്ക്വാഡിൽ ഏഴ് ഫോർവേഡുകളെ ഉൾപ്പെടുത്തി, മാഡ്രിഡിൻ്റെ വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ, എൻഡ്രിക്ക് എന്നിവരെല്ലാം ടീമിൽ ഉൾപ്പെട്ടു.ഒക്ടോബർ 10 ന് ചിലിക്കെതിരെയും അഞ്ച് ദിവസത്തിന് ശേഷം പെറുവിനെതിരെയും ബ്രസീൽ കളിക്കും. പരിക്കിൽ നിന്നും കരകയറുന്ന നെയ്മർ ബ്രസീൽ ടീമിൽ ഉൾപ്പെട്ടിട്ടില്ല.ദക്ഷിണ അമേരിക്കൻ യോഗ്യതാ റൗണ്ടിൽ എട്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ അഞ്ചാം സ്ഥാനത്താണ് ബ്രസീൽ. […]

കഷ്ടകാലം തുടരുന്നു ,ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിനെ തോൽപ്പിച്ച് പരാഗ്വേ | Brazil

ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പരാഗ്വേക്കെതിരെ തോൽവിയുമായി ബ്രസീൽ. എസ്റ്റാഡിയോ ഡിഫെൻസോഴ്‌സ് ഡെൽ ചാക്കോയിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിലെ ഇൻ്റർ മിയാമി യുവതാരം ഡീഗോ ഗോമസിൻ്റെ ഗോളിലാണ് പരാഗ്വേ ബ്രസീലിനെതിരെ ചരിത്ര വിജയം നേടിയെടുത്തത്. മത്സരത്തിന്റെ 20 -ാം മിനിറ്റിലാണ് അഞ്ച് തവണ ലോകകപ്പ് ജേതാക്കളെ ഞെട്ടിച്ച് പരാഗ്വേ മിഡ്ഫീൽഡർ ഗോമസ് ഗോൾ നേടിയത്.ഉടനടിയുള്ള പ്രതികരണത്തിൽ, ഗിൽഹെർം അരാന ബ്രസീലിനായി സമനില നേടുന്നതിന് അടുത്തെത്തിയെങ്കിലും ലക്‌ഷ്യം കാണാൻ സാധിച്ചില്ല.റയൽ മാഡ്രിഡിൻ്റെ അറ്റാക്കിങ് ത്രയമായ റോഡ്രിഗോ, വിനീഷ്യസ് […]

2026 ലോകകപ്പ് ഫൈനലിൽ ബ്രസീൽ എത്തുമെന്ന് പരിശീകൻ ഡോറിവൽ ജൂനിയർ | Brazil

2026 ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പരാഗ്വേയെ നേരിടാൻ ഒരുങ്ങുകയാണ് അഞ്ചു തവണ കിരീടം നേടിയ ബ്രസീൽ.മത്സരത്തിനായി അസുൻസിയോണിലേക്ക് പോകുമ്പോൾ തുടർച്ചയായ രണ്ടാം വിജയം രേഖപ്പെടുത്താൻ ബ്രസീൽ ശ്രമിക്കും. യോഗ്യത റൗണ്ടിൽ 10 പോയിൻ്റുമായി നാലാം സ്ഥാനത്താണ് ബ്രസീൽ.2024 കോപ്പ അമേരിക്കയിൽ ബ്രസീൽ പരാഗ്വേയെ തോൽപ്പിച്ചിരിക്കാം, പക്ഷേ അത് ആത്യന്തികമായി നിരാശാജനകമായ ഒരു ടൂർണമെൻ്റിലെ അവരുടെ ഏക വിജയമായി മാറി. അവരുടെ മറ്റ് രണ്ട് ഗ്രൂപ്പ് ഗെയിമുകൾ സമനിലയിലാക്കി, ക്വാർട്ടർ ഫൈനലിൽ ഉറുഗ്വേയോട് പെനാൽറ്റിയിൽ തോറ്റു, അതിൻ്റെ ഫലമായി […]

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ റോഡ്രിഗോയുടെ ഗോളിൽ ഇക്വഡോറിനെതിരെ വിജയവുമായി ബ്രസീൽ | Brazil

ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ വിജയവഴിയിൽ തിരിച്ചെത്തി ബ്രസീൽ . ഇന്ന് സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ഇക്വഡോറിനെതിരെ ഒരു ഗോളിന്റെ ജയമാണ് ബ്രസീൽ നേടിയത്.വിജയത്തോടെ യോഗ്യതാ മത്സരത്തിൽ തുടർച്ചയായ മൂന്ന് തോൽവികൾക്ക് ബ്രസീൽ വിരാമമിട്ടു. ആദ്യ പകുതിയിൽ റയൽ മാഡ്രിഡ് താരം റോഡ്രിഗോയാണ് ബ്രസീലിന്റെ വിജയ ഗോൾ നേടിയത്.2022 ലോകകപ്പിൻ്റെ ക്വാർട്ടർ ഫൈനലിൽ തോൽക്കുകയും ഈ വർഷത്തെ കോപ്പ അമേരിക്കയിൽ അവസാന എട്ടിന് പിന്നിൽ മുന്നേറാൻ കഴിയാതെ വരികയും ചെയ്ത ബ്രസീൽ സമീപകാല അന്താരാഷ്ട്ര ടൂർണമെൻ്റുകളിൽ […]

പുതുമുഖങ്ങളുമായി യോഗ്യതാ മത്സരങ്ങൾക്കുള്ള ബ്രസീലിൻ്റെ സ്ക്വാഡ് | Brazil Football

2026 ലോകകപ്പിനുള്ള സൗത്ത് അമേരിക്കൻ യോഗ്യതയിലെ സെപ്റ്റംബറിലെ മത്സരങ്ങലേക്കുള്ള ബ്രസീൽ ടീമിനെ ദേശീയ ടീം കോച്ച് ഡോറിവൽ ജൂനിയർ പ്രഖ്യാപിച്ചു.സെപ്റ്റംബർ 6 ന് Curitiba യിൽ ബ്രസീൽ ആദ്യം ഇക്വഡോറിനെ നേരിടും, നാല് ദിവസത്തിന് ശേഷം അവർ അസുൻസിയോണിൽ പരാഗ്വേയ്‌ക്കെതിരെ കളിക്കും. 23 കളിക്കാരുടെ പട്ടികയിൽ പൽമീറാസിൻ്റെ എസ്റ്റാവോ വില്ലിയൻ, ബോട്ടാഫോഗോയുടെ സ്റ്റാർ സൈനിംഗ് ലൂയിസ് ഹെൻറിക്ക് ഫ്ലെമെംഗോയുടെ ടോപ് സ്കോറർ പെഡ്രോ എന്നിവർ ഉൾപെട്ടപ്പോൾ ശ്രദ്ധേയമായ അസാന്നിധ്യങ്ങളിൽ റാഫിൻഹ, ഡഗ്ലസ് ലൂയിസ്,ഗബ്രിയേൽ മാർട്ടിനെല്ലിയും പരിക്കിൽ നിന്നും […]

വേൾഡ് കപ്പിൽ ബ്രസീൽ ആരാധകരുടെ ഹൃദയം തകർത്ത നാണക്കേടിന് ഇന്ന് പത്ത് വയസ്സ് | Brazil vs Germany 2014

ബ്രസീൽ എന്നും മറക്കാൻ ആഗ്രഹിക്കുന്നതും എന്നാൽ എന്നും ഓർമയിൽ വരുന്നതുമായ ഒരു മത്സരം അല്ല ഒരു ദുരന്തം ആയിരുന്നു 2014 ൽ സ്വന്തം നാട്ടിൽ നടന്ന വേൾഡ് കപ്പിന്റെ സെമി ഫൈനലിൽ ജർമനിയോടേറ്റ 7 -1 ന്റെ നാണം കേട്ട തോൽവി.തോൽവി ഏറ്റു വാങ്ങിയിട്ട് 10 ആണ്ടുകൾ പിന്നിട്ടിട്ടും അതിന്റെ വേദനയിൽ നിന്നും അവർ ഇതുവരെ കരകയറിയിട്ടില്ല. വരും തലമുറ ഈ മത്സരത്തിന്റെ ഫലം കാണുമ്പോൾ ബ്രസീൽ അത്ര മോശമായിരുന്നു എന്ന ചിന്ത അവരിലേക്ക് വരും എന്നുറപ്പാണ്.ബെലോ […]

പെനാൽറ്റി ഷൂട്ട് ഔട്ടിൽ ബ്രസീൽ വീണു ,ഉറുഗ്വേ കോപ അമേരിക്ക സെമി ഫൈനലിൽ | Copa America 2024

ലാറ്റിനമേരിക്കൻ കരുത്തരായ ബ്രസീൽ കോപ്പ അമേരിക്ക 2024 ൽ നിന്നും പുറത്ത്. ഇന്ന് നടന്ന ക്വാർട്ടർ ഫൈനലിൽ ഉറുഗ്വേക്കെതിരെ പെനാൽറ്റി ഷൂട്ട് ഔട്ട് വരെ നീണ്ട ആവേശകരമായ പോരാട്ടത്തിനൊടുവിലാണ് ബ്രസീൽ കീഴടങ്ങിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോളുകൾ നേടാത്തതോടെയാണ് മത്സരം പെനാൽറ്റിയിലേക്ക് കടന്നത്. പെനാൽറ്റി ഷൂട്ട് ഔട്ടിൽ ഉറുഗ്വേ 4-2ന് ബ്രസീലിനെ തോൽപിച്ചു. ഷൂട്ടൗട്ടിൽ ബ്രസീലിൻ്റെ ആദ്യ പെനാൽറ്റി സെർജിയോ റോഷെ രക്ഷിച്ചു. ബ്രസീലിന്റെ രണ്ടാം കിക്കെടുത്ത ഡഗ്ലസ് ലൂയിസ് പോസ്റ്റിലേക്ക് അടിച്ചു.ബ്രസീൽ കീപ്പർ അലിസൺ […]

കൊളംബിയക്കെതിരെ വിനീഷ്യസ് ജൂനിയറിനെ ഫൗൾ ചെയ്തതിന് ബ്രസീലിന് പെനാൽറ്റി നൽകാത്തത് തെറ്റാണെന്ന് സമ്മതിച്ച് ലാറ്റിനമേരിക്കൻ ഫുട്ബോൾ ഫെഡറേഷൻ | Copa America 2024

ചൊവ്വാഴ്ച കൊളംബിയക്കെതിരായ ഗ്രൂപ്പ്-സ്റ്റേജ് മത്സരത്തിൽ ബ്രസീലിന് പെനാൽറ്റി നൽകാതിരിക്കുന്നതിൽ റഫറിക്കും VAR-നും പിഴവ് സംഭവിച്ചതായി CONMEBOL പറഞ്ഞു. 1 -1 സമനിലയിലായ മത്സരത്തിൽ ഡിഫൻഡർ ഡാനിയൽ മുനോസ് വിനീഷ്യസ് ജൂനിയറിനെ ബോക്‌സിനുള്ളിൽ വീഴ്ത്തിയതിന് റഫറി പെനാൽറ്റി നൽകിയിരുന്നില്ല. സാന്താ ക്ലാരയുടെ ലെവീസ് സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ഡിയിലെ മത്സരത്തിൻ്റെ 42-ാം മിനിറ്റിൽ ബ്രസീൽ കൊളംബിയക്കെതിരെ 1-0ന് മുന്നിട്ട് നിൽക്കുമ്പോൾ വിനീഷ്യസ് ഇടതുവശത്ത് നിന്ന് ബോക്സിലേക്ക് ഓടിച്ചെന്നപ്പോൾ മുനോസ് അവനെ വീഴ്ത്തിയെങ്കിലും റഫറി പെനാൽറ്റി അനുവദിച്ചില്ല.വിനീഷ്യസ് ജൂനിയറിനെ വീഴ്ത്തിയതിന് […]

കൊളംബിയക്കെതിരെ തോൽക്കാതെ രക്ഷപെട്ട് ബ്രസീൽ | Copa America 2024

കോപ്പ അമേരിക്കയിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ കൊളംബിയയോടെ സമനില വഴങ്ങി ബ്രസീൽ. ഇരു ടീമുകളും മത്സരത്തിൽ ഓരോ ഗോളുകളാണ് നേടിയത്. സമനില ആയതോടെ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായാണ് ബ്രസീൽ ക്വാർട്ടറിൽ എത്തിയത്,അവിടെ മികച്ച ഫോമിൽ ഉള്ള ഉറുഗ്വേയാണ് എതിരാളികൾ. കരുത്തരായ കൊളംബിയക്കെതിരെ കരുതലോടെയാണ് ബ്രസീൽ ആരംഭിച്ചത്. മത്സരത്തിലെ ആദ്യ ഗോളവസരം ലഭിച്ചത് കൊളംബിയക്കായിരുന്നു. എട്ടാം മിനുട്ടിൽ ജെയിംസ് റോഡ്രിഗസ് എടുത്ത ഫ്രീകിക്ക് ക്രോസ്സ് ബാറിൽ തട്ടി തെറിച്ചു. 12 ആം മിനുട്ടിൽ റാഫിഞ്ഞയുടെ മികച്ചൊരു ഫ്രീകിക്ക് ഗോളിൽ […]