ചാമ്പ്യൻസ് ട്രോഫി ടീമിൽ ജസ്പ്രീത് ബുംറയെ ഒഴിവാക്കി,യശസ്വി ജയ്‌സ്വാളും പുറത്ത് | Champions Trophy 2025
ജസ്പ്രീത് ബുംറയെ 2025 ലെ ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് ഒഴിവാക്കിയതായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) സ്ഥിരീകരിച്ചു. ബോർഡർ-ഗവാസ്കർ പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിനിടെയുണ്ടായ പുറംവേദനയിൽ നിന്ന് ബുംറ പൂർണ്ണമായും സുഖം പ്രാപിച്ചിട്ടില്ല.ചാമ്പ്യൻസ് ട്രോഫിയിൽ ബുംറയ്ക്ക് പകരക്കാരനായി ഹർഷിത് റാണയെ ഇന്ത്യൻ ബോർഡ് നാമനിർദ്ദേശം ചെയ്തു “പുറംവേദനയെത്തുടർന്ന് 2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയെ ഒഴിവാക്കി.സെലക്ഷൻ കമ്മിറ്റി ബുംറയ്ക്ക് പകരക്കാരനായി ഹർഷിത് റാണയെ നാമനിർദ്ദേശം ചെയ്തു,” ബിസിസിഐ പ്രസ്താവനയിൽ […]