ഏകദിന അരങ്ങേറ്റത്തിൽ തന്നെ ഹർഷിത് റാണയുടെ ഒരോവറിൽ 26 റൺസ് അടിച്ചെടുത്ത് ഫിൽ സാൾട്ട് | Harshit Rana
ഇന്ത്യയ്ക്കായി ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ച ഹർഷിത് റാണയുടെ ഒരോവറിൽ ഇംഗ്ലണ്ട് ഓപ്പണർ ഫിൽ സാൾട്ട് 26 റൺസാണ് നേടിയത്.ഹർഷിത് റാണയുടെ മൂന്നാം ഓവറിൽ സാൾട്ട് വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവെച്ചു.ഇന്ത്യൻ ബൗളിംഗ് നിരയെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇംഗ്ലണ്ട് മത്സരം ആരംഭിച്ചത്. പവർപ്ലേയിൽ ഇംഗ്ലണ്ട് സുഖകരമായ നിലയിലായിരുന്നു.ഇംഗ്ലീഷ് ഓപ്പണർമാർ ഇരുവരും ഇന്ത്യൻ ബൗളിംഗ് നിരയെ തകർക്കുകയായിരുന്നു.പരിചയസമ്പന്നനായ മുഹമ്മദ് ഷാമിക്കൊപ്പം ഹർഷിത് റാണ ബൗളിംഗ് ഓപ്പൺ ചെയ്തു. മൂന്നാം ഓവറിലെ ആദ്യ പന്തിൽ സാൾട്ട് തന്റെ സ്റ്റമ്പുകൾക്ക് കുറുകെ നടന്ന് […]