‘ഓഫ് സ്റ്റമ്പിന് പുറത്തെ ദുർബലൻ’ : ഓസ്‌ട്രേലിയയിൽ വിരാട് കോഹ്‌ലിയുടെ മോശം ഫോം തുടരുന്നു | Virat Kohli
വിരാട് കോഹ്‌ലിയുടെ മോശം ഓസ്‌ട്രേലിയൻ പര്യടനം തുടരുകയാണ്.മെൽബൺ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ 5 റൺസ് മാത്രമെടുത്ത കോലിയെ മിച്ചൽ സ്റ്റാർക്ക് പുറത്താക്കി. എന്നത്തേയും എന്ന പോലെ ഓഫ് സ്റ്റമ്പിന് പുറത്തുള്ള ഡെലിവറിയിലാണ് കോലി പുറത്തായത്. സ്റ്റാർക്ക് എറിഞ്ഞ പന്തിൽ ആദ്യ സ്ലിപ്പിൽ ഉസ്മാൻ ഖവാജ എടുത്ത കാച്ചിൽ കോലി പുറത്തായി. ഓസീസ് ഉയർത്തിയ 340 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് കോലിയുടെ വിക്കറ്റ് നഷ്ടമായപ്പോൾ 33/3 എന്ന നിലയിലായിരുന്നു. ഇതാദ്യമായല്ല കോഹ്‌ലി ഈ രീതിയിൽ പുറത്താകുന്നത്. എംസിജിയിലെ […]