രോഹിത് ശർമ്മ ഓപ്പൺ ചെയ്യും; ശുഭ്മാൻ ഗില്ലിനെയും നിതീഷ് കുമാർ റെഡ്ഡിയെയും ബോക്സിംഗ് ഡേ ടെസ്റ്റിൽനിന്നും ഒഴിവാക്കിയേക്കും | Indian Cricket Team
ഇന്ത്യൻ ക്യാമ്പിൽ നിന്ന് ഞെട്ടിപ്പിക്കുന്ന ഒരു വാർത്ത വന്നു.ബോക്‌സിംഗ് ഡേ ടെസ്റ്റിനായി ഇന്ത്യൻ ക്രിക്കറ്റ് ടീം ചില വലിയ മാറ്റങ്ങൾ വരുത്താൻ പോകുന്നു. ടൈംസ് ഓഫ് ഇന്ത്യയിലെ ഒരു റിപ്പോർട്ട് പ്രകാരം,ബോക്സിങ് ഡേ ടെസ്റ്റിൽ രോഹിത് ശർമ്മ ഇന്നിംഗ്സ് ഓപ്പൺ ചെയ്യാൻ തയ്യാറെടുക്കുകയാണ് ,കെ.എൽ. രാഹുലിനെ മൂന്നാം നമ്പറിൽ ഇറക്കാനും തീരുമാനിച്ചിരിക്കുകയാണ്. ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിക്ക് പകരമായി ഒരു അധിക സ്പിന്നറെ ഉൾപ്പെടുത്താനുള്ള സാധ്യതയുണ്ട്.അങ്ങനെ വന്നാൽ രവീന്ദ്ര ജഡേജക്കൊപ്പം വാഷിംഗ്ടൺ സുന്ദർ, കളിക്കും.44.75 ശരാശരിയിൽ 179 […]