ഗൗതം ഗംഭീറിൻ്റെ 16 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് യശസ്വി ജയ്‌സ്വാൾ | Yashasvi Jaiswal
പെർത്ത് ടെസ്റ്റിൻ്റെ രണ്ടാം ദിനത്തിൽ ഗൗതം ഗംഭീറിൻ്റെ 16 വർഷം പഴക്കമുള്ള റെക്കോർഡാണ് യശസ്വി ജയ്‌സ്വാൾ തകർത്തത്.2008ൽ ഗംഭീർ സ്ഥാപിച്ച റെക്കോർഡ് മറികടന്ന് ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ ഇടംകൈയ്യൻ ബാറ്റ്‌സ്മാൻ എന്ന റെക്കോർഡാണ് ജയ്‌സ്വാൾ സ്വന്തമാക്കിയത്. നിലവിലെ ഇന്ത്യൻ കോച്ച് 2008ൽ 8 മത്സരങ്ങളിൽ നിന്ന് 70.67 ശരാശരിയിൽ 1134 റൺസും 6 അർധസെഞ്ചുറികളും 3 സെഞ്ച്വറികളും നേടിയിരുന്നു. നിലവിൽ 55.28 ശരാശരിയിൽ 1161 റൺസാണ് ജയ്‌സ്വാളിൻ്റെ സമ്പാദ്യം. വെള്ളിയാഴ്ച […]