ഋഷഭ് പന്തിന്റെ പരിക്കിനെക്കുറിച്ച് അപ്ഡേറ്റ് നൽകി ബിസിസിഐ ,താരം പരമ്പരയിൽ ഇനി കളിച്ചേക്കില്ലെന്നാണ് സൂചനകൾ | Rishabh Pant
ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിനം മാഞ്ചസ്റ്ററിൽ ടീം ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. ഇന്ത്യയുടെ ഏറ്റവും വലിയ മാച്ച് വിന്നറായ ഋഷഭ് പന്തിന് വലതു കാലിന് ഗുരുതരമായ പരിക്കേറ്റതിനാൽ മൈതാനം വിടേണ്ടിവന്നു. ഇന്ത്യൻ ഇന്നിംഗ്സിന്റെ 68-ാം ഓവറിലെ നാലാം പന്തിൽ ക്രിസ് വോക്‌സിന്റെ പന്ത് റിവേഴ്‌സ് സ്വീപ്പ് ചെയ്യാൻ ശ്രമിച്ചപ്പോൾ ഋഷഭ് പന്തിന്റെ വലതു കാലിൽ നേരിട്ട് തട്ടി. പന്ത് തട്ടിയ ഉടനെ പന്ത് വേദന കൊണ്ട് പുളഞ്ഞു. ഫിസിയോ കമലേഷ് ജെയിനിൽ നിന്ന് ചികിത്സ […]