ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്കിടെ കപിൽ ദേവിൻ്റെ റെക്കോർഡ് തകർക്കാൻ ജസ്പ്രീത് ബുംറ | Jasprit Bumrah
നവംബർ 22ന് ആരംഭിക്കാനിരിക്കുന്ന ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോർഡർ-ഗവാസ്‌കർ ട്രോഫി പരമ്പരയ്‌ക്കായി ക്രിക്കറ്റ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര അടുത്തിരിക്കെ, നിരവധി ഇന്ത്യൻ താരങ്ങൾ ചരിത്രം കുറിക്കാൻ ഒരുങ്ങുകയാണ്. വിരാട് കോഹ്‌ലി പുതിയ ബാറ്റിംഗ് റെക്കോർഡുകൾ ലക്ഷ്യമിടുമ്പോൾ, ബൗളിംഗിൽ ജസ്പ്രീത് ബുംറ ഒരു സുപ്രധാന നാഴികക്കല്ല് കൈവരിക്കാനുള്ള ഒരുക്കത്തിലാണ് . ഓസ്‌ട്രേലിയയിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് വിക്കറ്റ് വീഴ്ത്തുന്ന ഇന്ത്യൻ ബൗളർ എന്ന നേട്ടത്തിൻ്റെ വക്കിലാണ് അദ്ദേഹം.കപിൽ ദേവ് 11 ടെസ്റ്റ് മത്സരങ്ങളിൽ […]