രോഹിതിനെയും , കോഹ്‌ലിയെയും താഴ്ത്തി സംസാരിക്കരുത്.. ഓസ്‌ട്രേലിയയിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കുമെന്നും മൈക്കൽ ഹസി | Virat Kohli | Rohit Sharma
ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ 5 മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ഉടൻ ആരംഭിക്കാൻ പോകുന്നു. കഴിഞ്ഞയാഴ്ച സ്വന്തം തട്ടകത്തിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യ വൈറ്റ്വാഷ് തോൽവി ഏറ്റുവാങ്ങിയിരുന്നു. അതിനാൽ 2025ലെ ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻ്റെ ഫൈനലിലേക്ക് പോകണമെങ്കിൽ പരമ്പര ജയിക്കണമെന്ന നിർബന്ധത്തിലാണ് ഇന്ത്യ. സൂപ്പർ താരം വിരാട് കോഹ്‌ലി സമീപകാലത്ത് മോശം പ്രകടനമാണ് ടെസ്റ്റിൽ പുറത്തെടുക്കുന്നത്.കഴിഞ്ഞ 5 വർഷത്തിനിടെ 3 ടെസ്റ്റ് സെഞ്ചുറികൾ മാത്രമാണ് വിരാട് കോഹ്‌ലി നേടിയതെന്ന് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിംഗ് അടുത്തിടെ പറഞ്ഞു. അതിനാൽ വിരാട് കോഹ്‌ലി […]