മുംബൈ ടെസ്റ്റിൽ 4 വിക്കറ്റ് കയ്യിലിരിക്കെ ഇന്ത്യക്ക് വേണ്ടത് 55 റൺസ് | India
മുംബൈ ടെസ്റ്റിൽ 147 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ മൂന്നാം ദിനം ലഞ്ചിന് പിരിയുമ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ 92 എന്ന നിലയിൽ ആണ്. 53 റൺസുമായി പന്തും 6 റൺസുമായി വാഷിംഗ്‌ടൺ സുന്ദറുമാണ് ക്രീസിൽ. കിവീസിനായി അജാസ് പട്ടേൽ 4 വിക്കറ്റ് വീഴ്ത്തി.4 വിക്കറ്റ് കയ്യിലിരിക്കെ ഇന്ത്യക്ക് ജയിക്കാൻ 55 റൺസ് കൂടി വേണം. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ മോശം ഫോം തുടരുന്ന കാഴചയാണ് വാങ്കഡെ സ്റ്റേഡിയത്തിലെ ഹോം ഗ്രൗണ്ടിൽ കാണാൻ സാധിച്ചത്. […]