‘ഇന്ത്യ ഞങ്ങളെ നിസ്സാരമായി കണ്ടു’ : ടെസ്റ്റ് പരമ്പരയിലെ ഞെട്ടിക്കുന്ന തോൽവിക്ക് ശേഷം ഇന്ത്യയെ പരിഹസിച്ച് ന്യൂസിലൻഡ് വിക്കറ്റ് കീപ്പർ | Tom Blundell
ടെസ്റ്റ് പരമ്പരയിലെ ആതിഥേയ ടീമിൻ്റെ ഞെട്ടിക്കുന്ന തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീമിനെ പരിഹസിച്ച് ന്യൂസിലൻഡ് വിക്കറ്റ് കീപ്പർ ബാറ്റർ ടോം ബ്ലണ്ടൽ. ന്യൂസിലൻഡിനെതിരെ 0-2 ന് പിന്നിലായതിന് ശേഷം ഇന്ത്യ ഞെട്ടിപ്പോയെന്ന് അദ്ദേഹം പറഞ്ഞു.ഇതോടെ 12 വർഷത്തിന് ശേഷം സ്വന്തം തട്ടകത്തിൽ ഇന്ത്യക്ക് പരമ്പര നഷ്ടമായി. 2012 ന് ശേഷം ഇന്ത്യയുടെ സ്വന്തം കോട്ട തകർക്കുന്ന ആദ്യത്തെ ടീമായി മാറിയ ന്യൂസിലാൻഡ്.2001ന് ശേഷം ഇന്ത്യ തുടർച്ചയായി 100 റൺസിന് മുകളിൽ ലീഡ് വഴങ്ങുകയും ചെയ്തു.2000-ന് ശേഷം ഇന്ത്യയെ […]