ചെന്നൈ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 376 ന് പുറത്ത് , അഞ്ചു വിക്കറ്റുമായി ഹസൻ മഹമൂദ് | India | Bangladesh
ബംഗ്ലാദേശിനെതിരെയുള്ള ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 376 ന് പുറത്ത് .ആറിന് 339 എന്ന നിലയിൽ രണ്ടാം ദിവസം കളി ആരംഭിച്ച ഇന്ത്യക്ക് 4 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടയിൽ ജഡേജയെ നഷ്ടമായി. 86 റൺസെടുത്ത ജഡേജയെ ടാസ്കിൻ അഹമ്മദ് പുറത്താക്കി. സ്കോർ 367 ആയപ്പോൾ 17 റൺസ് നേടിയ ആകാശ് ദീപിനെയും ടാസ്കിൻ പുറത്താക്കി. 374 ൽ എത്തിയപ്പോൾ 113 റൺസ് നേടിയ അശ്വിനിയും ടാസ്കിൻ പവലിയനിലേക്ക് അയച്ചു. രണ്ടു റൺസ് കൂടി ചേർത്തതോടെ ബുമ്രയും […]