‘ഞങ്ങളുടെ ഭാഗ്യമായിരുന്നു…. ‘: ശ്രീലങ്കക്കെതിരെയുള്ള ആദ്യ ടി 20 യിലെ വിജയത്തെക്കുറിച്ച് സൂര്യകുമാർ യാദവ് | Suryakumar Yadav
ഇന്ത്യയുടെ പുതുതായി നിയമിതനായ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, ടീമിൻ്റെ മുഴുവൻ സമയ ക്യാപ്റ്റനെന്ന നിലയിൽ തൻ്റെ ആദ്യ വിജയം ഉറപ്പിച്ചിരിക്കുകയാണ്.മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ ടി20 ഐയിൽ ശ്രീലങ്കക്കെതിരെ 43 റൺസിന്റെ വിജയമാണ് ഇന്ത്യ നേടിയത്. ഇന്ത്യ ഉയർത്തിയ 214 റൺസ് വിജയലക്ഷ്യം മികച്ച രീതിയിലാണ് ലങ്ക പിന്തുടർന്നത്.യുവ ശ്രീലങ്കൻ ഓപ്പണർ പാത്തും നിസ്സാങ്ക മികച്ച തുടക്കമാണ് നൽകിയത്. താരം 48 പന്തിൽ 4 സിക്സും 7 ബൗണ്ടറിയും സഹിതം 79 റൺസെടുത്തു.കുസൽ മെൻഡിസിനൊപ്പം അദ്ദേഹം 84 […]