സഞ്ജു സാംസണെ ആറാമനായി ഇറക്കിയതാണോ ഇന്ത്യയുടെ തോൽവിക്ക് കാരണമായത് ? ചോദ്യങ്ങളുമായി ആരാധകർ
വിന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ നാല് റൺസിന്റെ തോൽവിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്.ആതിഥേയര്‍ ഉയര്‍ത്തിയ 150 റണ്‍സെന്ന കുഞ്ഞന്‍ വിജയലക്ഷ്യത്തിലേക്ക് ഇറങ്ങിയ ഇന്ത്യക്ക് നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സ് മാത്രമാണ് നേടാനായത്. ആദ്യ ടി20 കളിക്കാനിറങ്ങിയ തിലക് വര്‍മക്ക് മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങാനായത്. മലയാളി താരം സഞ്ജു സാംസണ്‍ 12 റണ്‍സ് നേടി ഔട്ടായി. ജയത്തോടെ അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പരയില്‍ 1-0ത്തിന് വിന്‍ഡീസ് മുന്നിലെത്തി. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്കും […]