ആദ്യ ലോകകപ്പ് നേടാൻ സൗത്ത് ആഫ്രിക്കയും കിരീട വരൾച്ച അവസാനിപ്പിക്കാൻ ഇന്ത്യയും ഇന്ന് ഇറങ്ങുന്നു | T20 World Cup Final 2024
ടി20 ലോകകപ്പില്‍ ഇന്ത്യ- ദക്ഷിണാഫ്രിക്ക ഫൈനൽ പോരാട്ടം ഇന്ന് നടക്കും.ഇന്ത്യയും ദക്ഷിണാഫ്രിക്കയും, ടൂർണമെൻ്റിലെ തോൽവി അറിയാത്ത രണ്ട് ടീമുകൾ പരസ്പരം ഏറ്റുമുട്ടുമ്പോൾ തീപാറുന്ന മത്സരം തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.പ്രഥമ ടി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യ നിലവിലെ ജേതാക്കളായ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാണ് ഫൈനലില്‍ എത്തിയിരിക്കുന്നത്. ആദ്യമായി ഫൈനലിലെത്തുന്ന ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാനെയാണ് സെമിയില്‍ തോല്‍പ്പിച്ചത്. ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലില്‍ രാത്രി എട്ട് മണി മുതലാണ് മത്സരം. ഫൈനൽ മത്സരം കടുപ്പമാവുമെന്ന് രോഹിത് ശർമയ്ക്ക് നാണായി അറിയാം.2021ലും 2023ലും ലോക ടെസ്റ്റ് […]